സെപ്റ്റംബർ മാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും. പഴയ സുഹൃത്ബന്ധം പുതുക്കും. മക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ഉദരരോഗത്തിന് സാധ്യത. ഭക്ഷണ
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും. പഴയ സുഹൃത്ബന്ധം പുതുക്കും. മക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ഉദരരോഗത്തിന് സാധ്യത. ഭക്ഷണ
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും. പഴയ സുഹൃത്ബന്ധം പുതുക്കും. മക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ഉദരരോഗത്തിന് സാധ്യത. ഭക്ഷണ
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
അശ്വതി: കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും. പഴയ സുഹൃത്ബന്ധം പുതുക്കും. മക്കൾക്ക് വേണ്ടി പണം ചെലവഴിക്കും. ഉദരരോഗത്തിന് സാധ്യത. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ശത്രുക്കളെ കരുതിയിരിക്കുക. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാൻ സാധ്യത.
ഭരണി: ഉത്തരവാദിത്വങ്ങൾ കൂടും. മേലധികാരികളുടെ പ്രീതിക്ക് പാത്രമാകും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. കുടുംബാന്തരീക്ഷം സമാധാനപരമായിരിക്കും. ഗൃഹം മോടി പിടിപ്പിക്കുന്നതിന് പണം ചെലവഴിക്കും. വയോജനങ്ങൾക്ക് വാതസംബന്ധമോ സന്ധി സംബന്ധമോ ആയ അസുഖങ്ങൾക്ക് സാധ്യത.
കാർത്തിക: വിചാരിക്കുന്ന കാര്യം നടക്കാൻ കാലതാമസം നേരിടും. സഹോദരൻമാരുമായി കലഹത്തിന് സാധ്യത. വർഷങ്ങൾക്കു ശേഷമുള്ള ബന്ധുസമാഗമം, പൂർവകാല സ്മരണയ്ക്ക് വഴിയൊരുക്കും. അവസരങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും.
രോഹിണി: അനാവശ്യ യാത്രകൾ മൂലം അലച്ചിൽ അനുഭവപ്പെടും. വാക്കുതർക്കം പരിഹരിക്കാൻ മുന്നിട്ടിറങ്ങി പ്രശ്നത്തിലാകും. എടുത്തു ചാടിയുള്ള തീരുമാനം മനോസുഖം ഇല്ലാതാക്കും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണ്ടി വരും. വിദ്യാർഥികൾക്ക് സഹപാഠികളുടെ നിസ്സഹകരണം മാനസിക സമ്മർദത്തിന് കാരണമാകും.
മകയിരം: പരിചയക്കാരുടെ സഹായം ലഭിക്കും. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. പ്രയാസങ്ങളെ മനസ്സിന്റെ കരുത്തിൽ അതിജീവിക്കും. അനാരോഗ്യം പ്രവർത്തന മേഖലയിൽ തടസ്സങ്ങൾ സൃഷ്ടിക്കും. ഏഷണികളിൽ വീണ് മനോസുഖം നഷ്ടപ്പെടുത്താതിരിക്കുക. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുക.
തിരുവാതിര: സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി സമയം കണ്ടെത്തും. ജോലിഭാരം വർധിക്കും. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യഘട്ടത്തിൽ ഉപകരിക്കും. പ്രണയബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
പുണർതം: അനാവശ്യകാര്യങ്ങൾക്കായി അലച്ചിലുകൾ ഉണ്ടാകും. രേഖകളില്ലാതെ പണമിടപാട് അരുത്. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. വീഴ്ചകൾ ഉണ്ടാവാതെ സൂക്ഷിക്കണം. ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം.
പൂയം: സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നു ചേരും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത്
വിട്ടു പോകും. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ അശ്രദ്ധരാകാൻ സാധ്യത. അറിവുള്ളവരെ അനുസരിക്കുന്നതിൽ ആത്മ സംതൃപ്തിയുണ്ടാകും
ആയില്യം: തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ കിട്ടിതുടങ്ങും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം കിട്ടും. യാത്രകൾ വേണ്ടി വരും. ദമ്പതികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം. വരവിനേക്കാൾ ചെലവ് അധികരിക്കും. വാഹനം മാറ്റി വാങ്ങാനിട വരും.
