രൂപയുടെ വീഴ്ച, ജിഡിപിയിലെ മങ്ങൽ, പടിവാതിൽക്കലെത്തിയ ബജറ്റ്: 2025 ൽ ഓഹരി വിപണിയ്ക്ക് മുന്നിൽ കടമ്പകളേറെ
അടുത്ത രണ്ട് വ്യാപാര ദിനങ്ങളോടെ 2024 അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷികനേട്ടം പത്ത് ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങി. ആദ്യ മൂന്ന് പാദങ്ങളിൽ പൊതുതെരഞ്ഞെടുപ്പും, തെരെഞ്ഞെടുപ്പ് ഫലങ്ങളും മികച്ച പിന്തുണ നൽകിയതിനെ തുടർന്ന് മുന്നേറിയ ഇന്ത്യൻ വിപണിക്ക് പിന്നീട് ചൈനീസ്-അമേരിക്കൻ വിപണികൾ കളം
അടുത്ത രണ്ട് വ്യാപാര ദിനങ്ങളോടെ 2024 അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷികനേട്ടം പത്ത് ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങി. ആദ്യ മൂന്ന് പാദങ്ങളിൽ പൊതുതെരഞ്ഞെടുപ്പും, തെരെഞ്ഞെടുപ്പ് ഫലങ്ങളും മികച്ച പിന്തുണ നൽകിയതിനെ തുടർന്ന് മുന്നേറിയ ഇന്ത്യൻ വിപണിക്ക് പിന്നീട് ചൈനീസ്-അമേരിക്കൻ വിപണികൾ കളം
അടുത്ത രണ്ട് വ്യാപാര ദിനങ്ങളോടെ 2024 അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷികനേട്ടം പത്ത് ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങി. ആദ്യ മൂന്ന് പാദങ്ങളിൽ പൊതുതെരഞ്ഞെടുപ്പും, തെരെഞ്ഞെടുപ്പ് ഫലങ്ങളും മികച്ച പിന്തുണ നൽകിയതിനെ തുടർന്ന് മുന്നേറിയ ഇന്ത്യൻ വിപണിക്ക് പിന്നീട് ചൈനീസ്-അമേരിക്കൻ വിപണികൾ കളം
അടുത്ത രണ്ട് വ്യാപാര ദിനങ്ങളോടെ 2024 അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷികനേട്ടം പത്ത് ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങി. ആദ്യ മൂന്ന് പാദങ്ങളിൽ പൊതുതെരഞ്ഞെടുപ്പും, തെരഞ്ഞെടുപ്പ് ഫലങ്ങളും മികച്ച പിന്തുണ നൽകിയതിനെ തുടർന്ന് മുന്നേറിയ ഇന്ത്യൻ വിപണിക്ക് പിന്നീട് ചൈനീസ്-അമേരിക്കൻ വിപണികൾ കളം പിടിച്ചത് കെണിയായി.
ചൈനയുടെ തുടരുന്ന വിപണി പ്രോത്സാഹന നടപടികളും ട്രംപിന്റെ വരവോടെ അമേരിക്കൻ വിപണി കൂടുതൽ ആകർഷകമാകുന്നതും ഡോളറിനെതിരെ രൂപ ക്രമമായി വീഴുന്നതും തന്നെയായിരിക്കും 2025ലും ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുകയെന്നും കരുതുന്നു.
ട്രംപിന്റെ വരവോടെ യുദ്ധങ്ങൾ ‘അവസാനിക്കുമെന്ന’ ഊഹങ്ങളും ട്രംപിന്റെ ചൈന-വിരുദ്ധ നയങ്ങളും ചൈനയുടെ തായ്‌വാൻ അധിനിവേശ സാധ്യതകളും ഇന്ത്യൻ വിപണിയുടെ അടുത്ത വർഷത്തെ സാധ്യതകളുമാണ്.
