Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിവൃദ്ധിക്ക് പൂക്കളും ചെടികളും

x-default നല്ല വളർച്ചയുള്ള ചെടികൾ ഓഫിസിന്റെയും ഭവനത്തിന്റെയും ഭാഗ്യങ്ങളെ വർദ്ധിപ്പിക്കും.

ഗൃഹങ്ങളിലും ഓഫിസുകളിലും പൂക്കളും ചെടികളും വയ്ക്കുക വഴി സമ്പദ്‌ദായകമായ ഊർജ്ജം ഓഫിസിനും ഗൃഹത്തിനും ലഭിക്കുന്നു. ചെടികളും പൂക്കളും വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. നല്ലതുപോലെ വളർച്ചയുള്ള ചെടികൾ വയ്ക്കുക. വളർച്ചയെ മുരടിപ്പിച്ച് വയ്ക്കുന്നതുമായ ചെടികൾ വയ്ക്കാതിരിക്കുക.

നല്ല വളർച്ചയുള്ള ചെടികൾ ഓഫിസിന്റെയും ഭവനത്തിന്റെയും ഭാഗ്യങ്ങളെ വർദ്ധിപ്പിക്കും. മുള്ളുള്ള ചെടികൾ ഒരു ഭാഗത്തും വയ്ക്കാൻ പാടില്ല. കൂടാതെ സാധാരണ ചെടികൾ വെട്ടിനിരപ്പാക്കി നിർത്തുന്നത് കണ്ടുവരുന്നു. അങ്ങനെ ചെയ്യുന്നതും ഒഴിവാക്കുക. പൂക്കളുടെ കാര്യമാണെങ്കിലും ഉണങ്ങിയ പൂക്കൾ ഇവയൊന്നും ഒരു ഭാഗത്തും വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചെടികളും പൂക്കളും എങ്ങനെ വീടുകളിൽ ക്രമീകരിക്കണം

1. വീടിന്റെ പ്രധാന വാതിലിന്റെ രണ്ടുഭാഗത്തും ചെടികൾ വയ്ക്കുക.

2. വൃത്താകൃതിയില്‍ ഇലയുള്ള ചെടികൾ കൂടുതൽ ഉപയോഗിക്കുക.

3. ഓഫിസിന്റെയും വീടിന്റെയും കിഴക്കു ഭാഗത്തോ കിഴക്കുതെക്കു ഭാഗത്തോ ഒരു ചെടി വയ്ക്കുക.

4. ബെഡ്റൂമിൽ ചുവപ്പോ പിങ്കോ നിറമുള്ള പൂക്കൾ സ്ഥാപിക്കുക. വെള്ള നിറമുള്ള പാത്രത്തിൽ ചുവപ്പു പൂക്കളോ പിങ്ക് നിറമുള്ള പൂക്കളോ ബെഡ്റൂമിന്റെ ഭാഗത്ത് വയ്ക്കുക. ഇതുവഴി പ്രണയപൂർണ്ണമായ ജീവിതം കൈവരും.

5. മുല്ലപ്പൂ സമ്മാനമായി സുഹൃത്തുക്കൾക്ക് കൊടുക്കുന്നത് സുഹൃദ്ബന്ധങ്ങൾ വളരാൻ സഹായിക്കും.

6. റോസാപ്പൂക്കൾ സമ്മാനമായി നൽകുന്നത് പ്രണയത്തെ വളർത്തുന്നു.

7. പച്ചപ്പൂക്കൾ വളർച്ച, സമാധാനം ഇവ നൽകുന്നു.

8. മഞ്ഞപ്പൂക്കൾ ഐക്യത്തെയും പ്രദാനം ചെയ്യുന്നു. ഭവനത്തിന്റെയോ ഓഫിസിന്റെയോ ശരിയായ സ്ഥാനങ്ങളിൽ ഇവ വയ്ക്കുക വഴി കൂടുതൽ ഭാഗ്യങ്ങൾ നമുക്ക് ഉണ്ടാകുന്നു. 

9. വിവാഹത്തിന് റോസ്, താമര, ഓർക്കിഡ് ഇവ വയ്ക്കുന്നത് നല്ലതാണ്.

10. പ്രശസ്തിക്കുവേണ്ടി സൺഫ്ലവർ, ലില്ലി, റെഡ്റോസ് ഈ പൂക്കൾ വയ്ക്കുന്നതും നല്ലതാണ്.

11. നിങ്ങൾ വിവാഹം കഴിഞ്ഞവർ ആണെങ്കിൽ കുട്ടികളെ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു കാരണവശാലും പൂക്കൾ, ചെടികൾ ഇവ കിടപ്പറയിൽ വയ്ക്കാതെ നോക്കുക. ഒരു ബാസ്ക്കറ്റിൽ കുറച്ച് പഴവർഗ്ഗങ്ങൾ കിടപ്പറയിൽ വയ്ക്കുക. ഇതിന്റെ ഫോട്ടോ വച്ചാലും മതിയാകും.