മകം: മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസിക സമർദത്തിന് ഇടയാക്കും. ആവശ്യമില്ലാത്ത ഭയവും മന:പ്രയാസവും അനുഭവിക്കും. കൂടുതൽ അടുത്ത് ഇടപഴകുന്ന വരുമായി അല്‍പം അകലം പാലിക്കുന്നത് നന്നായിരിക്കും. നേത്ര സംബന്ധമായ അസുഖങ്ങൾ ശല്യം ചെയ്തേക്കാം. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്.
പൂരം: പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. യുക്തിക്ക് നിരക്കാത്ത പ്രവൃത്തിയിൽ നിന്നും പിൻമാറുക. ഗുണനിലവാരം കുറഞ്ഞ സൗന്ദര്യ വർധക വസ്തുക്കളിൽ നിന്നും ത്വക് രോഗം പിടിപെടും.
ഉത്രം: സാമ്പത്തിക കാര്യങ്ങളിലെ നിയന്ത്രണമില്ലായ്മ പ്രശ്നങ്ങൾ സൃഷ്ടിക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾക്കായി അലച്ചിൽ അനുഭവിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കുകയില്ല. ശത്രുശല്യം വർധിക്കും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ വളരെ ശ്രദ്ധിക്കുക.
അത്തം: തൊഴിൽ രംഗത്ത് പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ വന്നു ചേരും. ചില മാനസിക പ്രയാസങ്ങളിലൂടെ കടന്നു പോകും. മക്കളുടെ കാര്യത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക.
ചിത്തിര: ജോലിയിൽ നിന്നും വരുമാനം വർധിക്കുമെങ്കിലും ചെലവുകൾ അധികരിക്കും. ജോലിഭാരം കൂടുമെങ്കിലും തൻമയത്വത്തോടെ അവ ചെയ്തു തീർക്കും. ആധ്യാത്മിക ആത്മീയജ്ഞാനത്താൽ വൈരാഗ്യബുദ്ധി ഉപേക്ഷിക്കും. അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്.
ചോതി: അർഥവ്യാപ്തിയോടു കൂടിയ ആശയങ്ങളും പ്രവർത്തനങ്ങളും പുതിയ തൊഴിൽ മേഖലകൾക്ക് വഴിയൊരുക്കും. വിദഗ്ദ്ധ നിർദേശം തേടി വ്യവസായം നവീകരിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ
ആത്മസംതൃപ്തിയുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കും
വിശാഖം: വിവാഹാലോചകൾ തകൃതിയായി നടക്കും. ആരോഗ്യ സംരംക്ഷണത്തിന് ഊന്നൽ കൊടുക്കും. സുഹൃത്ബന്ധങ്ങൾ ശരിയായ വഴിക്കെല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും. എല്ലാ കാര്യത്തിലും വളരെ ആലോചിച്ചു മാത്രം തീരുമാനം കൈക്കൊള്ളുക. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പൊതു പ്രവർത്തനങ്ങളിൽ താല്‍പര്യം വർധിക്കും. പരിചയക്കാരെ സഹായിച്ച് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം.
അനിഴം: വർധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. കൃത്യമായ ലക്ഷ്യബോധത്തോടെ പെരുമാറും. പക്ഷഭേദമില്ലാതെയുള്ള പ്രവർത്തനങ്ങളും ചിന്തകളും ലക്ഷ്യപ്രാപ്തി നേടും. പിതൃസ്വത്തിന്റെ അവകാശം നേടിയെടുക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ഗർഭിണികൾക്ക് പൂർണ വിശ്രമം വേണ്ടി വരും.
തൃക്കേട്ട: സന്തുഷ്ടമായ ഗാർഹികാന്തരീക്ഷം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം കണ്ടെത്തും. ഈശ്വര പ്രാർഥനകളാലും ഔചിത്യമുള്ള സമീപനത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. നന്മതിന്മകളെ വേർതിരിച്ചറിഞ്ഞ് അവലംബിക്കുന്ന ആശയങ്ങൾക്ക് അനുമോദനങ്ങൾ വന്നു ചേരും. കടം കൊടുത്ത സംഖ്യ ഗഡുക്കളായി തിരിച്ചു ലഭിക്കും.
