നൂറുകണക്കിന് കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവ്. നൂറിലേറെ പേറ്റന്റുകൾ സ്വന്തമാക്കിയ പ്രതിഭ. എല്ലാറ്റിലുമുപരി കാലം അതിന്റെ എല്ലാ ക്രൂരതയും കാട്ടിയ ഒരു മനുഷ്യായുസ്സ് - ഇതായിരുന്നു നിക്കോള ടെസ്‌ല. ആ മഹാപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് 79 വർഷം തികയുന്നു. എസി വൈദ്യുതി, മിക്സർ ഗ്രൈൻഡർ പോലെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നൂറുകണക്കിന് കണ്ടുപിടിത്തങ്ങളുടെ ഉപജ്ഞാതാവ്. നൂറിലേറെ പേറ്റന്റുകൾ സ്വന്തമാക്കിയ പ്രതിഭ. എല്ലാറ്റിലുമുപരി കാലം അതിന്റെ എല്ലാ ക്രൂരതയും കാട്ടിയ ഒരു മനുഷ്യായുസ്സ് - ഇതായിരുന്നു നിക്കോള ടെസ്‌ല. ആ മഹാപ്രതിഭ വിടപറഞ്ഞിട്ട് ഇന്നേക്ക് 79 വർഷം തികയുന്നു.എസി വൈദ്യുതി, മിക്സർ ഗ്രൈൻഡർ പോലെയുള്ള വീട്ടുപകരണങ്ങളിൽ ഉപയോഗിക്കുന്ന കോയിൽ, റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ, ഇൻഡക്​ഷൻ മോട്ടർ, ടർബൈൻ, നിയോൺ ബൾബുകൾ എന്നിങ്ങനെ ഒട്ടേറെ കണ്ടുപിടിത്തങ്ങൾ ടെസ്​ലയുടേതാണ്. ഓസ്ട്രിയയിലെ ഗ്രാസ് സർവകലാശാലയിൽ പഠനം തുടങ്ങിയെങ്കിലും അതിനൊപ്പം തുടങ്ങിയ ചൂതാട്ടം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. പഠനം പൂർത്തിയാക്കാൻ കഴിയാതെ അദ്ദേഹം കോളജ് വിട്ടു. എങ്കിലും പിന്നീട് ഫിലോസഫിയിലും ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിലും ബിരുദം നേടി. 

ADVERTISEMENT

എഡിസനൊപ്പം

പഠനത്തിനുശേഷം അദ്ദേഹം എത്തപ്പെട്ടത് എഡിസൻസ് കോണ്ടിനെന്റൽ കമ്പനി എന്ന സ്ഥാപനത്തിലാണ്. ആ കമ്പനിയിലെ പ്രധാന ശാസ്ത്രജ്ഞൻ  തോമസ് അൽവാ എഡിസൺ ആയിരുന്നു. അവിടെവച്ചാണ് അദ്ദേഹം ഓൾട്ടർനേറ്റീവ് കറന്റ് (എസി) എന്ന വൈദ്യുതിയുടെ ഏറ്റവുമധികം ഉപയോഗമുള്ള രൂപം കണ്ടുപിടിച്ചത്. എഡിസൺ കണ്ടെത്തിയ ഡയറക്‌ട് കറന്റ് (ഡിസി) ആയിരുന്നു അന്നേവരെ എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്നത്. തന്റെ കണ്ടുപിടുത്തത്തെ കവച്ചുവയ്ക്കുന്ന ഒരു മോഡൽ ഉണ്ടാക്കിക്കാണിച്ചാൽ 50 ലക്ഷം ഡോളർ നൽകാമെന്ന് എഡിസൺ ടെസ്​ലയോട് പറഞ്ഞിരുന്നു. എന്നാൽ, പുതിയ മോഡൽ കണ്ടെത്തിയ ടെസ്‌ലയെ അഭിനന്ദിക്കുന്നതിനുപകരം എഡിസൺ അധിക്ഷേപിക്കുകയാണുണ്ടായത്. അതോടെ ടെസ്‌ല അവിടം വിട്ടു.

