ഇസ്രയേലിന് പിന്നാലെ അദാനിക്ക് കൈകൊടുത്ത് ജപ്പാനും; ഓഹരികളിൽ ഇന്നും കരകയറ്റം, 16% കുതിച്ച് അദാനി ഗ്രീൻ
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം.
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം.
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം.
അദാനി ഗ്രൂപ്പിന് (Adani Group) പിന്തുണയറിയിച്ച് മുൻനിര ജാപ്പനീസ് ബാങ്കുകളും രംഗത്തുവന്ന പശ്ചാത്തലത്തിൽ, അദാനിക്കമ്പനികളുടെ ഓഹരികൾ (Adani Shares) ഇന്നും നടത്തുന്നത് മികച്ച മുന്നേറ്റം. അദാനി ഗ്രീൻ എനർജി (Adani Green Energy) 16% കുതിച്ചുയർന്നപ്പോൾ അദാനി എനർജി സൊല്യൂഷൻസ് (Adani Energy Solutions) മുന്നേറിയത് 12%. അദാനി ടോട്ടൽ ഗ്യാസ്, അംബുജ സിമന്റ്, എൻഡിടിവി എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. സാംഘി ഇൻഡസ്ട്രീസ് 0.26% നഷ്ടത്തിലാണെന്നത് ഒഴിച്ചാൽ മറ്റെല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് നേട്ടത്തിലാണ്. തുടർച്ചയായ മൂന്നാംദിനമാണ് അദാനി ഗ്രൂപ്പ് ഓഹരികൾ നേട്ടത്തിലേറുന്നത്.
അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉൾപ്പെടെ ഗ്രൂപ്പിലെ ഉന്നതർക്കെതിരെ യുഎസ് തൊടുത്തുവിട്ട കൈക്കൂലിക്കുറ്റപത്രം അത്ര ഗൗരവതരമല്ലെന്ന് വ്യക്തമാക്കി ഇസ്രയേലും അബുദാബി ആസ്ഥാനമായ നിക്ഷേപസ്ഥാപനം അബുദാബി ഐഎച്ച്സിയും (ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി) പിന്തുണയറിയിച്ച് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഇസ്രയേലിൽ അദാനി ഗ്രൂപ്പിൽ നിന്ന് കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നും ഇസ്രയേൽ അംബാസഡർ റൂവെൻ അസർ വ്യക്തമാക്കിയിരുന്നു.
അദാനി ഗ്രൂപ്പിൽ വിശ്വാസമർപ്പിക്കുന്നുവെന്നും നിക്ഷേപപിന്തുണ തുടർന്നും നൽകുമെന്നുമാണ് അബുദാബി ഐഎച്ച്സി വ്യക്തമാക്കിയത്. ഇതിനുപിന്നാലെ, മുൻനിര ജാപ്പനീസ് ബാങ്കുകളും അദാനിക്ക് പിന്തുണയറിയിച്ചതോടെയാണ് ഓഹരികൾ ഇന്നും പച്ചപ്പണിഞ്ഞത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവാദം ഏറെക്കാലം നീളില്ലെന്നും ഗ്രൂപ്പിനുള്ള പിന്തുണ തുടരുമെന്നും ജാപ്പനീസ് ബാങ്കായ മിസുഹോ ഫിനാൻഷ്യൽ (Mizuho Financial) വ്യക്തമാക്കി.
അദാനിക്ക് ആവശ്യമെങ്കിൽ കൂടുതൽ വായ്പ നൽകാൻ ഒരുക്കമാണെന്ന് സുമിടോമോ മിത്സൂയി ഫിനാൻഷ്യൽ (Sumitomo Mitsui Financial), മിത്സുബിഷി യുഎഫ്ജെ ഫിനാൻഷ്യൽ (Mitsubishi UFJ Financial) എന്നീ ജാപ്പനീസ് ബാങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഹിൻഡൻബർഗ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കനത്ത തകർച്ച നേരിട്ടപ്പോൾ, 'രക്ഷകപരിവേഷത്തിൽ' നിക്ഷേപപിന്തുണയുമായി യുഎസ് നിക്ഷേപസ്ഥാപനമായ ജിക്യുജി പാർട്ണേഴ്സും (GQG Partners) രംഗത്തുവന്നിരുന്നു. ഇന്ത്യൻ വംശജനായ രാജീവ് ജെയിൻ നയിക്കുന്ന ജിക്യുജി, നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലും അദാനിക്കുള്ള പിന്തുണ പിൻവലിച്ചിട്ടില്ലെന്നതും ഗ്രൂപ്പ് ഓഹരികൾക്ക് കരുത്താണ്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)