മാറ്റമില്ലാതെ പൊന്നിൻവില; കുതിപ്പിന് മുമ്പ് സ്വർണം ബ്രേക്ക് എടുത്തതോ? താഴ്ന്ന് വെള്ളി
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7,115 രൂപയിലും പവന് 56,920 രൂപയിലുമാണ് വ്യാപാരം. പുറമേ മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 5,875 രൂപയിൽ തുടരുന്നു. കനംകുറഞ്ഞ ആഭരണങ്ങളും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 98 രൂപയായി. വെള്ളികൊണ്ടുള്ള ആഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവർക്കും വെള്ളി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും ഈ വിലക്കുറവ് ചെറിയ ആശ്വാസമാണ്.
സ്വർണത്തിന്റെ രാജ്യാന്തരവില ഔൺസിന് ഇന്നലത്തെ 2,642 ഡോളറിൽ നിന്ന് 2,625 ഡോളർ വരെ ഇറങ്ങിയെങ്കിലും ഇപ്പോൾ 8 ഡോളർ തിരിച്ചുകയറി 2,633 ഡോളർ ആയിട്ടുണ്ട്. ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തിയായ യുഎസിൽ നവംബർ അവസാനവാരത്തെ തൊഴിലില്ലായ്മനിരക്ക് വർധിച്ച പശ്ചാത്തലത്തിൽ, കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈമാസവും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം കുറച്ചേക്കും. ഇത് സ്വർണവില കൂടാൻ വഴിയൊരുക്കും.
ഫെഡറൽ റിസർവിന്റെ നിലവിലെ പലിശവെട്ടിക്കുറയ്ക്കൽ പരിശ്രമത്തിലെ അവസാന ഇടപെടൽ ആയിരിക്കും ഇതെന്നാണ് വിലയിരുത്തൽ. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ പൊതുവേ പണപ്പെരുപ്പം കൂടാൻ വഴിവയ്ക്കുന്നതാണെന്നതിനാൽ, പലിശനിരക്കിൽ കൂടുതൽ ഇളവ് വരുത്താൻ ഫെഡറൽ റിസർവ് തയാറായേക്കില്ല. ഇത് ഡോളറിന്റെ മൂല്യത്തെയും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കിനെയും (ട്രഷറി യീൽഡ്) മുന്നോട്ട് നയിക്കും. ഫലത്തിൽ, സ്വർണവില താഴാനും ഇടയാക്കിയേക്കാം. അതായത്, ട്രംപിന്റെ ഭരണകാലയളവിൽ സ്വർണം നേരിടുക വലിയ കയറ്റിറക്കങ്ങൾ ആയിരിക്കും.
ഇറാൻ-ഇസ്രയേൽ, ഹമാസ്-ഇസ്രയേൽ, യുക്രെയ്ൻ-റഷ്യ സംഘർഷങ്ങൾ, ട്രംപ് തൊടുത്തുവിടുന്ന ഇറക്കുമതി താരിഫ് നടപടികൾ, പ്രതീക്ഷിക്കാവുന്ന യുഎസ്-ചൈന വ്യാപാരപ്പോര് എന്നിവയും സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് വഴിയൊരുക്കും. എന്നിരുന്നാലും 2025ന്റെ അവസാനത്തോടെ രാജ്യാന്തര സ്വർണവില 3,000 ഡോളർ എന്ന നാഴികക്കല്ല് തൊടുമെന്നാണ് നിരീക്ഷക വാദങ്ങൾ. അതായത്, അടുത്തവർഷം കേരളത്തിൽ പവൻവില 65,000-70,000 രൂപയിൽ എത്തിയേക്കാം.