മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):പൊതുവേ എല്ലാകാര്യവും ഉന്മേഷത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കുന്ന കാലമാണ്. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികളുംഅംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. തുടർ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. മാധ്യമ രംഗത്ത്

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):പൊതുവേ എല്ലാകാര്യവും ഉന്മേഷത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കുന്ന കാലമാണ്. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികളുംഅംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. തുടർ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. മാധ്യമ രംഗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):പൊതുവേ എല്ലാകാര്യവും ഉന്മേഷത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കുന്ന കാലമാണ്. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികളുംഅംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. തുടർ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. മാധ്യമ രംഗത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ):പൊതുവേ എല്ലാകാര്യവും ഉന്മേഷത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കുന്ന കാലമാണ്. സൈനിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബഹുമതികളുംഅംഗീകാരങ്ങളും ലഭിക്കാൻ ഇടയുണ്ട്. തുടർ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ മേഖലയിൽ ശോഭിക്കാൻ സാധിക്കും.യാത്രകൾ മാറ്റിവയ്ക്കും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ):ജോലിയിൽ ഉയർച്ച ഉണ്ടാവാനും വരുമാന വർധനവിനും സാധ്യതയുള്ള കാലമാണ്. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്താൻ സാധിക്കും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. കലാരംഗത്ത് ശോഭിക്കാനുള്ള അവസരങ്ങൾ ലഭിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി മാറും. സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

ADVERTISEMENT

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. യാത്രകൾ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. എതിരാളികളെ വശത്താക്കാൻ സാധിക്കും. മകനു വേണ്ടിയുള്ള ചെലവുകൾ വർധിക്കാൻ ഇടയുണ്ട്.  ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്. വരാന്ത്യം ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23): പൊതുവേ ഗുണകരമായ ഒരു വാരമായി അനുഭവപ്പെടും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമായി മാറും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. നിലവിലെ ജോലി മാറാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സ്വപ്നമാകും. വരുമാനം വർധിക്കും. ചിലർക്ക് വീട് മോടി പിടിപ്പിക്കാനും സാധ്യത കാണുന്നുണ്ട്.

ADVERTISEMENT

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): മുടങ്ങിപ്പോയ ചില കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. ഓഹരി ഇടപാടുകളിൽ ലാഭകരമാകും. പുതിയ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടാൻ ഇടയുണ്ട്. ധനപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. സ്വന്തം പ്രയത്നങ്ങൾക്ക് അനുസൃതമായ നേട്ടങ്ങൾ ലഭിക്കുന്നതാണ്.

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വാരമാണിത്. പല കാര്യങ്ങൾക്കും ആരംഭത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നതാണ്. ഈശ്വരാധീനമുള്ള കാലമായതിനാൽ പല പ്രശ്നങ്ങളും എളുപ്പത്തിൽ തരണം ചെയ്യാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സാധിക്കും. ആരോഗ്യ പരിചരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

ADVERTISEMENT

തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റം ബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):ചെറിയ യാത്രകൾ ചെയ്യേണ്ടതായി വരും. വരവിലും അധികമായ ചെലവുകൾ ഉണ്ടാവും. ഭാഗ്യമില്ലാത്ത ഒരു കാലമായി അനുഭവപ്പെടാൻ ഇടയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ത്വക്ക് രോഗങ്ങൾ ശല്യം ചെയ്യാൻ ഇവിടെയുണ്ട്.

വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ ടോബർ 24 മുതൽ നവംബർ 22 വരെയു ള്ളവർ): പ്രതീക്ഷിക്കാത്ത ചില യാത്രകൾ നടത്തേണ്ടതായി വരും. വളരെയധികം ഈശ്വരാധീനമുള്ള ഒരു കാലമാണ്. അതുകൊണ്ടു തന്നെ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. വരാന്ത്യം കൂടുതൽ ഗുണകരമാണ്.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ തൊഴിൽ രംഗത്ത് ഉണ്ടാകുന്നതാണ് പുതിയ ബിസിനസ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും. കുടുംബജീവിതം സന്തോഷകരമാണ് മേൽ ഉദ്യോഗസ്ഥരുടെ പ്രീതി നേടാനാകും. ബന്ധുക്കളുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടാവാൻ ഇടയുണ്ട്. ധാരാളം പണം കൈവശം വന്നു ചേരും. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും.

മകരം രാശി (Capricorn) (ജന്മദിനം ഡി സംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി മാറും. ചില ഭാഗ്യ അനുഭവങ്ങളും ഈ വാരത്തിൽ പ്രതീക്ഷിക്കാം. യാത്രകൾക്ക് തടസ്സങ്ങളും മറ്റും ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പഴയകാല സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന യോഗത്തിനും സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് നി യമനം ലഭിക്കും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവ 21 മുതൽ ഫെബ്രുവരി 19 വരെയുള്ളർ): ആഴ്ചയുടെ ആരംഭത്തിൽ പലവിധ പ്രതിസന്ധികളും നേരിടേണ്ടി വരാൻ ഇടയുണ്ട്. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കരുതിയിരിക്കുകയും ചെയ്യുക. എന്നാൽ പിന്നീട് ചില മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു സമയമാണിത്. ബന്ധുക്കളുടെ സഹായം കൊണ്ട് പ്രയോജനം ഉണ്ടാകും. ആഗ്രഹിച്ച വീട് സ്വന്തമാക്കാൻ സാധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പ്രായം ചെന്നവരെ വാതസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും.


മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)ഗുണദോഷ സംരക്ഷണമായ ഒരു കാലമാണിത്.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ നടക്കും. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് നേടാനാകും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ചലചിത്ര മേഖലയിലുള്ളവർക്ക് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

English Summary:

Weekly Zodiac Horoscope By PB Rajesh , 2024 June 16 to 22