മഹാശിവരാത്രി മുതൽ ക്രിസ്മസ് വരെ; 2025ൽ ഓഹരി വിപണിക്ക് 14 പൊതു അവധികൾ, മുഹൂർത്ത വ്യാപാരം ഒക്ടോബറിൽ
ഇന്ത്യൻ ഓഹരി വിപണികൾക്ക് 2024ൽ 16 പൊതു അവധി ദിനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2025ൽ കാത്തിരിക്കുന്നത് 14 ദിനങ്ങൾ. മഹാശിവരാത്രി മുതൽ ക്രിസ്മസ് വരെ നീളുന്ന അവധി ദിനങ്ങളുടെ പട്ടിക സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പുറത്തുവിട്ടു.

ഇന്ത്യൻ ഓഹരി വിപണികൾക്ക് 2024ൽ 16 പൊതു അവധി ദിനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2025ൽ കാത്തിരിക്കുന്നത് 14 ദിനങ്ങൾ. മഹാശിവരാത്രി മുതൽ ക്രിസ്മസ് വരെ നീളുന്ന അവധി ദിനങ്ങളുടെ പട്ടിക സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പുറത്തുവിട്ടു. 2024ൽ ജനുവരി 26ന് റിപ്പബ്ലിക് ദിന അവധിയുണ്ടായിരുന്നെങ്കിൽ, 2025ൽ ആ ദിനമെത്തുന്നത് ഞായറാഴ്ചയാണ്.
ഫെബ്രുവരി 26നാണ് (ബുധൻ) മഹാശിവരാത്രി അവധി. മാർച്ച് 14ന് (വെള്ളി) ഹോളി. മാർച്ച് 31ന് (തിങ്കൾ) റംസാൻ. ഏപ്രിലിൽ 3 പൊതു അവധികളുണ്ട്. 10ന് (വ്യാഴം) മഹാവീര ജയന്തി, 14ന് (തിങ്കൾ) ഡോ. അംബേദ്കർ ജയന്തി, 18ന് (വെള്ളി) ദുഃഖ വെള്ളിയും.
മേയ് ഒന്നിന് (വ്യാഴം) മഹാരാഷ്ട്ര ദിന അവധി. ഓഗസ്റ്റ് 15ന് (വെള്ളി) സ്വതന്ത്ര്യദിന അവധി. ഓഗസ്റ്റ് 27ന് (ബുധൻ) വിനായക ചതുർഥിക്കും അവധിയാണ്. ഗാന്ധി ജയന്തിയും ദസറയും പ്രമാണിച്ചാണ് ഒക്ടോബർ രണ്ടിന്റെ (വ്യാഴം) അവധി.
ഒക്ടോബർ 21നാണ് (ചൊവ്വ) 2025ലെ ദീപാവലിയും മുഹൂർത്ത വ്യാപാരവും. ഓഹരി വിപണികൾ മുഹൂർത്ത വ്യാപാരത്തിന്റെ സമയക്രമം പിന്നീട് പ്രഖ്യാപിക്കും. ദീവാലി ബലിപ്രതിപാദ പ്രമാണിച്ച് ഒക്ടോബർ 22നും (ബുധൻ) അവധിയാണ്. അതായത് ഒക്ടോബറിൽ തുടർച്ചയായ രണ്ടുദിവസം ഓഹരി വിപണി പ്രവർത്തിക്കില്ല.
ഗുരു നാനക് ജയന്ത്രി പ്രമാണിച്ചാണ് നവംബർ 5ന് (ബുധൻ) അവധി. ഡിസംബർ 25ന് (വ്യാഴം) ക്രിസ്മസ് അവധിയും. ഇന്ത്യൻ ഓഹരി വിപണികൾക്ക് ശനിയും ഞായറും പ്രവൃത്തിദിനങ്ങളല്ല. ഇതുകൂടാതെയാണ് പൊതു അവധികളും. 2024ലെ അവസാന പൊതു അവധി ക്രിസ്മസ് ദിനമായ മറ്റന്നാൾ ആണ് (ഡിസംബർ 25).
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business