ഏറ്റവും പ്രായം കുറഞ്ഞ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപിക !
കണ്ണൂർ ഉളിയിൽ ഹെവൻസ് പ്രീ സ്കൂളിൽ പ്രൈമറി വിദ്യാർഥികളുടെ കോൺവൊക്കേഷൻ നടക്കുന്ന വേദിയിൽ ഒരു 6 വയസ്സുകാരി അവിടെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഒരു സെമിനാർ നയിക്കുകയാണ്. സെമിനാറിന്റെ വിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ ഇന്നത്തെ സംസാര വിഷയമായ chatGPT .വളരെ ഭംഗിയായി തയ്യാർ ചെയ്ത

കണ്ണൂർ ഉളിയിൽ ഹെവൻസ് പ്രീ സ്കൂളിൽ പ്രൈമറി വിദ്യാർഥികളുടെ കോൺവൊക്കേഷൻ നടക്കുന്ന വേദിയിൽ ഒരു 6 വയസ്സുകാരി അവിടെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ഒരു സെമിനാർ നയിക്കുകയാണ്. സെമിനാറിന്റെ വിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ ഇന്നത്തെ സംസാര വിഷയമായ chatGPT .വളരെ ഭംഗിയായി തയ്യാർ ചെയ്ത സ്ലൈഡുകളും, നല്ല ചടുലമായ ഇംഗ്ലീഷ് ഭാഷയും ഉപയോഗിച്ച് ക്ലാസ് നയിച്ചത് ഹാഷ് ഫ്യൂച്ചർ സ്കൂൾ എന്ന ഓൺലൈൻ വിദ്യാലയത്തിൽ ലോവർ ഗ്രേഡ് വിദ്യാർഥിനിയായ യെസ്‌ലിൻ ആയേഷ ഹന്നാനിയ ആണ്.
ക്ലാസ് മുന്നോട്ടു പോയപ്പോൾ യെസ്‌ലിനു മനസ്സിലായി പുതിയ ടെക്നോളജി ആളുകൾക്ക് അങ്ങിനെ അങ്ങോട്ട് മനസ്സിലാകുന്നില്ല. തയ്യാർ ചെയ്ത സ്ലൈഡുകളിൽ നിന്നും ഉടൻ മാറി ,മലയാളത്തിൽ ഏവർക്കും മനസ്സിലാകുന്ന, നിത്യ ജീവിതത്തിൽ ഉപയോഗം വരുന്ന രീതിയിലുള്ള അനേകം ഉദാഹരണങ്ങളുമായി ക്ലാസ് മുന്നേറി .ക്ലാസ് കഴിഞ്ഞതിനു ശേഷം വന്ന നിരവധി സംശയങ്ങൾക്കും വളരെ ഭംഗിയായി തന്നെ യെസ്‌ലിൻ മറുപടിയും പറഞ്ഞു.
chatGPT പോലെയുള്ള പുത്തൻ ടെക്നോളജിയിൽ ക്ലാസ് എടുക്കുന്ന ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കൊച്ചു മിടുക്കി. കണ്ണൂർ ഇരിട്ടി സ്വദേശിയായ ശംറീസ് ഉസ്മാന്റെയും അമീനയുടെയും മകളായ യെസ്‌ലിൻ ഓൺലൈൻ ആയി ഒരു വർഷമായി നിരവധി ക്ലാസുകളും വെബ്ബിനാറുകളും എടുത്തിട്ടുണ്ട് .സ്കൂളിലെ പ്രെസന്റേഷന്റെ ഭാഗമായി തുടങ്ങി ബിസിനസ് മോഡലിലേക്കു വളർന്നു വന്നതാന് യെസ്‌ലിന്റെ ഓൺലൈൻ ക്ലാസുകൾ .സ്കൂളിലെ മറ്റു കുട്ടികളുടെ കൂടെ ആദ്യമായി ക്യാൻവാ ഡിസൈൻ ക്ലാസ്സുകളാണ് യെസ്‌ലിൻ എടുത്തു തുടങ്ങിയത് .പിന്നീട് തന്റേതായ ഒരു മേഖല തന്നെ വേണം എന്ന ആഗ്രഹത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലെയുള്ള വിഷയങ്ങളിൽ കൂടുതൽ അവഗാഹം നേടി മറ്റു കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ ഡിസൈൻ ചെയ്തത് .
chatGPT പോലെയുള്ള പുത്തൻ ടെക്നോളജികൾ പുതുതലമുറ നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തണം എന്നാണ് യെസ്‌ലിന്റെ അഭിപ്രായം .അതിനു വേണ്ടി കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള സിംപിൾ ഉദാഹരണങ്ങളാണ് യെസ്‌ലിന്റെ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് .വലുതാകുമ്പോൾ സമൂഹത്തിനു ഉപകാര പെടുന്ന രീതിയിലുള്ള ടെക്നോളജി സൊല്യൂഷനുകൾ നിർമിക്കണം എന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം
Content Summary : Youngest artificial intelligence-teacher.