കർക്കടകമാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ നക്ഷത്രഫലം - കാണിപ്പയ്യൂർ
അശ്വതി : ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിട വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ
അശ്വതി : ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിട വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ
അശ്വതി : ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിട വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ
അശ്വതി : ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാൻ അവസരമുണ്ടാകും. വർഷങ്ങൾക്കു ശേഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിയും. ബന്ധുവിനു സാമ്പത്തിക സഹായം ചെയ്യുവാനിട വരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥതയുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ അവസരമുണ്ടാകും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും.
ഭരണി : കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പരിശ്രമസാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ െചയ്തു തീർക്കും. കാലവർഷക്കെടുതി കൃഷിനാശത്തിനു വഴിയൊരുക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ചിലപ്പോൾ ആശുപത്രിവാസം വേണ്ടി വരും. വാഹനാപകടത്തിൽ നിന്നു രക്ഷപ്പെടും.
കാർത്തിക : അപ്രധാനമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതു മൂലം സുപ്രധാനമായ പലതും നഷ്ടപ്പെടും. വിദഗ്ധ ചികിത്സകളാലും വിശ്രമത്താലും ഈശ്വരപ്രാർഥനകളാലും സന്താന ഭാഗ്യമുണ്ടാകും. ഏറ്റെടുക്കുന്നതും ചെയ്യുന്നതുമായ പല കാര്യങ്ങളും സ്വന്തം നിലയിൽ നേട്ടമൊന്നുമില്ലെങ്കിലും പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകും എന്നറിഞ്ഞതിനാൽ കൃതാർഥതയുണ്ടാകും.
രോഹിണി : അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് അബദ്ധം പറ്റാതിരിക്കാൻ പ്രത്യേകം കരുതൽ വേണം. തൊഴിൽ മേഖലകളോടനുബന്ധപ്പെട്ട് മാനസിക സമ്മർദം കൂടും. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിതനാകും. വിദഗ്ധ ചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്തുവാൻ സാധിക്കും.
മകയിരം : അനുബന്ധഭൂമി വാങ്ങുവാനിടവരും. അഭിപ്രായസമന്വയത്തോടു കൂടിയ സമീപനം സർവർക്കും സ്വീകാര്യമാകും. അന്യദേശത്തോ വിദേശത്തോ ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. വിജ്ഞാനികളുെട വചനങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ ഒഴിവാക്കുവാൻ തീരുമാനിക്കും.
തിരുവാതിര: അവഗണിക്കപ്പെട്ട അവസ്ഥകൾ മാറി പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. വാക്കും പ്രവൃത്തിയും വ്യത്യസ്തമാകാതെ സൂക്ഷിക്കണം. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലമുണ്ടാകും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ആഗ്രഹസാഫല്യമുണ്ടാകും.
പുണർതം : പ്രായത്തിലുപരി പക്വതയോടു കൂടിയ സമീപനം ആര്‍ജിക്കുന്നതിനാൽ സൽകീർത്തിയും സജ്ജനബഹുമാന്യതയും വന്നു ചേരും. സ്വന്തം നിലപാടിൽ നിന്നും വ്യതിചലിക്കാതെ, ഏകാഗ്രതയോടും ദീർഘസമഗ്ര വീക്ഷണങ്ങളോടും കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഉത്തേജന മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതി ജീവനൗഷധരീതി അവലംബിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ആധ്യാത്മിക ആത്മീയ വിഷയങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും.
പൂയം: ജനസ്വാധീനം വർധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ വർധിക്കും. ദുരാചാരങ്ങൾ ഉപേക്ഷിച്ച് സദാചാരപ്രവൃത്തികളിൽ ഏർപ്പെടന്നതിനാൽ സമാധാനമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാവും ഉണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും.
ആയില്യം : അർഹമായ രീതിയിൽ ആദരണീയ സ്ഥാനം ലഭിക്കുന്നതിനാൽ വിനയോത്തോടു കൂടി സ്വീകരിക്കും. സന്തോഷവും സന്തുഷ്ടിയുമുളള കുടുംബജീവിതം നയിക്കുവാൻ അവസരമുണ്ടാകും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. തൊഴില്‍ മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സമ്പൽസമൃദ്ധിയും പ്രതാപവും ഐശ്വര്യവും ഉണ്ടാകും.
