ഡിസംബറിൽ പിഎസ്എൽവി–സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐഎസ്ആർഒ, ഭൂമിയിലെ അന്തരീക്ഷം ഒരുക്കി പയർവിത്തു മുളപ്പിക്കാനൊരുങ്ങുന്ന വാർത്ത കേട്ടുകാണുമല്ലോ. ബഹിരാകാശത്ത് ഇതുവരെ എന്തൊക്കെ നട്ടുമുളപ്പിക്കാൻ പറ്റിയിട്ടുണ്ട്..? കൂടുതൽ അറിയാം ബഹിരാകാശത്ത് വിത്തുമുളപ്പിച്ചു കൃഷി ചെയ്യാൻ

ഡിസംബറിൽ പിഎസ്എൽവി–സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐഎസ്ആർഒ, ഭൂമിയിലെ അന്തരീക്ഷം ഒരുക്കി പയർവിത്തു മുളപ്പിക്കാനൊരുങ്ങുന്ന വാർത്ത കേട്ടുകാണുമല്ലോ. ബഹിരാകാശത്ത് ഇതുവരെ എന്തൊക്കെ നട്ടുമുളപ്പിക്കാൻ പറ്റിയിട്ടുണ്ട്..? കൂടുതൽ അറിയാം ബഹിരാകാശത്ത് വിത്തുമുളപ്പിച്ചു കൃഷി ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബറിൽ പിഎസ്എൽവി–സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐഎസ്ആർഒ, ഭൂമിയിലെ അന്തരീക്ഷം ഒരുക്കി പയർവിത്തു മുളപ്പിക്കാനൊരുങ്ങുന്ന വാർത്ത കേട്ടുകാണുമല്ലോ. ബഹിരാകാശത്ത് ഇതുവരെ എന്തൊക്കെ നട്ടുമുളപ്പിക്കാൻ പറ്റിയിട്ടുണ്ട്..? കൂടുതൽ അറിയാം ബഹിരാകാശത്ത് വിത്തുമുളപ്പിച്ചു കൃഷി ചെയ്യാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസംബറിൽ പിഎസ്എൽവി–സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐഎസ്ആർഒ, ഭൂമിയിലെ അന്തരീക്ഷം ഒരുക്കി പയർവിത്തു മുളപ്പിക്കാനൊരുങ്ങുന്ന വാർത്ത കേട്ടുകാണുമല്ലോ. ബഹിരാകാശത്ത് ഇതുവരെ എന്തൊക്കെ നട്ടുമുളപ്പിക്കാൻ പറ്റിയിട്ടുണ്ട്..? കൂടുതൽ അറിയാം

ബഹിരാകാശത്ത് വിത്തുമുളപ്പിച്ചു കൃഷി ചെയ്യാൻ ശാസ്ത്രജ്ഞർ വർഷങ്ങൾക്കു മുൻപേ ശ്രമം തുടങ്ങിയതാണ്. പല പരീക്ഷണങ്ങളും വിജയിച്ചിട്ടുമുണ്ട്. രാജ്യാന്തര ബഹിരാകാശനിലയമാണ് (ഐഎസ്എസ്) ബഹിരാകാശത്തെ പ്രധാന കൃഷിയിടം. അവിടെ നടത്തിയ പല പരീക്ഷണങ്ങളും വിജയംകണ്ടിട്ടുണ്ട്. നാളെ ഭൂമിയിലെ തീൻമേശകളിൽ ചൊവ്വയിലെയോ ചന്ദ്രനിലെയോ ധാന്യങ്ങളും പഴം പച്ചക്കറികളും നിരന്നാൽ അതിശയിക്കേണ്ട.