2024: നേട്ടങ്ങളുടെ മൂന്ന് പാദങ്ങൾ
കോവിഡിന് ശേഷം തുടർന്നുള്ള മൂന്ന് വർഷങ്ങളിലും ക്രമമായി മുന്നേറിയ ഇന്ത്യൻ വിപണി 2024ന്റെ ആദ്യ മൂന്ന് പാദങ്ങളും അവിസ്മരണീയമാക്കിയെങ്കിലും മൂന്നാം പാദത്തിൽ വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്നും വിറ്റൊഴിഞ്ഞത് ഇന്ത്യൻ വിപണിയെ സമ്മർദ്ദത്തിലാക്കി.
ഒക്ടോബറിലും, നവംബറിലും യഥാക്രമം 114,445 കോടിയുടെയും, 45,974 കോടി രൂപയുടെയും വില്‍പ്പന നടത്തിയ വിദേശ ഫണ്ടുകൾ ഡിസംബറിന്റെ അവസാനത്തിൽ വീണ്ടും വില്‍പ്പനക്കാരായി മാറി.
ജിഡിപിയുടെ വളർച്ച വേഗം കുറയുന്നതിനാൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി എന്ന പേര് നഷ്ടമാകുന്നതിനും ഇന്ത്യൻ വിപണി വിലകൊടുക്കേണ്ടി വന്നേക്കാം. ഇന്ത്യയുടെ കയറ്റുമതി കുറയുന്നതും ഇറക്കുമതി വർദ്ധിക്കുന്നതും വ്യാപാരക്കമ്മി വർദ്ധിപ്പിക്കുന്നതും, വിദേശ ഫണ്ട് പുറത്തേക്കൊഴുകുന്നതും, ഡോളർ മുന്നേറുന്നതും രൂപയെ ക്ഷീണിപ്പിക്കുന്നതിനും ഇന്ത്യൻ വിപണി വില നല്‍കിക്കൊണ്ടിരിക്കുകയാണ്.
2025: പ്രതീക്ഷകളും, സാധ്യതകളും
ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന യൂണിയൻ ബജറ്റിൽ ആദായനികുതി പരിധി 15 ലക്ഷത്തിലേക്ക് ഉയർത്തുമെന്നതടക്കമുള്ള പ്രതീക്ഷകളോടെയാണ് ഇന്ത്യൻ വിപണി 2025ലേക്ക് കടക്കുന്നത്. യൂണിയൻ ബജറ്റ് നൽകുന്ന മികച്ച തുടക്കം തന്നെയാകും ഇന്ത്യൻ വിപണിയെ 2025ൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുക.
ഇന്ത്യൻ മധ്യവർഗത്തിന്റെയും അമേരിക്കൻ പ്രസിഡന്റിന്റെയും നികുതി പരാതികൾ ഇത്തവണ ധനമന്ത്രിയും സംഘവും ഒരു പോലെ ‘പരിഹരി’ക്കുമെന്ന പ്രതീക്ഷയും ഇന്ത്യൻ വിപണിയുടെ സാധ്യതയാണ്.
ബജറ്റ് സാധ്യത-മേഖലകൾ അടുത്ത മാസം മുന്നേറ്റം നടത്തിയേക്കാമെന്നത് ഇന്ത്യൻ വിപണിക്ക് ആശ്വാസമാണ്. ഇൻഫ്രാ-ഡിഫൻസ് മേഖലകളിൽ പതിവ് പോലെ ചെലവിടലിന്റെ തോത് വര്‍ധിച്ചേക്കാവുന്നതും, ഗ്രമീണ-കാർഷിക മേഖലകൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിച്ചേക്കാവുന്നതും വിപണിയുടെ ഉത്സാഹം വർദ്ധിപ്പിക്കും.
