മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4): സാമ്പത്തിക വർധനവ്. ആഡംബര വസ്തുക്കൾ ലഭിക്കുവാനും സാധ്യതയുള്ള വാരമാണ്. പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. ഇതുവരെയുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറി വരുന്നതായി കാണാം. കേസുകൾ ഉണ്ടായിരുന്നവർക്ക് അനുകൂല വിധി വരുന്നതാണ്.

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4): സാമ്പത്തിക വർധനവ്. ആഡംബര വസ്തുക്കൾ ലഭിക്കുവാനും സാധ്യതയുള്ള വാരമാണ്. പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. ഇതുവരെയുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറി വരുന്നതായി കാണാം. കേസുകൾ ഉണ്ടായിരുന്നവർക്ക് അനുകൂല വിധി വരുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4): സാമ്പത്തിക വർധനവ്. ആഡംബര വസ്തുക്കൾ ലഭിക്കുവാനും സാധ്യതയുള്ള വാരമാണ്. പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. ഇതുവരെയുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറി വരുന്നതായി കാണാം. കേസുകൾ ഉണ്ടായിരുന്നവർക്ക് അനുകൂല വിധി വരുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4): സാമ്പത്തിക വർധനവ്. ആഡംബര വസ്തുക്കൾ ലഭിക്കുവാനും സാധ്യതയുള്ള വാരമാണ്. പേരും പ്രശസ്തിയും ഉയർച്ചയും ഉണ്ടാകാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. ഇതുവരെയുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറി വരുന്നതായി കാണാം. കേസുകൾ ഉണ്ടായിരുന്നവർക്ക് അനുകൂല വിധി വരുന്നതാണ്. ബിസിനസിലും ഉയർച്ച അനുഭവപ്പെടും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്കും സാധ്യതയുണ്ട്. കുടുംബത്ത് സമാധാനം ഉണ്ടാകും. രാഷ്ട്രീയക്കാർക്കും ജനസമ്മിതി വർധിക്കുന്നതാണ്. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. കൃഷിയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. വാക്കുകൾ കൊണ്ട് കസർത്തുന്നവർക്ക് ഗുണകരമാണ്. 

മഹാവിഷ്ണുവിന് നെയ് വിളക്ക് സമർപിക്കുക.

ADVERTISEMENT

ഇടവക്കൂർ (കാർത്തിക 3/ 4, രോഹിണി, മകയിരം 1/ 2): സാമ്പത്തിക നേട്ടമുണ്ടാകാനും കേസുകൾ എല്ലാം അനുകൂലമാകാനും ഇടയുണ്ട്. ശരീരത്തിന് ക്ഷീണം അനുഭവപ്പെടാതിരിക്കാനും അത് കർമരംഗത്തെ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കണം. നിത്യവൃത്തിക്ക് ക്ലേശങ്ങൾ അനുഭവപ്പടാം. കർമരംഗത്ത് ജോലിഭാരം വർധിക്കുവാനും, സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവയും പ്രതീക്ഷിക്കാം. വിദേശയാത്ര തരപ്പെടും. കുടുംബത്തു സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. വീട് മാറി താമസിക്കുവാനും സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്.

മഹാദേവന് ധാര സമർപിക്കുക.

മിഥുനക്കൂർ (മകയിരം 1/ 2, തിരുവാതിര, പുണർതം 3/4): സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. എന്നാൽ അതുപോലെ തന്നെ ധനചെലവുകളും വന്നുചേരുന്നതാണ്. സ്വത്ത് സ്വന്തം പേരിൽ ആക്കാനും വിദേശയാത്ര തരപ്പെടാനും സാധ്യതയുണ്ട്. വീട്, വസ്തു, വാഹനം എന്നിവ വന്നു ചേരാനും ആഡംബര വസ്തുക്കൾ ലഭിക്കുവാനും സാധ്യതയുണ്ട്. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകാനാകും. കുടുംബത്ത് സമാധാനം ഉണ്ടാകും. ബിസിനസിൽ പുരോഗതി ഉണ്ടാകുന്നതാണ്. ഉദ്യോഗാർഥികൾക്ക് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. രാഷ്ട്രീയക്കാർക്കും ഗുണപ്രദമാണ്. വിദ്യാർഥികൾക്കും പുരോഗതി ദൃശ്യമാകും.

ഭദ്രയിങ്കൽ നെയ് വിളക്ക് സമർപിക്കുക.

