ഐഎസ്ആർഒ ചീഫ് സോമനാഥിന് ഇന്നൊരു വിശേഷപ്പെട്ട അതിഥി ഉണ്ടായിരുന്നുവെന്നും അയൽവാസിയായ ആ കുട്ടി സ്വന്തമായി നിർമിച്ച വിക്രം ലാൻഡറുമായാണ് കാണാനെത്തിയതെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ഐഎസ്ആർഒ ചീഫ് സോമനാഥിന് ഇന്നൊരു വിശേഷപ്പെട്ട അതിഥി ഉണ്ടായിരുന്നുവെന്നും അയൽവാസിയായ ആ കുട്ടി സ്വന്തമായി നിർമിച്ച വിക്രം ലാൻഡറുമായാണ് കാണാനെത്തിയതെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രയാന്റെ വിജയം രാജ്യം മുഴുവൻ തീർത്ത ആഹ്‌ളാദം അവസാനിച്ചിട്ടില്ല. ദൗത്യം വിജയമായതിന്റെ ആഘോഷങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദനങ്ങളുടെ പെരുമഴയാണ്. ആ വിജയം ആഘോഷിക്കുന്നതിനായി  സമ്മാനവുമായി എത്തിയ കുട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുയാണ് ചന്ദ്രയാൻ ദൗത്യത്തിലെ പ്രധാനികളിലൊരാളായ പി.വി. വെങ്കിടകൃഷ്‌ണൻ. 

വിക്രം ലാൻഡറിന്റെ ഒരു ചെറുമോഡലുമായാണ് ആ ബാലൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെ കാണാനായി എത്തിയത്. സ്വയം രൂപപ്പെടുത്തിയെടുത്ത ആ മോഡൽ സോമനാഥിന് സമ്മാനമായി നൽകുകയും ചെയ്തു. എക്‌സിലാണ് പി.വി. വെങ്കിടകൃഷ്ണൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഐഎസ്ആർഒ ചീഫ് സോമനാഥിന് ഇന്നൊരു വിശേഷപ്പെട്ട അതിഥി ഉണ്ടായിരുന്നുവെന്നും അയൽവാസിയായ ആ കുട്ടി സ്വന്തമായി നിർമിച്ച വിക്രം ലാൻഡറുമായാണ് കാണാനെത്തിയതെന്നും ചിത്രത്തിനൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ADVERTISEMENT

പി.വി. വെങ്കിടകൃഷ്‌ണൻ പങ്കുവെച്ച ചിത്രത്തിനു സമൂഹമാധ്യമങ്ങളിൽ നിന്നും വൻസ്വീകാര്യതയാണ് ലഭിച്ചത്. ചന്ദ്രയാന്റെ വിജയം രാജ്യത്തെ മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് ചിത്രം കണ്ട സോഷ്യൽ ലോകത്തിന്റെ ആദ്യപ്രതികരണം. 

ആ കുട്ടിയുടെ ആവേശത്തെ പ്രോത്സാഹിപ്പിക്കുക, ഭാവിയിൽ അവനും ഒരു ശാസ്ത്രജ്ഞനായി തീരാൻ ആശംസിക്കുന്നു എന്നാണ് ചിത്രത്തിനു താഴെ ഒരാൾ കുറിച്ചത്. നിലവിലെ ഐഎസ്ആർഒയിലെ ചീഫും ഭാവിയിലെ ചീഫും ഒരൊറ്റ ഫ്രെയിമിൽ എന്നാണ് മറ്റൊരാൾ ചിത്രം കണ്ട് എഴുതിയത്. ബാലനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

Content Highlight - Chandrayaan mission success celebration | ISRO chief Somnath special guest | Gift of Vikram Lander model | Chandrayaan's success inspiring everyone | Congratulating the boy for his enthusiasm