വൈദ്യുതി, വാട്ടർ ബില്ലുകൾ ഇനി വാട്സാപ്പിലൂടെ അടയ്ക്കാം, മുത്തൂറ്റുമായി കൈകോർത്ത് ഗൂഗിൾ പേ വായ്പയും
.jpg?w=575&h=299)
ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി, വാട്ടർ ബില്ലുകൾ വാട്സാപ്പിലൂടെ അടയ്ക്കാം. വാടക അടയ്ക്കാനും മൊബൈൽ റീചാർജ് ചെയ്യാനും ഇനി വാട്സാപ്പ് മതിയാകും. ഇതിനുള്ള ഫീച്ചർ വാട്സാപ്പിൽ ഉടനെത്തും.

ഉപഭോക്താക്കൾക്ക് ഇനി വൈദ്യുതി, വാട്ടർ ബില്ലുകൾ വാട്സാപ്പിലൂടെ അടയ്ക്കാം. വാടക അടയ്ക്കാനും മൊബൈൽ റീചാർജ് ചെയ്യാനും ഇനി വാട്സാപ്പ് മതിയാകും. ഇതിനുള്ള ഫീച്ചർ വാട്സാപ്പിൽ ഉടനെത്തും. പല ബില്ലുകൾ പല പ്ലാറ്റ്ഫോമുകളിലൂടെ കൈകാര്യം ചെയ്യേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകുമെന്നതാണ് നേട്ടം. വാട്സാപ്പിന്റെ യുപിഐ പ്ലാറ്റ്ഫോമായ വാട്സാപ്പ് പേയുമായി സംയോജിപ്പിച്ചായിരിക്കും പുതിയ സേവനം.
പുതിയ ഫീച്ചർ എത്തുന്നതോടെ ഗൂഗിൾ പേ, ഫോൺ പേ, പേയ്ടിഎം പോലുള്ള പ്ലാറ്റ്ഫോമുകളും വാട്സാപ് പേയുമായുള്ള മത്സരം മുറുകുമെന്നാണ് വിലയിരുത്തൽ. ഗൂഗിളിന്റെ പ്ലാറ്റ്ഫോമിൽ പണമടയ്ക്കാനും ഇമെയിൽ അയയ്ക്കാനും മാപ് ഉപയോഗിച്ച് വഴി കണ്ടെത്താനും ഡോക്യുമെന്റുകൾ സേവ് ചെയ്യാനും ഉൾപ്പെടെ സൗകര്യമുള്ളതുപോലെ വാട്സാപ്പും പല സൗകര്യങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.
മുത്തൂറ്റുമായി സഹകരിച്ച് ഗൂഗിൾ പേ വായ്പ
ഗൂഗിൾ പേ, മുത്തൂറ്റ് ഫിനാൻസുമായി സഹകരിച്ച് കഴിഞ്ഞവർഷം ഒക്ടോബർ മുതൽ സ്വർണ വായ്പകൾ നൽകുന്നുണ്ട്. ബാങ്കുകളിൽ നിന്ന് വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ചെറുകിടക്കാർക്കും ഗൂഗിൾ പേ വഴി മുത്തൂറ്റിൽ നിന്ന് വായ്പയെടുക്കാം. സ്വർണ വായ്പകൾക്ക് സാധാരണ വായ്പകളെക്കാൾ പലിശ കുറവായിരിക്കുമെന്ന മെച്ചമുണ്ട്. ആദിത്യ ബിർള ഫിനാൻസുമായും സഹകരിച്ചു ഗൂഗിൾ പേ വായ്പകൾ നൽകുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business