സാമൂഹികശാസ്ത്രം ക്ലാസിൽ നിങ്ങളുടെ ടീച്ചർ സാധാരണയായി ഉപയോഗിക്കാറുള്ള പഠന സഹായികൾ ഏതൊക്കെയാണ്? ഗ്ലോബും മാപ്പും അല്ലേ... ഗ്ലോബിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ഭൂമിയെ അതേപടി ചിത്രീകരിച്ചിരിക്കുന്നു. അച്ചുതണ്ടിന്റെ ചരിവ്, ഭ്രമണം, പരിക്രമണം തുടങ്ങിയവ പഠിക്കാൻ എളുപ്പം എന്നിങ്ങനെ പലതും. എന്നാൽ ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമൂഹികശാസ്ത്രം ക്ലാസിൽ നിങ്ങളുടെ ടീച്ചർ സാധാരണയായി ഉപയോഗിക്കാറുള്ള പഠന സഹായികൾ ഏതൊക്കെയാണ്? ഗ്ലോബും മാപ്പും അല്ലേ... ഗ്ലോബിന് ഒട്ടേറെ ഗുണങ്ങളുണ്ട്. ഭൂമിയെ അതേപടി ചിത്രീകരിച്ചിരിക്കുന്നു. അച്ചുതണ്ടിന്റെ ചരിവ്, ഭ്രമണം, പരിക്രമണം തുടങ്ങിയവ പഠിക്കാൻ എളുപ്പം എന്നിങ്ങനെ പലതും. എന്നാൽ ഒരു ചെറിയ പ്രദേശത്തെ അടുത്തറിയുവാനും വിവരശേഖരണം നടത്തുവാനും മറ്റും ഭൂപടത്തോളം അനുയോജ്യമായ പഠന സഹായി വേറെയില്ല. ഭൂപടവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ നമുക്കിന്നു ചർച്ച ചെയ്യാം.

ADVERTISEMENT

അനക്സി മാൻഡർ എന്ന ഗ്രീക് തത്വ ചിന്തകനാണ് ആദ്യമായി ഭൂപടം നിർമിച്ചതെന്നു കരുതുന്നു. സിഇ 6–ാം ശതകത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. എന്നാൽ ഏകദേശം 5000 വർഷങ്ങൾക്കു മുൻപു മെസപ്പൊട്ടേമിയക്കാർ അവർക്ക് ആവശ്യമായ വിവരങ്ങൾ മൺഫലകങ്ങളിൽ രേഖപ്പെടുത്തി അവ തീയിൽ ചുട്ടെടുത്തു ഭൂപട രൂപത്തിലാക്കിയിരുന്നുവെന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഗ്ലോബിലെ ഉപരിതല സവിശേഷതകളെ ഒരു പരന്ന പ്രതലത്തിലേക്കു ശാസ്ത്രീയമായി പകർത്തിയാൽ മാത്രമേ കൃത്യമായ ഭൂപടം ലഭിക്കുകയുള്ളൂ. ഈ ശാസ്ത്രീയ രീതിയാണ് ‘ഭൂപ്രക്ഷേപം’ അഥവാ Map projection എന്ന് അറിയപ്പെടുന്നത്. ഇതു വളരെ ശ്രമകരമായ ഒരു സംഗതിയാണ്. അതെന്താണെന്നോ? വിശദമാക്കാം.

ADVERTISEMENT

ഒട്ടും കേടുപാടുകൾ വരുത്താതെ ഒരു ഓറഞ്ചിന്റെ തൊലി പൊളിച്ചെടുക്കാനാകുമോ? അതുപോലെ തന്നെയാണ് ഒരു ഗ്ലോബിലെ വിവരങ്ങൾ ഒരു പരന്ന പ്രതലത്തിലേക്കു ചിത്രീകരിക്കുന്നതും. അതിനാൽ ഇതിനായി വളരെയധികം പഠനങ്ങളിലൂടെയൂം പരീക്ഷണങ്ങളിലൂടെയും വികസിപ്പിച്ചെടുത്ത ശാസ്ത്രീയ രീതിയാണ് മുൻപു പരാമർശിച്ച ഭൂപ്രക്ഷേപം. ഉരുണ്ട പ്രതലത്തിലെ വിവരങ്ങൾ ദൂരം, ദിശ, ആകൃതി, വിസ്തീർണം തുടങ്ങിയവയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്താതെ ഭൂപടങ്ങൾ നിർമിക്കുവാൻ ഭൂപ്രക്ഷേപങ്ങളിലൂടെ സാധ്യമാകുന്നു. ഇങ്ങനെ ശാസ്ത്രീയമായി ഭൂപടങ്ങൾ നിർമിക്കുന്ന ശാഖയാണ് ‘കാർട്ടോഗ്രഫി.’ അപ്പോൾ ഭൂപട നിർമാതാവിനെ എന്തു വിളിക്കാം?– കാർട്ടോഗ്രഫർ.