ADVERTISEMENT

ആദ്യം വിതച്ചത് നാസ
യുഎസ് ഏജൻസിയായ നാസയാണ് ബഹിരാകാശക്കൃഷിക്കു തുടക്കമിട്ടതും അതിൽ മുന്നേറിയതും. ഐഎസ്എസിൽ അവർ രണ്ട് പരീക്ഷണരീതികൾ വിജയിപ്പിച്ചു. 2014ലാണ് അവിടെ ചെടിവളർത്തൽ തുടങ്ങിയത്. ആദ്യം വെജി സംവിധാനം.  രണ്ടാമത് അഡ്വാൻസ്ഡ് പ്ലാന്റ് ഹാബിറ്റാറ്റ് (Advanced Plant Habitat). Vegetable production system experiments എന്നതിന്റെ ചുരുക്കെഴുത്താണ് വെജി സംവിധാനം.

തലയിണപോലെ സഞ്ചികളിൽ വളർച്ചാ മാധ്യമവും (growth media) വളവും നിറച്ചായിരുന്നു ആദ്യരീതിയിൽ കൃഷി. വേരുകൾക്ക് വെള്ളവും വായുവും പോഷകങ്ങളും അതിലൂടെ നൽകി. ഗ്രീൻഹൗസ് പോലെ കെട്ടിമറച്ചതും സ്വയം പ്രവർത്തിക്കുന്നതുമാണ് രണ്ടാമത്തേത്. അതിൽ ക്യാമറകളും സെൻസറുകളുമുണ്ട്. അവയുടെ സഹായത്തോടെ ഭൂമിയിലിരിക്കുന്ന വിദഗ്ധസംഘത്തിനും  ബഹിരാകാശക്കൃഷിക്ക് മേൽനോട്ടം വഹിക്കാം.
പച്ചടിച്ചീര (Lettuce) ആണ് വെജി സംവിധാനത്തിൽ 2014ൽ ആദ്യം വളർത്തിയത്. ഇതിന്റെ മൂന്ന് ഇനങ്ങൾ പിന്നീട് വളർത്തി. കടുക്, തക്കാളി, മുളക് എന്നിവയും അവിടെ വളർത്തിയിട്ടുണ്ട്. 

ADVERTISEMENT

വേറിട്ട കൃഷി
ബഹിരാകാശക്കൃഷി വെല്ലുവിളികൾ നിറഞ്ഞതാണ്. അന്തരീക്ഷം, സൂര്യപ്രകാശം ,മണ്ണ്, വെള്ളം, ഗുരുത്വാകർഷണം- കൃഷിക്ക് വേണ്ട ഇക്കാര്യങ്ങളെല്ലാം ഭൂമിയിലുണ്ട്. ഇതിൽ സൂര്യപ്രകാശം മാത്രമേ ബഹിരാകാശത്ത് ഉള്ളൂ. പക്ഷേ, ഭൂമിയിലേപ്പോലെ മാരക വികിരണങ്ങൾ അരിച്ചുമാറ്റാൻ അവിടെ അന്തരീക്ഷം ഇല്ല.
ഭൂമിയേക്കാൾ കുറെക്കൂടി സൂര്യന്റെ അടുത്താണ് ബഹിരാകാശം. അന്തരീക്ഷം ഇല്ലാത്തതിനാൽ സൂര്യപ്രകാശം നേരിട്ടാണ് ഇവിടെ പതിക്കുന്നത്. അതിന്റെ ചൂടും തീവ്രതയും കൂടുതലായിരിക്കും. ചെടികളെ അത് തളർത്തും. അതിനാൽ സൂര്യപ്രകാശം നിയന്ത്രിച്ച് ഉപയോഗിക്കണം. എൽഇഡി പ്രകാശമാണ് നല്ലത്.