ഡേറ്റ സെന്റർ, സെമി കണ്ടക്ടർ, ഇലക്ട്രോണിക്സ്, ഗ്രീൻ ഹൈഡ്രജൻ, വിൻഡ്-സോളാർ എനർജി, ബാറ്ററി സ്റ്റോറേജ്, ഇവി, കപ്പൽ നിർമാണം, വളം, മരുന്ന് മേഖലകളിൽ 2025-ൽ ഇന്ത്യൻ വിപണി അതി-പ്രതീക്ഷയിലാണ്. ഡോളർ മുന്നേറുന്നത് ഐടി, ഫാർമ, ഘനവ്യവസായം അടക്കമുള്ള കയറ്റുമതി മേഖലകളെ കൂടുതൽ ആകർഷകമാക്കുന്നു.
ഇന്ത്യയുടെ കടമ്പകൾ
ബജറ്റിന് ശേഷം വന്നേക്കാവുന്ന ലാഭമെടുക്കലും, ആദ്യപാദ ഫലങ്ങൾ പ്രതീക്ഷക്കൊത്തുയരാതിരിക്കുന്നതും ട്രംപ് അധികാരത്തിലേറുന്ന ആദ്യ ആഴ്ചകളിൽ ഇന്ത്യൻ വിപണിക്ക് വലിയ ഭീഷണിയായേക്കാം. ഡോളറിന്റെ മുന്നേറ്റം ഇന്ത്യൻ രൂപയെ വീഴിക്കുന്ന സാഹചര്യം മറികടക്കാനുള്ള പദ്ധതികൾ ഇല്ലാത്തത് ഇന്ത്യൻ വിപണിക്കും, സമ്പദ് വ്യവസ്ഥക്കും കെണിയാണ്. ട്രംപിന്റെ വ്യാപാരയുദ്ധക്കെണിയിൽ ഇന്ത്യയും പെടുമോ എന്നതും വിപണിയുടെ ആശങ്കയാണ്.
ട്രംപിന്റെ അമേരിക്ക
ട്രംപിന്റെ അമേരിക്ക ബൈഡന്റെ അമേരിക്കയെക്കാൾ ഇന്ത്യൻ പക്ഷപാതിയായിരിക്കാമെന്ന മോഹങ്ങൾ തുടരുന്നുണ്ടെങ്കിലും, ട്രംപിന്റെ കീഴിൽ ശക്തമാകുന്ന ഡോളറും അമേരിക്കൻ വിപണിയും ഒരു പോലെ ഇന്ത്യൻ വിപണിയിൽ നിന്നും ‘ധനാപഹരണ’വും നടത്തിയേക്കാം.
ചൈന പ്ലസ് വൺ എന്ന ട്രംപിന്റെ ആശയം നേട്ടമാക്കി മാറ്റാനുള്ള കൃത്യമായ പദ്ധതികൾ വിഭാവനം ചെയ്യേണ്ട ഘട്ടത്തിലാണ് ഇന്ത്യൻ വിപണി.
ഓഹരികളും സെക്ടറുകളും
∙ഇന്ത്യൻ രൂപയുടെ വീഴ്ച മാർജിൻ വളർച്ച പ്രതീക്ഷയിൽ ഇന്ത്യൻ ഐടി സെക്ടറിന് മുന്നേറ്റം നൽകിയേക്കാം. പ്രധാന കമ്പനികളുടെ റിസൾട്ടുകൾ രണ്ടാഴ്ചകൾക്കുള്ളിൽ വന്നു തുടങ്ങുന്നതും ഐടി സെക്ടറിന് അനുകൂലമാണ്.
∙അമേരിക്കൻ കയറ്റുമതി കേന്ദ്രീകൃത നിർമാണ മേഖല നിക്ഷേപത്തിന് നിർബന്ധമായും പരിഗണിക്കാം.
∙ഒന്നാം തീയതി വരുന്ന വാഹന നിർമാതാക്കളുടെ വില്പനക്കണക്കുകളാകും 2025ൽ ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്ന ഘടകം. നവംബറിൽ വാഹനവില്പനക്കണക്കുകൾ വിപണിയെ പിന്തുണച്ചില്ലെങ്കിലും ഡിസംബറിൽ വില്പന മുന്നേറിയിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് ഓട്ടോ ഓഹരികൾ.
