ഈ ‘തങ്ക’ത്തിന് അമ്മയുടെ വ്യത്യസ്തമായ പിറന്നാൾ സമ്മാനം !
ഏറ്റവും പ്രായം കുറഞ്ഞ റേഡിയോ ജോക്കിയാണ് ആർ ജെ നന്ദു എന്നറിയപ്പെടുന്ന കോഴിക്കോട് സ്വദേശിയായ 5 വയസ്സുകാരി നന്ദിത സന്ദീപ്. “പടച്ചോനെ ഇങ്ങളു കാത്തോളീ” എന്ന സിനിമയിലൂടെ ബാലതാരമായി സിനിമാരംഗത്തേക്ക് നന്ദിത ഹരിശ്രീ കുറിച്ചിരുന്നു. ശ്യാം പുഷ്‌കരൻ സംവിധാനം ചെയ്യുന്ന “തങ്കം” എന്നീ ചിത്രങ്ങളിൽ ബാലതാരമായി

ഏറ്റവും പ്രായം കുറഞ്ഞ റേഡിയോ ജോക്കിയാണ് ആർ ജെ നന്ദു എന്നറിയപ്പെടുന്ന കോഴിക്കോട് സ്വദേശിയായ 5 വയസ്സുകാരി നന്ദിത സന്ദീപ്. “പടച്ചോനെ ഇങ്ങളു കാത്തോളീ” എന്ന സിനിമയിലൂടെ ബാലതാരമായി സിനിമാരംഗത്തേക്ക് നന്ദിത ഹരിശ്രീ കുറിച്ചിരുന്നു. “തങ്കം” എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മൂന്ന് വയസ്സ് മുതൽ അഭിനയത്തിൽ താൽപ്പര്യമുള്ള നന്ദിത അടുത്തിടെ ഹിറ്റായ സംഗീത ആൽബങ്ങളിലും അഭിനയിച്ചിരുന്നു.പരസ്യ ചിത്രങ്ങളിലും അവിഭാജ്യ ഘടകമാണിപ്പോൾ നന്ദിത. ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന മാഹി സ്വദേശി സന്ദീപിൻറെയും കോസ്റ്റ് അക്കൗണ്ടന്റായ അനുപമയുടെയും മകളാണ് നന്ദിത എന്ന കൊച്ചു മിടുക്കി.
ആർജെ, വിജെ, എഴുത്തുകാരി, ഗായിക, നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച നന്ദിതയുടെ അമ്മയും അഭിനയ രംഗത്തേക്കുള്ള പാതയിലാണ്. തങ്കം എന്ന ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയായി അനുപമയും അഭിനയിച്ചു. മകളുടെ ഒരോ പിറന്നാളിനും ഒരു പാട്ട് വിഡിയോയാണ് അനുപമ സമ്മാനിക്കാറ്.
അനുപമയുടെ വാക്കുകൾ
‘‘നന്ദിത, ഞാൻ എന്റെ ജീവിതവും ഭാഗ്യവും ആഗ്രഹങ്ങളും എല്ലാം കാണുന്നത് അവളിലൂടെയാണ്. ഏറെ സന്തോഷവതി ആണ് ഞാൻ എന്റെ നന്ദൂട്ടിയുടെ അമ്മയാവാൻ കഴിഞ്ഞതിൽ. അവളുടെ ഓരോ വളർച്ചയിലും എനിക്ക് എത്തി പിടിക്കാൻ പറ്റാതെ പോയ എന്നെ ഞാൻ കാണാറുണ്ട്, അവൾ ഞാൻ തന്നെയാണെന്ന് ഞാൻ മനസിലാക്കാറുണ്ട്.
നന്ദുവിന്റെ ഓരോ ജന്മദിനവും എങ്ങനെ വേണം എന്നതിനെ കുറിച്ച് ഒരുപാട് ചിന്തിച്ചു കൂട്ടുന്ന ഒരു അമ്മയാണ് ഞാൻ. കഴിഞ്ഞ രണ്ട് വർഷങ്ങൾ ആയി ഞാനും എന്റെ ചില സുഹൃത്തുക്കളും ചേർന്ന് അവളുടെ പിറന്നാൾ ദിനം ആഘോഷമാക്കുന്നത് കേരളക്കരക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ചില പാട്ടുകൾ സമ്മാനിച്ചുകൊണ്ടാണ്. ഈ വർഷവും ഞങ്ങൾ ഒന്നിക്കുകയാണ് നന്ദുവിന് ജന്മദിനം നേരാൻ....
ശ്രുതി നിളയുടെ വരികൾക്ക് കലേഷ് പനമ്പയിൽ ഈണം പകർന്ന ഗാനം പാർഥിവ് പ്രശാന്ത് നായർ ആണ് ആലപിച്ചത്.’’
Content Summary: Child artist Nandita Sandeep's birthday gift by mother