യുഎസിലെ കമ്പനികൾ വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്തു വശത്താക്കുന്നതു തടയുന്ന നിയമം പ്രയോഗിക്കുന്നതു നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ജോ ബൈഡൻ ഭരണകൂടം അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് ഉപയോഗിച്ച ഫോറിൻ കറപ്റ്റ് പ്രാക്ടിസസ് ആക്ട് (എഫ്സിപിഎ–1977) നിയമത്തിനാണു വിലക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസിലെ കമ്പനികൾ വിദേശരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ കൈക്കൂലി കൊടുത്തു വശത്താക്കുന്നതു തടയുന്ന നിയമം പ്രയോഗിക്കുന്നതു നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ജോ ബൈഡൻ ഭരണകൂടം അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിന് ഉപയോഗിച്ച ഫോറിൻ കറപ്റ്റ് പ്രാക്ടിസസ് ആക്ട് (എഫ്സിപിഎ–1977) നിയമത്തിനാണു വിലക്ക്. എഫ്സിപിഎയുടെ ചട്ടങ്ങളും മാർഗനിർദേശങ്ങളും വിലയിരുത്തി 6 മാസത്തിനകം റിപ്പോർട്ട് നൽകാനും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിക്കു ട്രംപ് നിർദേശം നൽകി.

ഇന്ത്യയിൽ സൗരോർജ പദ്ധതികളുടെ കരാർ ലഭിക്കുന്നതിനായി 2,100 കോടി രൂപ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയെന്ന കേസിലാണു അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗറിനുമെതിരെ കഴിഞ്ഞ വർഷം നവംബറിൽ യുഎസ് ജസ്റ്റിസ് വകുപ്പ് എഫ്സിപിഎ പ്രകാരം കേസെടുത്തത്. നിയമം പ്രയോഗിക്കുന്നതു തടഞ്ഞത് അദാനി ഗ്രൂപ്പ് ആശ്വാസമാകുമെന്നാണു വിലയിരുത്തൽ. 

English Summary:

President Trump suspends the Foreign Corrupt Practices Act (FCPA), impacting an ongoing investigation into the Adani Group's alleged bribery of Indian officials. This action has significant implications for international business and anti-corruption efforts.