∙ഐടിസി ലിമിറ്റഡിൽ നിന്നും ഐടിസി ഹോട്ടൽ വിഭജിക്കുന്നതിന്റെ റെക്കോർഡ് തീയതി ജനുവരി ആറിനാണ്. പത്ത് ഐടിസി ഓഹരികൾക്ക് ഒരു ഐടിസി ഹോട്ടൽ എന്നതാണ് വിഭജനത്തിന്റെ തോത്.
∙ഐടിസി ഹോട്ടലിന്റെ വരവും, ബ്രിഗേഡ് ഹോട്ടൽ ഐപിഓ വരാനിരിക്കുന്നതുമെല്ലാം ഇന്ത്യൻ വിപണിയിലും ഹോട്ടൽ മേഖലയുടെ വികാസത്തിനും വഴി വെക്കും.
∙ഐടിസിക്ക് പിന്നാലെ വേദാന്തയുടെയും, ടാറ്റാ മോട്ടോഴ്സിന്റെയും, എബിഎഫ്ആർഎലിന്റെയും, സീമെൻസിന്റെയും വിഭജനങ്ങളും വിപണിയിൽ ഓളങ്ങൾക്ക് കാരണമാകും. വേദാന്ത അഞ്ച് കമ്പനികളായി പിരിയുമ്പോൾ ടാറ്റ മോട്ടോഴ്‌സും, എബിഎഫ്ആർഎലും സീമെൻസും രണ്ട് കമ്പനികളായും പിരിയുന്നു.
∙കൂടുതൽ നിർമാണ കമ്പനികള്‍ വളർച്ച ലക്ഷ്യങ്ങൾ മുൻനിർത്തി ഈ വർഷത്തിൽ വിഭജനം നടത്തിയേക്കും.
∙റിലയൻസ് ഇൻഡസ്ട്രീസിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനികളായ റിലയൻസ് ജിയോയുടെയും, റീട്ടെയിലിന്റെയും ഐപിഓകള്‍ റിലയൻസിനെയും ഇന്ത്യൻ വിപണിയെയും നിശ്ചയമായും സ്വാധീനിച്ചേക്കും.
∙ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും 2025ൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. എൽ&ടി, വാരി, റിലയൻസ് മുതലായ കമ്പനികൾ.
∙സോളാർ എനർജി മേഖലയിൽ വാരി എനർജിയുടെയും, പ്രീമിയർ എനർജിയുടെയും മികച്ച ലിസ്റ്റിങ്ങുകളും, വിക്രം സോളാർ അടക്കമുള്ള കമ്പനികളുടെ ലിസ്റ്റിങ് പ്രതീക്ഷിക്കുന്നതും സോളാർ പാനൽ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നു.
∙സീമെൻസ് എനർജിയുടെ ഡീമെർജെറോടെ സുസ്‌ലോണും, ഐനോക്‌സ് വിൻഡും അടങ്ങുന്ന വിൻഡ് മിൽ മേഖലയും കൂടുതൽ വിപുലമാകും.
∙ബജറ്റ് വരെ ഡിഫൻസ്, റെയിൽ, ഇൻഫ്രാ സെക്ടറുകൾ നിക്ഷേപത്തിന് പരിഗണിക്കാം.
∙സർക്കാർ കരാറുകൾ മാർച്ച് വരെയുള്ള സമയത്ത് കൊടുത്ത് തീർക്കാനുള്ളതിനാൽ പൊതുമേഖലാ ഡിഫൻസ്, റെയിൽ ഓഹരികൾ ബജറ്റിന് ശേഷവും പരിഗണിക്കാം.
ഐപിഓ
2024ന്റെ ആദ്യ പാദത്തിൽ 25ലേറെ മെയിൻ ബോർഡ് ഐപിഓകളും അതിൽ കൂടുതൽ എസ്എംഇ ഐപിഓകളും നടന്നത് ഇത്തവണയും അവർത്തിക്കപ്പെട്ടേക്കാം.
