സ്വർണവിലയിൽ ഇന്നും വമ്പൻ ഇടിവ്; 4 ദിവസം കൊണ്ട് കുറഞ്ഞത് 2,160 രൂപ, ഷോറൂമുകളിൽ 'കല്യാണ'ത്തിരക്ക്
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 90 രൂപ ഇടിഞ്ഞ് 5,850 രൂപയായി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതിരുന്ന വെള്ളിവിലയും ഇന്ന് താഴ്ന്നു. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 96 രൂപയിലാണ് ഇന്ന് വ്യാപാരം.

രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞതോടെ ഷോറൂമുകളിൽ തിരക്കേറി. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 120 രൂപ കുറഞ്ഞ് വില 7,080 രൂപയായി. പവന് 960 രൂപ കൂപ്പുകുത്തി വില 56,640 രൂപയിലുമെത്തി. ഇന്നലെയും ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ സംസ്ഥാനത്ത് പവന് കുറഞ്ഞത് 2,160 രൂപയും ഗ്രാമിന് 270 രൂപയുമാണ്.
വില ഏതാനും ദിവസങ്ങളായി കുത്തനെ താഴ്ന്നതിനാൽ സംസ്ഥാനത്ത് ഷോറൂമുകളിൽ ഉപഭോക്താക്കളുടെ തിരക്കേറിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റും ഭീമ ജ്വല്ലറി ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ 'മനോരമ ഓൺലൈനിലോട്' പറഞ്ഞു. അടുത്ത മാസങ്ങളിലേക്കുള്ള കല്യാണത്തിന് ആഭരണങ്ങൾ വാങ്ങാനായി ബുക്കിങ് നടത്തുന്നവരാണ് ഏറെയും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഈ വിഭാഗത്തിലെ വളർച്ച 10-15 ശതമാനത്തോളമാണ്.
സ്വർണാഭരണം മുൻകൂട്ടി ബുക്ക് ചെയ്താൽ, ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞവിലയ്ക്ക് സ്വർണം സ്വന്തമാക്കാമെന്നതാണ് നേട്ടം. പിറന്നാൾ, നാമകരണം, നൂലുകെട്ട് തുടങ്ങിയ വിശേഷാവസരങ്ങൾക്ക് സമ്മാനമായി നൽകുന്നവരുമാണ് കൂടുതലായി എത്തുന്നത്. സ്വർണത്തെ മികച്ച നിക്ഷേപമായി കണ്ട് സ്വർണനാണയങ്ങൾ, ബാറുകൾ എന്നിവ വാങ്ങുന്നവരും ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹാഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ ഇപ്പോൾ കൂടുതലും ബുക്കിങ് ആണ് പരിഗണിക്കുന്നതെന്നതിനാൽ, വരുംമാസങ്ങളിലെ ഇതിന്റെ വിൽപന വർധനനിരക്ക് പ്രതിഫലിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണായക നീക്കങ്ങളെ തുടർന്ന് രാജ്യാന്തരവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും ഇപ്പോൾ വില കുറയാനിടയാക്കുന്നത്. അതിന്റെ കാരണങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി (മിനിമം 5% പരിഗണിച്ചാൽ), ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേരുമ്പോൾ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് നൽകേണ്ട വില 61,310 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,664 രൂപയും. 63,215 രൂപയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച പവന് വാങ്ങൽവില; ഗ്രാമിന് 7,902 രൂപയും. അതായത്, ഇന്ന് സ്വർണം വാങ്ങുന്നവർ ശനിയാഴ്ച വാങ്ങിയവരെ അപേക്ഷിച്ച് പവന് 1,905 രൂപയും ഗ്രാമിന് 238 രൂപയും കുറച്ചു കൊടുത്താൽ മതി.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 90 രൂപ ഇടിഞ്ഞ് 5,850 രൂപയായി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതിരുന്ന വെള്ളിവിലയും ഇന്ന് താഴ്ന്നു. ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 96 രൂപയിലാണ് ഇന്ന് വ്യാപാരം.