മകം: വിദ്യാർഥികൾക്ക് അലസത വർധിക്കും. സാമ്പത്തിക വരുമാനം ഉണ്ടാകുമെങ്കിലും ക്രമാതീതമായ ചെലവുകളാൽ ജനുവരി വരെ നീക്കിയിരിപ്പു കുറയും. വിദേശ ഉദ്യോഗം ഉപേക്ഷിച്ചു വരുന്നവർക്ക് ജന്മനാട്ടിലും തൊഴിൽ മേഖലകൾ ശരിയാകാത്തതിനാൽ തിരിച്ചു പോകേണ്ടി വരും. സ്വന്തം ചുമതലകൾ മറ്റുള്ളവരെ ഏൽപിക്കരുത്. പല പ്രകാരത്തിലും അസുഖങ്ങൾ വര്‍ധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും.
പൂരം: പുതിയ തലമുറയിലുള്ളവരുടെ അനൈക്യത്താൽ മാറിത്താമസിക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും ചെലവിനങ്ങളിൽ നിയന്ത്രണവും വേണം. കാർഷികവിളകൾക്ക് നാശനഷ്ടം വന്നു േചരും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.
ഉത്രം: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി സമർപ്പിക്കുന്ന പദ്ധതികൾ വിജയിക്കും. മാതാപിതാക്കളോടൊപ്പം ജന്മനാട്ടിൽ വന്നു പോകുവാനിടവരും. ഒട്ടേറെ കാര്യങ്ങൾ നിശ്ചയിച്ച സമയത്തിന്നുള്ളിൽ ചെയ്തു തീർക്കും. വ്യാപാര വിപണന മേഖലകളിൽ സാമ്പത്തിക പുരോഗതിയുണ്ടാകും.
അത്തം: ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ശമ്പളവർധനയും മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. ആതുരസേവനത്തിൽ ആത്മാർഥമായി പ്രവർത്തിക്കും. ന്യായമായ ആവശ്യങ്ങൾ പരിഗണിച്ചു നടപ്പിലാക്കിയ മേലധികാരിയോട് ആദരവു തോന്നും. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്ഫലമാകും.
ചിത്തിര : നീതിപൂർവമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. പുതിയ കരാറു ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാകുകയില്ല. ആധ്യാത്മിക ചിന്തകൾ വർധിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
ചോതി: ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടാൻ കഴിയും. പ്രത്യേക വിഭാഗം കൈകാര്യം ചെയ്യാനുള്ള അധികാരം ലഭിക്കും. പുണ്യതീർഥ ദേവാലയദർശനത്തിന് അവസരമുണ്ടാകും. ആധ്യാത്മിക– ആത്മീയ ചിന്തകൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ശുഭാപ്തി വിശ്വാസത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിക്കു വഴിയൊരുക്കും.
വിശാഖം: സാമ്പത്തികവിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. സമകാലീനസംഭവങ്ങളോടു പ്രതികരിക്കാൻ നിർബന്ധിതനാകും. വ്യാപാര– വിപണന– വിതരണ മേഖലകളിൽ മാറ്റത്തിനു തയാറാകും. പ്രവാസികളിൽ പലർക്കും ഓണാഘോഷത്തിനു ജന്മനാട്ടിൽ വരാൻ സാധിക്കാത്തതിനാൽ അന്യദേശത്ത് ഓണം ആഘോഷിക്കാനിടവരും.
അനിഴം : ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും. നിർത്തി വച്ച കർമപദ്ധതികൾ പുനരാരംഭിക്കും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കാൻ സാധിക്കും. ജന്മനാട്ടിലേക്കുള്ള യാത്രയ്ക്ക് ഈ മാസം അനുമതി വൈകും.
തൃക്കേട്ട : ജന്മനാട്ടിൽ സ്വന്തമായ വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദേശ ഉദ്യോഗം വേണ്ടെന്നു വയ്ക്കും. നിസ്വാർഥ സേവനത്താൽ സൽക്കീർത്തിയും ആദരവും കൂടും. പുതിയ വ്യാപാര–വ്യവസായ– വിപണന–വിതരണ മേഖലകൾ തുടങ്ങാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. വിദേശയാത്ര സഫലമാകും. നിർത്തിവച്ച കർമപദ്ധതികള്‍ പുനരാരംഭിക്കും.
