യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലുമിനിയത്തിനും 25% തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്ന് ഓഹരി, കറൻസി വിപണികളിൽ ലോകവ്യാപകമായി തകർച്ച. അതേസമയം, ഡോളറിന്റെ മൂല്യവർധന സ്വർണവിലയെ പുതിയ റെക്കോർഡിലേക്കുയർത്തി.

ഡോളറൊന്നിനു വില 87.95 രൂപ

ഇന്ത്യൻ കറൻസി വിപണിയിൽ വ്യപാരത്തിന്റെ ആരംഭത്തിൽത്തന്നെ ഡോളറൊന്നിന് രൂപയുടെ നിരക്ക് 87.95 നിലവാരത്തിലെത്തുകയുണ്ടായി. ഈ നിലവാരം ചരിത്രത്തിൽ ആദ്യമാണ്. വില പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുണ്ടായിരുന്നില്ലെങ്കിൽ വില 88 പിന്നിടുമായിരുന്നെന്നു വിപണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ആർബിഐ ഇടപെടലിനൊപ്പം കയറ്റുമതിക്കാർ നടത്തിയ ഡോളർ വിൽപനയും രൂപയുടെ രക്ഷയ്ക്കു സഹായകമായി. ലാഭമെടുപ്പു ലക്ഷ്യമിട്ട് ഊഹക്കച്ചവടക്കാർ നടത്തിയ വിൽപനയും രൂപയുടെ കൂടുതൽ വിലയിടിവിനെ പ്രതിരോധിച്ചു. ഇതിന്റെയൊക്കെ ഫലമായി വ്യാപാരാവസാനത്തോടെ വിനിമയ നിരക്ക് 87.49 നിലവാരത്തിലേക്കു മെച്ചപ്പെട്ടു.

ADVERTISEMENT

ഓഹരി വിപണിയിൽ വൻ നഷ്ടം

ഓഹരി വിപണിയിലെ തകർച്ചയ്ക്കു കാരണമായതു രൂപയുടെ വിലയിടിവു മാത്രമല്ല ലോഹവ്യവസായവുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലുണ്ടായ വിൽപന സമ്മർദം കൂടിയാണ്. സെൻസെക്സ് 548.39 പോയിന്റ് തകർന്ന് 77,311.80 നിലവാരത്തിലാണ് അവസാനിച്ചത്. നിക്ഷേപകരുടെ ആസ്തിമൂല്യത്തിലുണ്ടായ നഷ്ടം 6.21 ലക്ഷം കോടി രൂപയുടേതാണ്. നിഫ്റ്റി 178.36 പോയിന്റ് താഴ്ന്ന് 23,381.60ൽ എത്തി. ടാറ്റ സ്റ്റീലിന്റെ ഓഹരിയിലെ നഷ്ടം 3.18 ശതമാനമായിരുന്നു; ലോഹ വ്യവസായവുമായി ബന്ധപ്പെട്ട ഓഹരികളിലെ ആകമാന നഷ്ടം 2.6%. യൂറോപ്യൻ വിപണികളിലും ലോഹ വ്യവസായവുമായി ബന്ധപ്പെട്ട ഓഹരികളിലെ വിലയിടിവു ഭീമമായിരുന്നു. ലക്സംബർഗ് ആസ്ഥാനമായുള്ള ആർസെലർ മിത്തൽ, ജർമനിയിലെ സൽസ്ഗിറ്റർ എന്നീ വൻകിട കമ്പനികളുടെ ഓഹരികളിൽ വലിയ തോതിൽ വിൽപന നടന്നു. വോയെസ്റ്റാൽപൈൻ, തൈസൻക്രപ് ഓഹരികളിലും ഇടിവു ഗണ്യമായിരുന്നു.

ഡോളറിനൊപ്പം സ്വർണക്കുതിപ്പും

ഡോളറിന്റെ വിലക്കുതിപ്പിൽ ഒപ്പം കൂടിയ സ്വർണത്തിനു രാജ്യാന്തര വിപണിയിലെ അവധി വ്യാപാരത്തിൽ വില ഔൺസിന് (31.1035 ഗ്രാം) 2921.91 ഡോളറായാണ് ഉയർന്നത്. വർധന 1.13%. രാജ്യാന്തര വിപണിയിലെ വിലയും റെക്കോർഡാണ്. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 10 ഗ്രാമിന്റെ അവധി വില റെക്കോർഡ് നിലവാരമായ 85,680 രൂപയിലേക്കാണു കുതിച്ചത്. കേരള വിപണിയിലും സ്വർണ വില സർവകാല ഔന്നത്യം കൈവരിച്ചു. പവന് (8 ഗ്രാം) 280 രൂപയുടെ വർധനയോടെ വില 63,840ൽ എത്തി.