ADVERTISEMENT

അതിനിടെ, ജോർജ് വെസ്റ്റിങ്ഹൗസ് എന്ന ബിസിനസുകാരൻ ടെസ്​ലയുടെ കണ്ടുപിടുത്തമായ ഇൻഡക്​ഷൻ മോട്ടറിന്റെ വാണിജ്യസാധ്യത മനസ്സിലാക്കി അതിന്റെ വാണിജ്യാനുവാദം വിലയ്‌ക്ക്‌ വാങ്ങി. അമേരിക്കയിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി വിതരണം നടത്താൻ ഈ ടെക്‌നോളജിക്ക്‌ കഴിയുമായിരുന്നു. അതിന്റെ തുടർച്ചയായി അവർ നയാഗ്ര വെള്ളച്ചാട്ടത്തിൽ അത്യാധുനിക എസി ജനറേറ്റർ സ്ഥാപിച്ചു. ലോകത്ത്‌ ജനറേറ്റർ വിപ്ലവത്തിന് അടിത്തറയിട്ടത് ഈ കണ്ടുപിടിത്തം ആയിരുന്നു. 

ദുരൂഹമായ തീ

ADVERTISEMENT

പക്ഷേ, ജോർജ് വെസ്റ്റിങ്ഹൗസിന്റെ ബിസിനസ് തകർന്നു. ഇതോടെ ടെസ്​ല ന്യൂയോർക്കിൽ ഒരു ലാബ് സ്ഥാപിക്കുകയും ഒറ്റയ്‌ക്ക്‌ പരീക്ഷണം തുടരുകയും ചെയ്‌തു. ആ സമയത്താണ് മാഡിസൺ സ്‌ക്വയറിൽ റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഒരു ബോട്ട് ഓടിച്ചത്. എന്നാൽ ഇതിന്റെ പേറ്റന്റ് എടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1895ൽ അദ്ദേഹം പുറത്തുപോയ സമയത്ത് എങ്ങനെയോ അദ്ദേഹത്തിന്റെ ലാബ് അഗ്നിക്കിരയായി. ആ തീപിടിത്തത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമായി തുടരുകയാണ്. 

2 വർഷം കഴിഞ്ഞ് ഇറ്റലിക്കാരനായ മാർക്കോണി റേഡിയോ കണ്ടുപിടിക്കുകയും അതിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ചെയ്തു. മാർക്കോണിക്ക് ഈ കണ്ടുപിടിത്തത്തിന് ഫണ്ട് നൽകിയത് എഡിസന്റെ കമ്പനി ആയിരുന്നു എന്നത് ദുരൂഹതയായി ഇന്നും ശാസ്‌ത്രലോകത്തെ അലോസരപ്പെടുത്തുന്നു. 

തന്റെ ലാബ് കത്തിയമർന്നതിനുശേഷം ജെ.പി.മോർഗൻ എന്ന ഒരു ബിസിനസുകാരനുമായി ചേർന്നുകൊണ്ട് ന്യൂയോർക്ക് സിറ്റി മുഴുവൻ വയർലെസ് ആയി കറന്റ് എത്തിക്കാനുള്ള ഒരു പദ്ധതി ടെസ്‌ല തുടങ്ങിയിരുന്നു. എന്നാൽ ഫണ്ടിന്റെ അഭാവം മൂലം അത് പൂർത്തിയായില്ല. ടെസ്‌ലയുടെ ആ ആശയം വിജയകരമായിരുന്നുവെങ്കിൽ ഇന്ന് നാം കാണുന്ന ലോകം ഇങ്ങനെ ആകുമായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സിലെ ആ രഹസ്യം പിന്നീട് ആർക്കും പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടില്ല.

English Summary : Nikola Tesla life story