ഗൃഹം പുതുക്കിപ്പണിയുമ്പോൾ ശ്രദ്ധിക്കേണ്ടവ

ഗൃഹനിർമ്മാണം പോലെ പ്രാധാന്യമുള്ളതാണ് ഗൃഹത്തിന്റെ പുനർനിർമ്മാണവും

കാലത്തിനനുസരിച്ചും ആവശ്യങ്ങൾ അനുസരിച്ചും നാം ഗൃഹം പുതുക്കിപ്പണിയാറുണ്ട്. ഇങ്ങനെ നവീകരണം നടത്തുമ്പോൾ വാസ്തുശാസ്ത്ര നിബന്ധനകൾ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം പുതുക്കിപ്പണിത ഗൃഹം ദോഷങ്ങൾ കൊണ്ടുവരുവാൻ സാധ്യതയുണ്ട്.

ഗൃഹങ്ങൾ പുതുക്കിപ്പണിയുമ്പോൾ ജീർണ്ണിച്ച ഭാഗങ്ങളും ജീർണ്ണിക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളും പൂർണ്ണമായും പൊളിച്ചു മാറ്റിവേണം ഗൃഹനിർമ്മാണം ആരംഭിക്കുവാൻ. പുതിയ നിർമാണപ്രവർത്തനം തുടങ്ങുന്നതിനു മുൻപായി ശുഭമുഹൂർത്തം നിശ്ചയിക്കുകയും വേണം. ഗൃഹത്തിന്റെ ബ്രഹ്മസ്ഥാനമായ മധ്യഭാഗത്ത് ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തരുത്. പ്രധാന വാതിൽ ജീർണ്ണിച്ചതോ, ജീർണ്ണിക്കുവാൻ സാധ്യതയുള്ളതോ ആണെങ്കിൽ മാറ്റി സ്ഥാപിക്കണം. മറ്റു വാതിലുകളും ഇങ്ങനെ മാറ്റി സ്ഥാപിക്കാവുന്നതാണ്. പ്രധാന വാതിലിന്റെ ദിശ ശരിയായ ഭാഗത്തു തന്നെയായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റു വാതിലുകളേക്കാൾ പ്രധാന വാതിലിന് ഉയരക്കൂടുതൽ വേണം. ജനാലകൾ മാറ്റി സ്ഥാപിക്കുകയാണെങ്കിൽ തുല്യ വലുപ്പത്തിലുള്ളവ വേണം ഉപയോഗിക്കുവാൻ.

സൂര്യകിരണങ്ങൾ ഗൃഹത്തിനുള്ളിൽ സുഗമമായി പ്രവേശിക്കുവാൻ സാധിക്കുംവിധം വേണം ജനാലകൾ സ്ഥാപിക്കേണ്ടത്. പൂജാമുറി ഇല്ലാത്ത ഗൃഹമാണെങ്കിൽ പുനർനിർമ്മാണവേളയിൽ പ്രത്യേകം പൂജാമുറി നിർമ്മിക്കണം. നിർമ്മാണശേഷം വാസ്തുബലി നടത്തുകയും വേണം.

ഗൃഹനിർമ്മാണം പോലെ പ്രാധാന്യമുള്ളതാണ് ഗൃഹത്തിന്റെ പുനർനിർമ്മാണവും. പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകൾ ഗൃഹത്തെ ദോഷകരമായി ബാധിക്കുവാനുള്ള സാധ്യതകൾ ഏറെയാണ്. ഒരു വാസ്തുവിദഗ്ധന്റെ നിർദ്ദേശാനുസരണം പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാകും അഭികാമ്യം.

Read more: Download yearly horoscope, Soul mate, Malayalam Panchangam, , Vasthu Tips in Malayalam, Astrology Tips in Malayalam