ADVERTISEMENT

സ്റ്റീലിന്റെ തീരുവ ഇന്ത്യയ്ക്കും ഭീഷണി

സ്റ്റീലിനും അലുമിനിയത്തിനും 25% ഇറക്കുമതിത്തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം കാനഡ, ബ്രസീൽ, മെക്സിക്കോ, ജപ്പാൻ, ദക്ഷിണ കൊറിയ, ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കു മാത്രമല്ല ഇന്ത്യയിൽനിന്നുള്ള കയറ്റുമതിക്കും ഭീഷണിയാകും. 4000 കോടി രൂപയ്ക്കുള്ള സ്റ്റീൽ ഇന്ത്യ യുഎസിലേക്കു കയറ്റിയയയ്ക്കുന്നുണ്ട്. ഇന്ത്യയിലെ സ്റ്റീൽ നിർമാതാക്കൾക്കു യുഎസ് നടപടി വെല്ലുവിളിയാകുമെന്നു റേറ്റിങ് ഏജൻസിയായ മൂഡീസ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.

അതേസമയം, വിദേശയാത്രയ്ക്കു പുറപ്പെട്ടിട്ടുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിനിടെ ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയ്ക്കു വലിയ പ്രതീക്ഷയാണുള്ളത്. വ്യാപാരസംബന്ധമായ ചർച്ചയുണ്ടാകുമെന്നു മോദി യാത്രയ്ക്കു തൊട്ടുമുൻപു പറഞ്ഞിരുന്നു.

ADVERTISEMENT

ട്രംപിന്റെ മുൻ ഭരണകാലത്ത് ഇന്ത്യയിൽനിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 25 ശതമാനവും അലുമിനിയത്തിനു 10 ശതമാനവും ഇറക്കുമതിച്ചുങ്കം ചുമത്തിയിരുന്നു. പകരംവീട്ടുന്നതിന്റെ ഭാഗമായി അമേരിക്കയിൽനിന്നുള്ള 28 ഉൽപന്നങ്ങൾക്ക് ഇന്ത്യ അധിക തീരുവ ചുമത്തി. എന്നാൽ 2023 ജൂലൈയിൽ ബൈഡന്റെ ഭരണകാലത്ത് അമേരിക്ക തീരുവ എടുത്തുകളഞ്ഞു. തീരുമാനം മോദിയുടെ സ്വാധീനത്തിന്റെ ഫലമായിരുന്നു. ഇത്തവണ ട്രംപ് ഇന്ത്യയുടെ കാര്യത്തിൽ അനുഭാവപൂർണമായ സമീപനം കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കാൻ കാരണമുണ്ട്. യുഎസിൽനിന്നുള്ള ഏതാനും ഉൽപന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ഉദാര സമീപനം സ്വീകരിക്കുമെന്ന് അറിയിച്ചതായാണു സൂചന.

യുഎസിൽ സ്റ്റീലിന്റെ നാലിലൊന്ന് ആവശ്യവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. കഴിഞ്ഞ വർഷം കാനഡയിൽനിന്നുള്ള ഇറക്കുമതി 67,760 കോടി രൂപയുടേതായിരുന്നു. ബ്രസീലിൽനിന്ന് 44,000 കോടിയുടെയും മെക്സിക്കോയിൽനിന്ന് 29,040 കോടിയുടേതുമായിരുന്നു സ്റ്റീൽ ഇറക്കുമതി.

ദിർഹത്തിന് 23.95 രൂപ

ദുബായ്∙ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഒരു ദിർഹത്തിന് 23.96 രൂപ എന്ന നിലയിലാണ് ഇന്നലെ വിപണി ആരംഭിച്ചത്. പിന്നീട് നേരിയ വ്യത്യാസത്തിൽ 23.95 രൂപയിൽ എത്തി. പണം അയയ്ക്കുന്ന ഡിജിറ്റൽ ആപ്പുകളിൽ 23.88 രൂപയാണ് നിലവിൽ വിനിമയ നിരക്ക്. 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്നലെ വിപണി അവസാനിക്കുമ്പോൾ 325 ദിർഹമാണ് വില. 24 കാരറ്റിന് 2.5 ദിർഹത്തിന്റെ വർധനയുണ്ടായി.  ഗ്രാമിന് 349.5 ദിർഹമാണ് ഇന്നലെ വൈകിട്ടത്തെ വില. 21 കാരറ്റിന് 311.75, 18 കാരറ്റിന് 267.25 എന്നിങ്ങനെയാണ് വില.

കാര്യമായി ബാധിക്കില്ലെന്ന് സ്റ്റീൽ മന്ത്രാലയം

ന്യൂഡൽഹി∙ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25% തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തെ ഇന്ത്യൻ വ്യവസായത്തെ കാര്യമായി ബാധിക്കില്ലെന്ന് സ്റ്റീൽ മന്ത്രാലയം സെക്രട്ടറി സന്ദീപ് പൗന്ദ്രിക് പറഞ്ഞു.

ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കാര്യമായി സ്റ്റീൽ കയറ്റിയയയ്ക്കുന്നില്ല. 14.5 കോടി ടൺ സ്റ്റീൽ ആണ് കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത്. ഇതിൽ 95,000 ടൺ മാത്രമാണ് യുഎസിലേക്കു പോയത്. അതുകൊണ്ട് തീരുവ ഏർപ്പെടുത്തിയതിന് കാര്യമായ സ്വാധീനമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Trump's tariffs on steel and aluminum sparked a global market crash, significantly impacting India's economy and currency. The ripple effect included plummeting stock markets, surging gold prices, and increased exchange rates.