ഗുരുത്വാകർഷണം
ചെടികൾ വളരാൻ ഗുരുത്വാകർഷണം വേണം. പൂജ്യം അഥവാ മൈക്രോ ഗ്രാവിറ്റിയാണ് ബഹിരാകാശത്ത്. ഭൂമിയിൽ ചെടികൾ വളരാൻ സഹായിക്കുന്ന ഗുരുത്വാകർഷണ പ്രക്രിയയാണ് ഗ്രാവിട്രോപിസം (Gravitropism). ചെടികളുടെ വേരുകൾ ഗുരുത്വാകർഷണത്തിന് അനുകൂലമായും തണ്ടും ശാഖകളും എതിരായുമാണ് വളരുന്നത്. വെള്ളവും പോഷകങ്ങളും ചെടികളുടെ എല്ലാ ഭാഗത്തും എത്തിക്കാനും ഗുരുത്വാകർഷണം വേണം. ഇതാണ് ഗ്രാവിട്രോപിസം. ഇതില്ലാത്തത് ബഹിരാകാശക്കൃഷി തളർത്തും. തീരെ കുറഞ്ഞ ഗുരുത്വാകർഷണത്തിലും ചെടികൾ ഗ്രാവിട്രോപിസം കാണിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞത് ബഹിരാകാശക്കൃഷിക്ക് വലിയ പ്രതീക്ഷയേകി.

ADVERTISEMENT

ഭൂമിയിൽ നിന്ന് വെളളം എത്തിച്ചാലും മൈക്രോഗ്രാവിറ്റിയിൽ ഭൂമിയിലെ പോലെ ചെടികൾക്ക് വെളളം വലിച്ചെടുക്കാനാവില്ല. വേരിൽ ഒട്ടിപിടിക്കും. അതിനാൽ സിറിഞ്ച് പോലെ ഉപകരണങ്ങളിലൂടെ വെള്ളം കുത്തിവയ്ക്കണം. റേഡിയോവികിരണങ്ങൾ ഏശാതെ സംരക്ഷിക്കേണ്ടതുമുണ്ട്. അങ്ങനെ വെല്ലുവിളികൾ പലതും അതിജീവിച്ചാണ് ബഹിരാകാശക്കൃഷി യാഥാർഥ്യമാക്കിയത്.

സീനിയ വസന്തം
പച്ചക്കറിച്ചെടി പോലെ പൂച്ചെടിയും ബഹിരാകാശത്ത് വളരും. രാജ്യാന്തര ബഹിരാകാശനിലത്തിൽ 2015ൽ പൂവിട്ട സീനിയയാണ് ബഹിരാകാശവസന്തം തീർത്തത്. മൈക്രോഗ്രാവിറ്റിയിലെ ആദ്യ പൂവിടലായിരുന്നു അത്. 

പച്ചപ്പിന്റെ ഊർജം
2017ൽ ഐഎസ്എസിൽ ചൈനീസ് കാബേജ് വിളയിച്ചിരുന്നു. അതിൽ ഒരു ഭാഗം നിലയത്തിലെ അന്തേവാസികളാണ് ഉപയോഗിച്ചത്.
ബഹിരാകാശ സഞ്ചാരികൾക്ക് ഗാർഡൻ ഫ്രഷ് ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ബഹിരാകാശക്കൃഷി സഹായിക്കുമെന്ന് ഇത് തെളിയിക്കുന്നു. ബഹിരാകാശകൃഷിക്ക് മനഃശാസ്ത്രപ്രാധാന്യവുമുണ്ട്. സഞ്ചാരികൾക്ക് വ്യായാമവും മാനസികോല്ലാസവുമാണ് കൃഷിയിലൂടെ കിട്ടുന്നത്. പച്ചപ്പ് അവരുടെ കണ്ണിന് ആനന്ദവും മനസിനും കുളിർമയും നൽകും. ഭൂമിയിലെ പച്ചപ്പിന്റെ ഉന്മേഷം ബഹിരാകാശ ഉദ്യാനം നൽകും. യാത്രയിലെ വിരസതയും മടുപ്പും അകറ്റും.
കാർബൺ ഡൈഓക്സൈഡ് സംസ്കരിച്ച് ഓക്സിജൻ പുറത്ത് വിടാനും ബഹിരാകാശത്തെ ചെടികൾക്ക് കഴിയും. ഇത് ഐഎസ്എസ് പോലെ ബഹിരാകാശപേടകങ്ങളിൽ ഈർപ്പം (humidity) നിലനിർത്തും.

English Summary:

Astronauts Are Now Farmers? Explore the Groundbreaking Science Behind Space Agriculture