പാനമ കനാൽ പിടിക്കാൻ ട്രംപ്; ഇന്ത്യയ്ക്ക് കയറ്റുമതി ആശങ്ക

പാനമ കനാൽ പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം സംഘർഷത്തിനിടയാക്കിയാൽ അത് ഇന്ത്യയിൽനിന്നു യുഎസിലേക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുമുള്ള ഒട്ടേറെ ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കും. ചെങ്കടൽ വഴി യൂറോപ്പിലേക്കും ഉത്തര ആഫ്രിക്കയിലേക്കും ചില പശ്‌ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഹൂതി ആക്രമണം മൂലം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായിരിക്കെയാണ് പുതിയ ഭീഷണി.

കൊച്ചി ∙ പാനമ കനാൽ പിടിച്ചെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം സംഘർഷത്തിനിടയാക്കിയാൽ അത് ഇന്ത്യയിൽനിന്നു യുഎസിലേക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുമുള്ള ഒട്ടേറെ ഉൽപന്നങ്ങളുടെ കയറ്റുമതിയെ ബാധിക്കും. ചെങ്കടൽ വഴി യൂറോപ്പിലേക്കും ഉത്തര ആഫ്രിക്കയിലേക്കും ചില പശ്‌ചിമേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ഹൂതി ആക്രമണം മൂലം ഇപ്പോൾത്തന്നെ പ്രതിസന്ധിയിലായിരിക്കെയാണ് പുതിയ ഭീഷണി.

പസിഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഏക ജലപാതയായ പാനമ കനാൽ ആഗോള വ്യാപാരത്തിന്റെതന്നെ നിർണായക ധമനിയാണ്. പ്രതിവർഷം 10ലക്ഷത്തോളം തവണ കപ്പലുകൾ കടന്നുപോകുന്ന കനാലിനു പല രാജ്യങ്ങളിൽനിന്നുമുള്ള ചരക്കുനീക്കത്തിൽ ഗണ്യമായ പങ്കുണ്ട്. യുഎസിലേക്കു കയറ്റുമതി വർധന ലക്ഷ്യമിടുന്ന ഇന്ത്യയ്‌ക്കു കനാൽ സംഘർഷമേഖലയാകുന്നതു വലിയ സാമ്പത്തിക ആഘാതമാകും.
തുണിത്തരങ്ങൾ, ഔഷധങ്ങൾ, വാഹനങ്ങൾ, അവയുടെ അനുബന്ധ ഘടകങ്ങൾ, ഇലക്‌ട്രിക്കൽ –ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിൽനിന്നു പാനമ കനാൽ വഴി വിവിധ രാജ്യങ്ങളിലേക്കു കടന്നുപോകുന്നത്. ഇന്ത്യയുടെ പ്രമുഖ വ്യാപാര പങ്കാളികളിലൊന്നായ പാനമയിലേക്കുള്ള പ്രതിവർഷ കയറ്റുമതിതന്നെ 3,000 കോടിയോളം രൂപയുടേതാണ്.
കഴിഞ്ഞ വർഷം കടുത്ത വേനൽ മൂലം കനാലിലെ ജലനിരപ്പു തീരെ താഴ്‌ന്നതു ചരക്കുനീക്കത്തെ ബാധിക്കുകയുണ്ടായി.
യുഎസ് പടക്കപ്പലുകൾക്കു സൗജന്യമായും ചരക്കു കപ്പലുകൾക്കു കുറഞ്ഞ നിരക്കിലും യാത്ര അനുവദിക്കുമെന്ന വ്യവസ്‌ഥ പാലിക്കാൻ പാനമ തയാറാകാത്തതാണു ട്രംപിന്റെ നീക്കത്തിനു കാരണമായി പറയുന്നത്. എന്നാൽ യഥാർഥ കാരണം മറ്റൊന്നാണ്. പസിഫിക് സമുദ്രത്തിന്റെ ഭാഗത്തെ ബൽബോവ തുറമുഖത്തിന്റെയും അറ്റ്‌ലാന്റിക്കിന്റെ ഭാഗത്തെ ക്രിസ്‌റ്റോബൽ തുറമുഖത്തിന്റെയും നടത്തിപ്പു ചുമതല ഹോങ്കോങ് കമ്പനിയായ ഹച്ചിസൺ വാംപോവയ്‌ക്കാണ്. ചൈനയുടെ ഈ ആധിപത്യം അവസാനിപ്പിക്കുക എന്നതാണു ട്രംപിന്റെ യഥാർഥ ലക്ഷ്യമെന്നു കരുതാം.
അതിനിടെ, പാനമ സർക്കാരിന്റെ കീഴിലുള്ള പാനമ കനാൽ അതോറിറ്റി ട്രാൻസിറ്റ് റിസർവേഷൻ ഫീസ് ഉൾപ്പെടെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും വർധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രമുഖ ഷിപ്പിങ് കമ്പനികൾ ചരക്കുനീക്കത്തിനു സർച്ചാർജ് ഏർപ്പെടുത്താൻ ആലോചന ആരംഭിച്ചിട്ടുണ്ട്.
ലോകത്തെതന്നെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എവർ ഗിവൺ’ 2021 മാർച്ചിൽ സൂയസ് കനാലിൽ കുടുങ്ങിപ്പോയപ്പോഴും ഇന്ത്യയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരികൾ പ്രതിസന്ധിയിലാകുകയുണ്ടായി.
കുരുമുളക്, ഏലം, കാപ്പി, തേയില തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുടെ കയറ്റുമതി അന്നു തടസ്സപ്പെട്ടു. തയ്‌വാനിലെ എവർഗ്രീൻ മറീൻ കമ്പനിയുടെ കപ്പലാണു കനാലിൽ കുടുങ്ങിയത്. 18,000 കണ്ടെയ്നർ കയറ്റിയ ‘എവർ ഗിവൺ’ ചൈനയിൽനിന്നു റോട്ടർഡാമിലേക്കു പോകുകയായിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business