റജിസ്റ്റർ ചെയ്യേണ്ട, ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ മുദ്രപ്പത്രം
തിരുവനന്തപുരം∙ റജിസ്റ്റർ ചെയ്യേണ്ട, ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ മുദ്രപ്പത്രം (ഇ സ്റ്റാംപിങ്) വ്യാപകമായി ഉപയോഗിക്കാനുള്ള സംവിധാനം നിലവിൽ വന്നു. എങ്കിലും സാങ്കേതിക പ്രയാസങ്ങൾ ഉണ്ടെന്ന പരാതികളുണ്ട്. ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് നേരത്തേ ഇതു നടപ്പായിരുന്നു. വെൻഡർമാരുടെ കൈവശമുള്ള

തിരുവനന്തപുരം∙ റജിസ്റ്റർ ചെയ്യേണ്ട, ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ മുദ്രപ്പത്രം (ഇ സ്റ്റാംപിങ്) വ്യാപകമായി ഉപയോഗിക്കാനുള്ള സംവിധാനം നിലവിൽ വന്നു. എങ്കിലും സാങ്കേതിക പ്രയാസങ്ങൾ ഉണ്ടെന്ന പരാതികളുണ്ട്. ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് നേരത്തേ ഇതു നടപ്പായിരുന്നു. വെൻഡർമാരുടെ കൈവശമുള്ള മുദ്രപ്പത്രങ്ങൾ വിറ്റുതീർക്കാൻ 2025 മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
വ്യാജ മുദ്രപ്പത്രം തടയാമെന്നും ഒടുക്കിയ തുകയുടെ വിവരം ഓൺലൈനായി പരിശോധിക്കാമെന്നതുമാണ് ഇ സ്റ്റാംപിങ്ങിന്റെ മെച്ചമായി അധികൃതർ പറയുന്നത്. ഇന്റർനെറ്റ് ബാങ്കിങ് വഴി ഒരു ലക്ഷത്തിനു മുകളിൽ വരുന്ന റജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രം ഏതു സമയത്തും വാങ്ങാം. സ്റ്റാംപ് വിതരണ നാൾവഴി കംപ്യൂട്ടറിലായതിനാൽ തിരുത്തലുകൾക്കു സാധ്യതയില്ല.
റജിസ്ട്രേഷൻ വകുപ്പിന്റെ ‘PEARL’ ആപ്പിൽ (https://pearl.registration.kerala.gov.in) ലോഗിൻ ചെയ്ത് സബ് റജിസ്ട്രാർ ഓഫിസ് തിരഞ്ഞെടുത്ത് തീയതിയും സമയവും നിശ്ചയിക്കണം.ഇപ്പോഴത്തെ രീതിയിലോ വെബ്സൈറ്റിലെ മാതൃകയിലോ ആധാരം തയാറാക്കാം. അംഗീകൃത വെൻഡർമാരുടെ പട്ടിക ഓൺലൈനിൽ ലഭ്യം.
മുദ്രവിലയ്ക്കുള്ള യുണീക് ട്രാൻസാക്‌ഷൻ ഐഡി, ഇ-സ്റ്റാംപ് റഫറൻസ് നമ്പർ ഉള്ള പേ ഇൻ സ്‌ലിപ്പ് എന്നിവ കിട്ടും. പേ ഇൻ സ്‌ലിപ്പുമായി വെൻഡറെ സമീപിക്കണം. ട്രഷറിയിൽനിന്നു ലഭിക്കുന്ന ലോഗിൻ ഐഡി ഉപയോഗിച്ച് വെൻഡർ ലോഗിൻ ചെയ്യും. ആധാര വിവരങ്ങൾ ഉറപ്പാക്കി മുദ്രവില നൽകണം.
ജനറേറ്റ് ചെയ്യുന്ന ഇ സ്റ്റാംപിന്റെ പ്രിന്റ് കക്ഷിക്കു ലഭിക്കും. വിവരങ്ങൾ വെൻഡറും സൂക്ഷിക്കും. മുദ്രപ്പത്രത്തിന്റെ ആധികാരികത https://estamp.kerala.gov.in, https://pearl.registration.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം.
ഇ സ്റ്റാംപ് നേടാൻ
കരാറിൽ ഏർപ്പെടുന്നവരുടെ പേര്,ആവശ്യം,തുക,ഇ സ്റ്റാംപ് ജനറേറ്റ് ചെയ്ത ശേഷമുള്ള നമ്പർ എന്നിവ വെൻഡർ രേഖപ്പെടുത്തി കക്ഷിയുടെ ഒപ്പുവയ്പ്പിക്കും. വെൻഡർമാർക്കു ലഭിക്കുന്ന ലോഗിൻ ഐഡി ഉപയോഗിച്ച് പോർട്ടലിൽ ഇ സ്റ്റാംപ് സിലക്ട് ചെയ്ത് ആവശ്യം രേഖപ്പെടുത്തുമ്പോൾ മുദ്രപ്പത്രവില വരും. അത് സേവ് ചെയ്താൽ ഇ സ്റ്റാംപ് ജനറേറ്റ് ചെയ്യും.