മൂലം : പൂർണത പോരാത്തതിനാൽ അനുമതിക്കുള്ള അപേക്ഷകൾ നിരസിക്കപ്പെടും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമായെന്നു വരില്ല. സുഖദുഃഖങ്ങള്‍ ഒരുപോലെ വന്നു ചേരും. നിയമവിരുദ്ധമായ പ്രവർത്തനമണ്ഡലങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറണം. സഹപ്രവർത്തകരിൽ നിന്നു നിസ്സഹകരണ മനോഭാവത്താൽ അധ്വാനഭാരം കൂടും. കാരണമില്ലാതെ അസൂയാലുക്കൾ കൂടും.
പൂരാടം: സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്മാറി മാതാപിതാക്കൾ നിശ്ചയിച്ച വിവാഹത്തിനു തയാറാകും. വാത– നാഡീ– കരൾരോഗ പീഡകൾക്കെതിരെ ജാഗ്രത വേണം. പകർച്ചവ്യാധിക്കെതിരെയും കരുതൽ വേണം. നീതിയുക്തമായ തീരുമാനങ്ങൾക്കു ജീവിതപങ്കാളിയുടെ നിർദേശം സ്വീകരിക്കും. മേലധികാരിയുടെ ആജ്ഞകൾ അനുസരിക്കേണ്ടി വരും.
ഉത്രാടം: ചെയ്യുന്ന കാര്യങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ആപൽഘട്ടത്തിൽ നിന്നു ബന്ധുക്കളെ രക്ഷിക്കേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ജനപിന്തുണ കൂടും. ധർമപ്രവൃത്തികളിലും പുണ്യപ്രവൃത്തികളിലും സഹകരിക്കും. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. ജീവിതച്ചെലവ് നിയന്ത്രിക്കുന്ന കാര്യത്തിൽ ജാഗ്രത വേണം.
തിരുവോണം: മക്കളോടൊപ്പം പുണ്യതീർഥയാത്രകൾക്കു യോഗമുണ്ട്. ഉപദേശക സമിതിയിൽ അംഗത്വം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. ജീവിതഗതിയെ മാറ്റിമറിക്കുന്ന സംഭവങ്ങൾ വന്നു ചേരുമെങ്കിലും യുക്തിപൂർവമുളള സമീപനത്താൽ ദുർഘടങ്ങളെ അതിജീവിക്കും.
അവിട്ടം: പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തും. വദേശബന്ധമുള്ള വ്യാപാര വിപണനമേഖലകൾക്ക് തുടക്കം കുറിക്കും.
ചതയം: സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറി പുതിയ സംരംഭത്തിന് തുടക്കും കുറിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കും. വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. കാര്യനിർവഹണശേഷി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും.
പൂരുരുട്ടാതി : മേലധികാരിയുടെ സ്വകാര്യവിഷയങ്ങളിൽ അഭിപ്രായം പറയുവാനിട വരും. ഉത്സാഹത്തോടു കൂടിയ സമീപനശൈലി മറ്റുള്ളവർക്ക് അസൂയയ്ക്ക് വഴിയൊരുക്കും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവൃത്തികളിൽ നിന്നു പിന്മാറുകയാണ് നല്ലത്. സജ്ജനസംസർഗത്താൽ പരോപദ്രവ ബുദ്ധി ഉപേക്ഷിക്കും. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും.
ഉത്തൃട്ടാതി : സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നു ചേരുന്നത് ആശ്വാസകരമാകും. നിയുക്തപദവിക്ക് സ്ഥനചലനം വന്നു ചേരും. അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. സ്വയം തീരുമാനിച്ച പ്രണയബന്ധത്തിൽ നിന്നും പിന്മാറി രക്ഷിതാക്കൾ നിർദേശിക്കുന്ന വിധത്തിൽ വിവാഹമുണ്ടാകും. ചെലവ് കൂടുന്നതിനാൽ കടം വാങ്ങേണ്ടി വരും.
രേവതി : ഉയര്‍ന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിച്ചതിനാൽ കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കാൻ കഴിയും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിട വരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിക്കും. ആസൂത്രിതപദ്ധതിയിൽ അനുകൂലവിജയമുണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന ആഭരണം തിരിച്ചു ലഭിക്കും. സുതാര്യക്കുറവിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും. മനസ്സമാധാനമുണ്ടാകും.