മഴ നനഞ്ഞാൽ പനി പിടിക്കുമോ? സംശയക്കുട്ടിയുടെ സംശയം
''അയ്യോ, മഴ നനയല്ലേ, പനി പിടിക്കും'' എന്ന് കേൾക്കാത്ത മലയാളിയുണ്ടോ? അബദ്ധവശാൽ മഴ നനഞ്ഞാൽ അപ്പോൾത്തന്നെ തല തുവർത്തിയില്ലെങ്കിൽ ഒരു സ്വസ്ഥതയുമില്ല എന്ന അവസ്ഥയാണല്ലോ. മഴ മാത്രമല്ല, കുളിച്ചാൽ പോലും നമുക്ക് ടെൻഷനാണ്. തലയിൽ നിന്നും മുടി ഇളകിപ്പറഞ്ഞു പോകുന്ന മട്ടിൽ വെള്ളം മുഴുവനും പറപറത്തിക്കളഞ്ഞാലേ

''അയ്യോ, മഴ നനയല്ലേ, പനി പിടിക്കും'' എന്ന് കേൾക്കാത്ത മലയാളിയുണ്ടോ? അബദ്ധവശാൽ മഴ നനഞ്ഞാൽ അപ്പോൾത്തന്നെ തല തുവർത്തിയില്ലെങ്കിൽ ഒരു സ്വസ്ഥതയുമില്ല എന്ന അവസ്ഥയാണല്ലോ. മഴ മാത്രമല്ല, കുളിച്ചാൽ പോലും നമുക്ക് ടെൻഷനാണ്. തലയിൽ നിന്നും മുടി ഇളകിപ്പറഞ്ഞു പോകുന്ന മട്ടിൽ വെള്ളം മുഴുവനും പറപറത്തിക്കളഞ്ഞാലേ നമുക്ക് സമാധാനമാകാറുള്ളു. ശരിക്കും മഴ പനിക്കും ജലദോഷത്തിനും കാരണമാണോ? സംശയക്കുട്ടിക്ക് ആ സംശയമാണ് അപ്പോൾ ചോദിക്കാൻ തോന്നിയത്.
മനുഷ്യന്റെ തൊലി അഥവാ ത്വക്ക് ഒരു സാധനത്തിനേയും അകത്തേക്ക് വിടില്ല. ഉദാഹരണത്തിന് ഒരുപാടു സമയം കുളിച്ചാലോ, നീന്തല്‍കുളത്തിലോ പുഴയിലോ കുറേനേരം കിടന്നാലോ നമ്മൾ ബലൂൺ പോലെ വീർക്കാറില്ലല്ലോ. എന്നാൽ മഴക്കാലത്ത് ശ്വസിക്കുന്ന അന്തരീക്ഷ വായുവില്‍ ജലാശംത്തിന്റെ അളവ് കൂടും. പിന്നെ മഴക്കാലത്ത് പ്രകൃതിയിൽ കാണുന്ന സൂക്ഷ്മജീവികള്‍ പെരുകും. കൂടാതെ ജലാംശമുള്ള വായു ശ്വസിക്കുമ്പോള്‍, മൂക്കിനകത്ത് ഉറങ്ങികിടക്കുന്ന റൈനോ വൈറസുകള്‍ പെരുകാന്‍ സാധ്യതയുണ്ട്. ചില തരം പൂപ്പലിന്റെ വിത്തുകള്‍ ഏതെങ്കിലും തരത്തിൽ ശ്വാസത്തിലൂടെ ശരീരത്തിൽ എത്തിയാൽ ശരീരം പ്രതികരിക്കും.
ചില അപകടകാരികള്‍ വന്നിട്ടുണ്ട്. പെട്ടെന്നുതന്നെ അവയെ പുറത്താക്കാം എന്ന് ശരീരം തീരുമാനിക്കുകയും ജലദോഷമായോ തുമ്മലായോ അവയെ പുറംതള്ളുകയും ചെയ്യും. അങ്ങനെ മൂക്കിനകത്തുള്ള ലോമികകള്‍ അഥവാ അതിസൂക്ഷ്മമായ രക്തകുഴലുകള്‍ വീങ്ങുന്നു. രക്തത്തിലെ ദ്രാവകാംശം ഊറിയിറങ്ങുന്നു, വെളുത്ത രക്താണുക്കള്‍ പുറത്തുചാടുന്നു. അതാണ് ഈ പിഴിഞ്ഞുകളയുന്നത്. അല്ലാതെ തലയിലൊഴിക്കുന്ന വെള്ളമല്ല. മഴയ്ക്കും പനിക്കും നേരിട്ട് ബന്ധമില്ല എന്ന് ഇനിയെങ്കിലും ഓർക്കാമല്ലോ.