മൂലം: നിശ്ചയദാർഢ്യത്തോടു കൂടിയ ആശയങ്ങൾ സഫലമാകും. പ്രമുഖരുടെ വാക്കുകൾ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഭക്തിനിർഭരമായ പുണ്യതീർഥ - ദേവാലയ യാത്ര മനസ്സമാധാനത്തിന് വഴിയൊരുക്കും.
പൂരാടം: അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. പ്രതിസന്ധികളെ നിഷ്പ്രയാസം അതിജീവിക്കും. നിരപരാധിത്വം തെളിയിക്കുവാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനം സാധ്യമാകും. നീതിയുക്തമായ കാര്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും. കുടുംബാന്തരീക്ഷം കലുഷിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഉത്രാടം: നിസ്സാരകാര്യങ്ങൾക്കു പോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. മനസ്സിൽ അശുഭ ചിന്തകൾ നിറയും. കർമരംഗത്ത് അലസത വരാതെ നോക്കണം. മേലധികാരികളോട് വാക്ക് തർക്കത്തിന് പോവരുത്. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുക.
തിരുവോണം: അകാരണമായ ഭയം ഉണ്ടാകും. ഒന്നും ശരിയാകില്ല എന്ന തോന്നൽ ഉപേക്ഷിക്കണം. കർമരംഗത്ത് അഭിവൃദ്ധിയുണ്ടാകും. എങ്കിലും കരുതലോടെ മുന്നോട്ട് പോവണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
അവിട്ടം: പ്രതികൂല അവസ്ഥകൾ തുടരുന്നതിനൊപ്പം ആകസ്മികമായ ചില നേട്ടങ്ങളും ലഭിക്കും. വ്യവഹാരത്തിൽ കാല താമസം നേരിടേണ്ടി വരും. കുടുംബത്ത് പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണം. വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തേണ്ടതായി വരും. ആരോഗ്യ കാര്യങ്ങൾ വളരെ ശ്രദ്ധ ആവശ്യമാണ്.
ചതയം: ചില അവസരങ്ങളിൽ മറ്റുള്ളവരുമായി പൊട്ടിത്തെറിക്കുന്നതിനു വരെ കാരണമായിത്തീരും. കോപം നിയന്ത്രണ വിധേയമാക്കണം. ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥകൾ വളരാൻ അനുവദിക്കരുത്. പിന്നീട് ദുഃഖിക്കേണ്ടി വരും. വിവാഹാലോചനകളിൽ വളരെ ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങളെടുക്കുക.
പൂരൂരുട്ടാതി: ബന്ധുക്കളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക. പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഡ്മിഷൻ കിട്ടിയതിനാൽ അഭിമാനിക്കും. ബിസിനസിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. മേലധികാരികളുടെ സഹായത്താൽ ഉയർച്ച ഉണ്ടാകും.
ഉത്തൃട്ടാതി: വിദ്യാർഥികൾ ആത്മാർഥമായി പഠന കാര്യങ്ങളിൽ മുഴുകും. മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും. പതിവിലും അധികം യാത്ര ചെയ്യേണ്ടി വരും. വാക്കുതർക്കങ്ങളിൽ ഏർപ്പെടരുത്. നേത്രരോഗം ബുദ്ധിമുട്ടിച്ചേക്കാം. വിലപ്പെട്ട ഗൃഹോപകരണങ്ങൾക്കായി ധനം ചെലവഴിക്കും
രേവതി: ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തനശൈലി മറ്റുള്ളവർക്ക് മാതൃകാപരമായിത്തീരും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാധ്യമാകും. ഉപകാരം ചെയ്തവരെ മറക്കരുത്. അസുഖങ്ങളെ അവഗണിക്കരുത്. ശത്രുക്കളെ കരുതിയിരിക്കുക.
ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com