ADVERTISEMENT

കർക്കടകക്കൂർ (പുണർതം, പൂയം, ആയില്യം): സാമ്പത്തിക വർധനവ് ഉണ്ടാകും. എല്ലാം കഠിനപ്രയത്നങ്ങൾക്കും ഫലം കിട്ടുന്നതാണ്. ആത്മവിശ്വാസ കൂടുതൽ അനുഭവപ്പെടും. വാഹനം, വസ്തു, വീട് എന്നിവ വന്നു ചേരാനും ഇടയുണ്ട്. ബിസിനസിൽ ഉയർച്ച അനുഭവപ്പെടും. തടസ്സങ്ങളെല്ലാം മാറി വരുന്നതായി കാണാം. കേസുകൾ ഉണ്ടായിരുന്നവ അനുകൂലമായ വിധി വരുന്നതാണ്. പുതിയ പദ്ധതികളുമായി മുന്നോട്ടു പോകാൻ ആകും. കുടുംബത്തിൽ സമാധാനം, ദാമ്പത്യസൗഖ്യം എന്നിവ പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കൾ വന്നു ചേരും. രാഷ്ട്രീയക്കാർക്ക് ഗുണകരമാണ്. വിദ്യാർഥികൾ അല്‍പം ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്.

ശാസ്താവിന് നീരാഞ്ജനം, ഹനുമൽ സ്വാമിക്ക് വെണ്ണ നിവേദ്യം എന്നിവ സമർപിക്കുക.

ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം 1/4 ): സാമ്പത്തിക വർധനവുണ്ടാകുമെങ്കിലും പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നതാണ്. സുഹൃത്തുക്കളുമായി അകലാൻ ഇടയുണ്ട്. ഏതൊരു പ്രവൃത്തിയിൽ ഏർപ്പെട്ടാലും ഗുണപ്രദമാകാനാണ് സാധ്യത. ബിസിനസിൽ ചില പാളിച്ചകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. കർമരംഗത്ത് മേലധികാരിയുമായി യോജിച്ച് മുന്നോട്ടു പോകാൻ ശ്രദ്ധിക്കേണ്ടതാണ്. ക്ഷമ അത്യന്താപേക്ഷിതമാണ്. ദാമ്പത്യ സൗഖ്യം കുറയാം. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടായി വരുന്നതാണ്. വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കാം.

മഹാദേവനു ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപിക്കുക.

ADVERTISEMENT

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാൻ ആകുന്നതാണ്. ആഗ്രഹങ്ങൾ പൂർത്തീകരിക്കും. സാമ്പത്തിക വർധനവ് ഉണ്ടാകും. കേസുകൾക്ക് അനുകൂല വിജയം ഉണ്ടാകും. ബിസിനസിൽ ഉയർച്ചയുണ്ടാകുന്നതാണ്. വസ്തു, വാഹനം, വീട് എന്നിവ വന്നുചേരാൻ ഇടയുണ്ട്. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. വിവാഹ കാര്യങ്ങൾക്ക് അനുകൂലവാരമാണ്. വിദേശയോഗവും കാണുന്നുണ്ട്. ശമ്പള വർധനവ് പ്രതീക്ഷിക്കാം. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. രാഷ്ട്രീയക്കാർക്കും ഗുണപ്രദമാണ്. പുരോഗതി ഉണ്ടാകും.

ദേവിക്ക് കുങ്കുമാർച്ചന സമർപിക്കുക.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): സാമ്പത്തിക വർധനവ് പ്രതീക്ഷിക്കാം. ദീർഘനാളായി കാത്തിരുന്ന പല കാര്യങ്ങൾക്കും ഒരു അനുകൂല തീരുമാനം ഉണ്ടാകുന്നതാണ്. കേസുകളിൽ വിജയിക്കാൻ ആകും. വസ്തു, വാഹനം, വീട് എന്നിവ വന്നു ചേരാനും ഇടയുണ്ട്. ജോലിഭാരം കുറയാം. എന്നാൽ കർമരംഗത്ത് പലവിധ നേട്ടങ്ങൾ കാഴ്ചവയ്ക്കാനാകും. ബിസിനസിൽ ഉയർച്ച അനുഭവപ്പെടുന്നതാണ്. സുഹൃത്തുക്കളുമായും സഹോദരങ്ങളുമായും നല്ല ബന്ധം പുലർത്താൻ ആകും. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകുന്നതാണ്. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉന്നതി ഉണ്ടാകും. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകുന്നതാണ്. വിദ്യാർഥികൾക്കും ഗുണപ്രദമാണ്.

ദേവിക്ക് ചുവന്ന ഹാരം സമർപിക്കുക.

വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തിക നേട്ടം ഉണ്ടാകും. ദീർഘകാലമായി ഉണ്ടായിരുന്ന സ്വപ്നങ്ങൾ സാക്ഷാത്കരിക്കും. വാഹനം, വസ്തു, വീട് എന്നിവ ലഭിക്കുന്നതാണ്. ബിസിനസ് രംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ജോലിഭാരം കുറയാം. ശമ്പള കുടിശ്ശിക ലഭിക്കാൻ ഇടയുണ്ട്. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് അഭിമാനിക്കാനുള്ള അവസരങ്ങളും വന്നുചേരും. കലാസാംസ്കാരിക രംഗത്ത് പുതിയ അവസരങ്ങൾ വന്നുചേരും. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. വിദേശയാത്ര തരപ്പെടും. മറ്റുള്ളവരിൽ നിന്നും സഹായം ലഭിക്കുന്നതാണ്. ലോണുകൾ പാസാകും.

ഹാവിഷ്ണുവിന് പാൽപായസം സമർപിക്കുക.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4 ): സാമ്പത്തിക വർധനവും നിക്ഷേപങ്ങളിൽ നിന്നും നല്ല ലാഭങ്ങളും പ്രതീക്ഷിക്കാം. ഇതുവരെ അനുഭവിച്ചു പോന്നിരുന്ന വിഷമതകളെല്ലാം മാറി വരുന്നതായി കാണാം. വസ്തു, വാഹനം, വീട് എന്നിവ വന്നു ചേരാനും ഇടയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. പ്രതീക്ഷിച്ച രീതിയിലുള്ള ഫലം ബിസിനസിൽ നിന്നും ലഭിക്കുന്നതല്ല. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. ജോലിഭാരം കുറയാം. രാഷ്ട്രീയ മേഖലയിൽ ജനസമ്മിതി വർധിക്കും. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. മറ്റുള്ളവരുടെ സഹായം ലഭിക്കുന്നതാണ്. വിദേശയാത്ര തരപ്പെടും. ലോണുകൾ വർധിക്കുവാൻ ഇടയുണ്ട്.

ഗണപതിക്കു കറുകമാല സമർപിക്കുക.

മകരക്കൂർ ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2 ): സാമ്പത്തിക ഉന്നതി ഉണ്ടാകുന്നതാണ്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങളെല്ലാം മാറി വരുന്നതായി കാണാം. കഠിനാധ്വാനത്താൽ ഫലം കാണാൻ ആകും. ബിസിനസിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ജോലിഭാരം കുറയാം. വിദേശയാത്ര തരപ്പെടുന്നതാണ്. ഉദ്യോഗാർഥികൾക്ക് സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്ത് സമാധാനം ഉണ്ടാകും. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് അഭിമാനിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. രാഷ്ട്രീയക്കാർക്കു ഗുണപ്രദമാണ്. വിദ്യാർഥികൾക്കും ഉന്നതി പ്രതീക്ഷിക്കാം.

നരസിംഹ സ്വാമിക്ക് പാനകം സമർപിക്കുക.

കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): സാമ്പത്തിക വർധനവ് ഉണ്ടാകുന്നതാണ്. ആത്മവിശ്വാസക്കുറവ് ഉണ്ടാകും. കഠിനപ്രയത്നത്താൽ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതാണ്. സുഹൃത്തുക്കളുമായി ഇടപെടുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ബിസിനസിൽ ലാഭം കുറയാനാണ് സാധ്യത. കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകണ്ടതാണ്. കുടുംബത്തുള്ളവരുമായി നല്ല ക്ഷമയോടെ പ്രവർത്തിക്കാൻ ശ്രമിക്കണം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജനസമിതി വർധിക്കും. ഉത്തരവാദിത്ത കൂടുതൽ അനുഭവപ്പെടുന്നതാണ്.വിദ്യാർഥികൾക്ക് ഉയർച്ച അനുഭവപ്പെടും.

ഹനുമാൻ സ്വാമിക്ക് വെറ്റില മാല സമർപിക്കുക.

മീനക്കൂർ ( പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി ): സാമ്പത്തിക പുരോഗതി ദൃശ്യമാകും. അപ്രതീക്ഷിതമായ ചെലവുകളും വന്നുചേരും. കടങ്ങൾ ഒരു പരിധിവരെ വീട്ടി തീർക്കാനാകും. സുഹൃത്തുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും. സർക്കാർ ആനുകൂല്യം ലഭിക്കാൻ ഇടയുണ്ട്. വീട്, വസ്തു, വാഹനം എന്നിവ വന്നു ചേരാനും സാധ്യതയുണ്ട്. ബിസിനസിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. കുടുംബത്ത് സമാധാനം ഉണ്ടാകും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. കർമരംഗത്ത് ജോലിഭാരം വർധിക്കുന്നതാണ്. മുതിർന്നവരുമായി കൂടി ആലോചിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതാണ്. വിദ്യാർഥികൾക്ക് കഠിനപ്രയത്നത്താൽ വിജയിക്കാൻ ആകും.

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപിക്കുക.

English Summary:

Weekly Star Prediction by Devaki Antherjanam, 2024 May 19 to 25