ടാറ്റ കാപിറ്റലും എച്ച്ഡിബി ഫൈനാൻഷ്യലും റിലയൻസ് ജിയോയും റിലയൻസ് റീറ്റെയ്‌ലും ഓഎൻജിസി ഗ്രീനും അടക്കമുള്ള വമ്പൻ ഐപിഓകൾ വരാനിരിക്കുന്നതിനാൽ 2025ൽ ഐപിഓകൾ ഇന്ത്യൻ വിപണിയുടെ ചലനങ്ങളെ സ്വാധീനിച്ചേക്കാം.
ബേസ് മെറ്റലുകൾ
കോവിഡ് റാലിക്ക് ശേഷം ക്രമപ്പെട്ടു വന്ന ബേസ് മെറ്റലുകളെല്ലാം നേട്ടമുണ്ടാക്കി. കോപ്പർ, അലുമിനിയം, സിങ്ക് എന്നിവ യഥാക്രമം 5%വും 9%വും 16%വും വീതം മുന്നേറിയപ്പോൾ നിക്കൽ കഴിഞ്ഞ കൊല്ലം 4%ൽ കൂടുതൽ നഷ്ടം കുറിച്ചിരുന്നു.
ചൈനീസ് സാമ്പത്തിക-വ്യവസായ ഉത്തേജന നടപടികളും, ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന മെറ്റൽ ആവശ്യകതയും ബേസ് മെറ്റലുകൾക്ക് 2025ലും പിന്തുണ നൽകിയേക്കാം.
സ്വർണം
ആദ്യ പകുതിയിൽ ചൈന അടക്കമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതും, രണ്ടാം പകുതിയിൽ അമേരിക്കൻ ഫെഡ് റിസർവ് നിരക്ക് കുറച്ചു തുടങ്ങിയതും പിന്തുണച്ച സ്വർണം 2024ൽ 25% മുന്നേറ്റം നേടി. വെള്ളിയും കഴിഞ്ഞ കൊല്ലം 22% നേട്ടമുണ്ടാക്കി.
ട്രംപിന്റെ വരവോടെ ഡോളർ മുന്നേറുന്നതും യുദ്ധങ്ങൾ അവസാനിച്ചേക്കാവുന്നതും സ്വർണത്തിന് ക്ഷീണമാണെങ്കിലും ചൈന വീണ്ടും സ്വർണം വാങ്ങാനാരംഭിച്ചത് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
2025 ൽ 68 ഡോളറിൽ പിന്തുണ നേടിയ ബ്രെന്റ് ക്രൂഡ് ഓയിൽ 92 ഡോളറെന്ന കടമ്പ കടന്നതുമില്ല. ബ്രെന്റ് ക്രൂഡ് ഓയിലിന് വളരെ പ്രധാനമായ 68 ഡോളറിലെ പിന്തുണ നഷ്ടമായാൽ ക്രൂഡ് ഓയിൽ വീണ്ടും വീണേക്കാം. അടുത്ത വര്‍ഷം ബ്രെന്റ് ക്രൂഡ് ഓയിൽ 60 ഡോളറിനും 80 ഡോളറിനുമിടയിൽ ക്രമപ്പെട്ടേക്കാനുള്ള സാധ്യതയും കൂടുതലാണ്.
ട്രംപിന്റെ വരവോടെ ചൈനയുടെ വ്യാവസായിക വളർച്ച കൂടുതൽ പ്രശ്നത്തിലാകുമെന്ന ഭീതിയും ക്രൂഡ് ഓയിലിന്റെ മുന്നേറ്റത്തിന് തടസമാണ്. അമേരിക്കൻ ഫെഡ് റിസർവ് നിരക്ക് കുറയ്ക്കൽ പതിയെയാക്കുന്നതും ഡോളർ മുന്നേറുന്നതും ക്രൂഡ് ഓയിലിന് നിർണായകമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക