ഡ്യുവൽ സിം ഉപയോഗിക്കുന്നവർക്കും ഫീച്ചർ ഫോണുകാർക്കും ഗുണം; കോളിനും എസ്എംഎസിനും മാത്രമായി ഇനി റീചാർജ് പ്ലാനുകൾ

ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശപ്രകാരം ഇന്റർനെറ്റ് ഇല്ലാതെ, കോളിനും എസ്എംഎസിനും മാത്രമായി 3 സ്വകാര്യ ടെലികോം കമ്പനികൾ പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ആവശ്യമില്ലാത്ത സേവനങ്ങൾക്കായി പണമടയ്ക്കുന്നു എന്ന തോന്നൽ ടെലികോം വരിക്കാർക്കിടയിലുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

ന്യൂഡൽഹി ∙ ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശപ്രകാരം ഇന്റർനെറ്റ് ഇല്ലാതെ, കോളിനും എസ്എംഎസിനും മാത്രമായി 3 സ്വകാര്യ ടെലികോം കമ്പനികൾ പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു.
ആവശ്യമില്ലാത്ത സേവനങ്ങൾക്കായി പണമടയ്ക്കുന്നു എന്ന തോന്നൽ ടെലികോം വരിക്കാർക്കിടയിലുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. കഴിഞ്ഞ ദിവസം നിലവിലെ 2 പ്ലാനുകളിൽ നിന്ന് ഇന്റർനെറ്റ് ഒഴിവാക്കി എയർടെൽ പരിഷ്കരിച്ചിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. നിരക്ക് കുറയ്ക്കാതെ ഇന്റർനെറ്റ് ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇന്നലെ രാവിലെയാണ് നിരക്ക് കുറഞ്ഞ 2 പ്ലാനുകൾ പകരം അവതരിപ്പിച്ചത്. 509 രൂപയുടേതാണ് എയർടെൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെങ്കിൽ ഇന്നലെ പകരം അവതരിപ്പിച്ചത് 458 രൂപയുടെ പ്ലാനാണ്.
ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ എടുത്താൽ മതിയെന്നതായിരുന്നു ട്രായിയുടെ ഉത്തരവിനു പിന്നിലെ ലക്ഷ്യം. ഡ്യുവൽ സിം ഉപയോഗിക്കുന്നവർക്ക് 2 നമ്പറിലും ഇന്റർനെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. 2ജി ഫോൺ ഉപയോഗിക്കുന്നവർക്കും ഡേറ്റ ആവശ്യമില്ല.
ഇന്റർനെറ്റ് ഒഴിവാക്കിയെങ്കിലും നിരക്കിൽ കാര്യമായ കുറവ് പല പുതിയ പ്ലാനുകളിലും വന്നിട്ടില്ലെന്ന് വിമർശനമുയരുന്നുണ്ട്. പുതിയ പ്ലാനുകൾ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ട്രായ് അറിയിച്ചിട്ടുണ്ട്.
പുതിയ പ്ലാനുകൾ റിലയൻസ് ജിയോ
∙ 458 രൂപ: 84 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 1,000 എസ്എംഎസ്
∙ 1,958 രൂപ: 365 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 3,600 എസ്എംഎസ്
അധിക സേവനം: ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്
എയർടെൽ
∙ 499 രൂപ: 84 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 900 എസ്എംഎസ്
∙ 1,959 രൂപ: 365 ദിവസം കാലാവധി. പരിധിയില്ലാതെ കോൾ, 3,600 എസ്എംഎസ്
അധിക സേവനം: അപ്പോളോ 24/7 സർക്കിൾ, സൗജന്യ ഹലോട്യൂൺ
വോഡഫോൺ–ഐഡിയ
∙1,460 രൂപ: 270 ദിവസം കാലാവധി, പരിധിയില്ലാതെ കോൾ, 100 എസ്എംഎസ്
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business