ഹായ് കിഡ്സ് വോട്ടെടുപ്പിൽ സ്പൈഡർമാന് ഉജ്വലവിജയം
ഹായ് കിഡ്സ് വോട്ടെടുപ്പിൽ സ്പൈഡർമാന് ഉജ്വലവിജയം. ആയിരക്കണക്കിനു കുട്ടികൾ പങ്കെടുത്ത വോട്ടെടുപ്പിൽ സാധുവായ വോട്ടുകളിൽ 34.58 % വോട്ടുകൾ സ്പൈഡർമാൻ നേടി. 18.77% വോട്ടുമായി ഡോറ രണ്ടാം സ്ഥാനത്തെത്തി. അവഞ്ചേഴ്സ് പാർട്ടിയും ജസ്റ്റിസ് ലീഗുമായായിരുന്നു പ്രധാന പോരാട്ടമെങ്കിലും ഇതിനിടയിൽ പുതിയ പാർട്ടിയായ

ഹായ് കിഡ്സ് വോട്ടെടുപ്പിൽ സ്പൈഡർമാന് ഉജ്വലവിജയം. ആയിരക്കണക്കിനു കുട്ടികൾ പങ്കെടുത്ത വോട്ടെടുപ്പിൽ സാധുവായ വോട്ടുകളിൽ 34.58 % വോട്ടുകൾ സ്പൈഡർമാൻ നേടി. 18.77% വോട്ടുമായി ഡോറ രണ്ടാം സ്ഥാനത്തെത്തി. അവഞ്ചേഴ്സ് പാർട്ടിയും ജസ്റ്റിസ് ലീഗുമായായിരുന്നു പ്രധാന പോരാട്ടമെങ്കിലും ഇതിനിടയിൽ പുതിയ പാർട്ടിയായ നെറ്റ്‌വർക്കേഴ്സ് ശക്തി തെളിയിക്കുകയായിരുന്നു. വലയിൽ തൂങ്ങി എല്ലായിടത്തും പോയി പ്രചാരണം നടത്താനുള്ള സ്പൈഡർമാന്റെ കഴിവ് പ്രചാരണത്തിന്റെ വേഗം കൂട്ടി. ഡോറ, ആലിസ് തുടങ്ങിയവരുടെ ശക്തി ചെറുതായി കണ്ടതും അവഞ്ചേഴ്സിനും ജസ്റ്റിസ് ലീഗിനും അടിയായി. സാഹസ പ്രിയരായ കുട്ടികളുടെ വോട്ടുകൾ ഇവിടെ വ്യാപകമായി മറിഞ്ഞു. വേനൽക്കാലത്ത് വലകെട്ടുമെന്ന പ്രചാരണം കുട്ടികൾ ഏറ്റെടുത്തതോടെ സ്പൈഡർമാന് ജയം അനായാസമായി.
തോൽവിക്ക് കാരണം കുപ്രചാരണം
തിരഞ്ഞെടുപ്പിൽ വൻതോൽവി ഏറ്റുവാങ്ങേണ്ടി വന്നത് കുപ്രചാരണം മൂലമെന്നു ബാറ്റ്മാൻ. കോവിഡിനു ശേഷം വവ്വാലുകളെ ആളുകൾക്കത്ര പിടിത്തമില്ല. അതു ചിഹ്നമാക്കിയത് അബദ്ധമായി എന്നും ബാറ്റ്മാൻ പറഞ്ഞു.
English Summary : Hai Kids Vacation Special - Results of Vote for your favourite cartoon character