കേന്ദ്രത്തിന്റെ സർചാർജ്, സെസ് പിരിവ് കേന്ദ്ര നടപടി നികുതി വിഹിതം കുറഞ്ഞതിനാലെന്ന് കമ്മിഷൻ
തിരുവനന്തപുരം ∙ സംസ്ഥാനങ്ങൾക്കു വിഹിതം നൽകേണ്ടതില്ലാത്ത െസസും സർചാർജും കേന്ദ്രം പിരിക്കുന്നതിനെ നിയന്ത്രിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി 16–ാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 32% മാത്രമാണ് പണ്ട് സംസ്ഥാനങ്ങൾക്കു ലഭിച്ചിരുന്നത്. 14–ാം കമ്മിഷൻ ഇത് 42

തിരുവനന്തപുരം ∙ സംസ്ഥാനങ്ങൾക്കു വിഹിതം നൽകേണ്ടതില്ലാത്ത െസസും സർചാർജും കേന്ദ്രം പിരിക്കുന്നതിനെ നിയന്ത്രിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി 16–ാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 32% മാത്രമാണ് പണ്ട് സംസ്ഥാനങ്ങൾക്കു ലഭിച്ചിരുന്നത്. 14–ാം കമ്മിഷൻ ഇത് 42 ശതമാനമായും 15–ാം കമ്മിഷൻ 41 ശതമാനമായും നിശ്ചയിച്ചു.
അപ്പോൾ കേന്ദ്രത്തിന്റെ വിഹിതം 68 ശതമാനത്തിൽ നിന്ന് 59 ശതമാനമായി കുറഞ്ഞു. ഇൗ പ്രതിസന്ധി പരിഹരിക്കാനാണ് കേന്ദ്രം സെസും സർചാർജും വഴി ശ്രമിക്കുന്നത്. ഇപ്പോൾ തങ്ങളുടെ വിഹിതം 41 ശതമാനത്തിൽ നിന്ന് 50 ശതമാനമാക്കാൻ സംസ്ഥാനങ്ങൾ ആവശ്യപ്പെടുകയാണ്. ഇതുവരെ സന്ദർശിച്ച 14 സംസ്ഥാനങ്ങളിൽ 13 എണ്ണവും ഇൗ ആവശ്യം ഉന്നയിച്ചു. ഇതു നടപ്പാക്കിയാൽ കേന്ദ്രം വീണ്ടും സെസും സർചാർജും കൂട്ടും.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദോഷം ചെയ്യാത്ത തരത്തിൽ ഇൗ പ്രശ്നത്തിനു പരിഹാരം കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കു കൂടുതൽ തുക അനുവദിച്ചതിന് കേരളത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതുവരെ കണ്ടതിൽ ഏറ്റവും കൂടുതൽ പണം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയതു കേരളമാണ്. സ്വന്തം വരുമാനത്തിൽ നിന്നു വരെ പണമെടുത്തു നൽകി.
കേരളത്തിന്റെ വികസനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന പങ്കു വലുതാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് അവകാശമുണ്ട്. കാരണം, സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായാൽ സഹായിക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാനങ്ങൾ കേന്ദ്രത്തിനു കടക്കാരായിരിക്കുന്നിടത്തോളം കാലം കടമെടുപ്പിനു കേന്ദ്രാനുമതി ആവശ്യമാണെന്ന് ഭരണഘടനയിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.