റബർ ഉൽപന്നങ്ങൾ: 2030ൽ ഇന്ത്യ ഒന്നാമതെത്തുമെന്ന് ആർ.മുഖോപാധ്യായ
കൊച്ചി ∙ ടയർ നിർമാണം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്കു റബർ ഉൽപന്നങ്ങൾ നൽകുന്ന രാജ്യങ്ങളിൽ 2030 ആകുമ്പോഴേക്കും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർ. മുഖോപാധ്യായ പറഞ്ഞു. റബർകോൺ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നി

കൊച്ചി ∙ ടയർ നിർമാണം, പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആരോഗ്യം തുടങ്ങിയ മേഖലകളിലേക്കു റബർ ഉൽപന്നങ്ങൾ നൽകുന്ന രാജ്യങ്ങളിൽ 2030 ആകുമ്പോഴേക്കും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ആർ. മുഖോപാധ്യായ പറഞ്ഞു. റബർകോൺ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഗ്നി മിസൈൽ പദ്ധതി മുൻ പ്രോജക്ട് ഡയറക്ടറും നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എജ്യുക്കേഷൻ വൈസ് ചാൻസലറുമായ ഡോ. ടെസ്സി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിരോധ, ബഹിരാകാശ ഗവേഷണ മേഖലകളിൽ റബറിന്റെ പ്രാധാന്യം വർധിച്ചുവരികയാണെന്നും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രതിസന്ധികൾ പരിഹരിക്കാൻ സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തണമെന്നും ഡോ. ടെസ്സി തോമസ് ഓർമിപ്പിച്ചു. ജെകെ ടയേഴ്സ് എംഡി അൻഷുമാൻ സിംഘാനിയ സമ്മേളനത്തിൽ പ്രസംഗിച്ചു.
കേരളം ആദ്യമായാണു റബർകോൺ കോൺഫറൻസിനു വേദിയാകുന്നത്. ഇന്ത്യ, ജർമനി, ഇറ്റലി, ഫ്രാൻസ്, പോളണ്ട്, യുകെ, യുഎസ്എ, കാനഡ, ബൽജിയം, നെതർലൻഡ്സ്, ചൈന, ശ്രീലങ്ക, സൗത്ത് കൊറിയ, ജപ്പാൻ, തയ്‌വാൻ, എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 90 പഠന റിപ്പോർട്ടുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും.
പുനരുപയോഗ ഉൽപന്നങ്ങൾ, കൂടുതൽ ഇന്ധനക്ഷമത നൽകുന്ന ടയറുകൾ, ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ഒത്തുചേർന്നുള്ള റബർ വ്യവസായത്തിന്റെ വളർച്ച തുടങ്ങിയവയാണു സമ്മേളനത്തിന്റെ ലക്ഷ്യങ്ങൾ.