ഗ്ലോബിലെ അക്ഷാംശ, രേഖാംശ ജാലിക പകർത്തുന്നതിനായി സുതാര്യമായ (transparent) ഒരു ഗ്ലോബും അതിനുള്ളിൽ ഒരു പ്രകാശ സ്രോതസ്സും (source of light) സജ്ജീകരിക്കും. എന്നിട്ടു ജാലികയുടെ നിഴലുകൾ ശാസ്ത്രീയമായി ഒരു പരന്ന പ്രതലത്തിലേക്കു പകർത്തും. ഇങ്ങനെയുള്ള ഭൂപ്രക്ഷേപങ്ങളെയാണ് ദർശന പ്രക്ഷേപങ്ങൾ എന്നു വിളിക്കുന്നത്. ഇങ്ങനെ പകർത്തുമ്പോൾ ദൂരവും ദിശയും ആകൃതിയും ഒരേസമയം കൃത്യമാക്കുവാൻ സാധിക്കില്ല. അതിനാൽ, ഏതു സവിശേഷതയ്ക്കാണോ പ്രാധാന്യം നൽകുന്നത് അതനുസരിച്ചു പ്രക്ഷേപ തലം സജ്ജീകരിക്കും. ഉദാഹരണമായി ധ്രുവപ്രദേശങ്ങളെ ചിത്രീകരിക്കുന്നതിനായി പരന്ന പ്രതലം സുതാര്യ ഗ്ലോബിന്റെ മുകൾഭാഗത്തു വയ്ക്കും. ഭൂമധ്യരേഖാ പ്രദേശങ്ങളുടെ ഭൂപടമാണു വേണ്ടതെങ്കിൽ പ്രതലം ‘സിലിണ്ടർ’ രൂപത്തിലാക്കും. ഇവയ്ക്കു രണ്ടിനും ഇടയിലുള്ള സ്ഥലങ്ങളുടെ ഭൂപടം നിർമിക്കുവാൻ പ്രതലം ‘കോൺ’ രൂപത്തിലാക്കും. ഇവയെ യഥാക്രമം ശീർഷതല പ്രക്ഷേപം, സിലിഡ്രിക്കൽ പ്രക്ഷേപം, കോണിക്കൽ പ്രക്ഷേപം എന്നീ പേരുകളിൽ വിളിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന ‘ദർശന പ്രക്ഷേപങ്ങളിൽ’ ഗണിതശാസ്ത്ര വിധിപ്രകാരം മാറ്റങ്ങൾ വരുത്തി കൂടുതൽ കൃത്യതയുള്ള ഭൂപടങ്ങൾ നിർമിക്കുന്ന രീതിയാണ് ‘രൂഢപ്രക്ഷേപങ്ങൾ’.

ADVERTISEMENT

മാൻഡറുടെ മാപ്പിൽ നിന്ന് നമ്മളിപ്പോൾ ‘ഗൂഗിൾ മാപ്പിൽ’ എത്തി നിൽക്കുന്നു. സ്ഥലങ്ങളും ദിശയും കൃത്യമായി അറിയുവാനുള്ള ‘ഗൂഗിൾ മാപ്സ്’ നിങ്ങൾക്കു സുപരിചിതമാണല്ലോ... ഭൂപടം വെറും പടമല്ലെന്ന് ഇപ്പോൾ മനസ്സിലായല്ലോ... കൂടുതൽ വിവരങ്ങൾ വരും ലക്കങ്ങളിൽ...

ഇന്ത്യയിൽ ഭൂപട നിർമാണത്തിനും ഭൂസർവേ നടത്തുന്നതിനും മറ്റുമുള്ള ഔദ്യോഗിക ഏജൻസിയാണ് ‘സർവേ ഓഫ് ഇന്ത്യ’. ബ്രിട്ടിഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ള പ്രദേശങ്ങളുടെ കണക്കെടുപ്പിനായി 1767ൽ രൂപീകരിക്കപ്പെട്ടതാണിത്...

English summary: The History of Globes