ഇന്നലെ ഏപ്രിൽ ഫൂൾ ദിനം. പലരും ഫോൺ വിളിച്ചും നേരിട്ടുമൊക്കെ ആളുകളെ പറ്റിക്കുന്ന ദിവസം. നിസ്സാരം ചെറിയ നുണകളൊക്കെയായിരിക്കും ഭൂരിഭാഗം പേരും പറയുക. എന്നിട്ട് ഏപ്രിൽ ഫൂൾ എന്നു കളിയാക്കും. എന്നാൽ ഏപ്രിൽ ഫൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായത് നടന്നത് 1974ൽ ആണ്,യുഎസിലെ അലാസ്കയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ഏപ്രിൽ ഫൂൾ ദിനം. പലരും ഫോൺ വിളിച്ചും നേരിട്ടുമൊക്കെ ആളുകളെ പറ്റിക്കുന്ന ദിവസം. നിസ്സാരം ചെറിയ നുണകളൊക്കെയായിരിക്കും ഭൂരിഭാഗം പേരും പറയുക. എന്നിട്ട് ഏപ്രിൽ ഫൂൾ എന്നു കളിയാക്കും. എന്നാൽ ഏപ്രിൽ ഫൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായത് നടന്നത് 1974ൽ ആണ്,യുഎസിലെ അലാസ്കയിലെ സിറ്റ്സ്കയിൽ. ഇത്തവണത്തെ ഏപ്രിൽ ഒന്നിന് വെറൈറ്റി ആയി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലായിരുന്നു ഒലിവർ പോർക്കി. അങ്ങനെ ഇരിക്കുമ്പോഴാണ് ആ കാഴ്ച പോർക്കിയുടെ കണ്ണിൽ പെട്ടത്. എഡ്ജ്കുംബെ അഗ്നിപർവതം.

അലാസ്കയിലെ സിറ്റ്സ്കയിൽ സ്ഥിതി ചെയ്യുന്ന എഡ്ജ്കുംബെയ്ക്ക് അഗ്നിപർവതം എന്നു പേരുണ്ടെങ്കിലും കഴിഞ്ഞ നാലായിരം വർഷങ്ങളായി പൊട്ടിത്തെറിച്ച ചരിത്രമൊന്നുമില്ല.അതിനാൽ തന്നെ സാധാരണ അഗ്നിപർവത മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്കുള്ള പേടിയോ ജാഗ്രതയോ ഒന്നും സിറ്റ്സ്കയിലുള്ളവർക്ക് ഇല്ല.എഡ്ജ്കുംബെ ഉറങ്ങിപ്പോയ അഗ്നിപർവതമാണെന്നും ഇനി ഒരിക്കലും പൊട്ടിത്തെറിക്കാനുള്ള സാധ്യതിയില്ലെന്നുമുള്ള ശാസ്ത്രജ്ഞരുടെ വാക്കും അവർ വിശ്വസിച്ചിരുന്നു.വർഷത്തിൽ എട്ടുമാസവും മഞ്ഞുമൂടിക്കിടക്കുന്ന ഒരു പർവതമായിരുന്നു സിറ്റ്സ്കക്കാർക്ക് എഡ്ജ്കുംബെ.

ADVERTISEMENT

ഏതായാലും ഏപ്രിൽ ഫൂൾ ദിനത്തിൽ പുലർച്ചെ തന്നെ പോർക്കിയും കൂട്ടുകാരും എഡ്ജ്കുംബെയെ ലക്ഷ്യമാക്കി പുറപ്പെട്ടു.3200 അടി പൊക്കമുള്ള പർവതത്തിലേക്ക് അവർ ഹെലിക്കോപ്റ്റർ മാർഗമെത്തി.100 ടയറുകളും കത്തിക്കാനുള്ള സാമഗ്രികളും മണ്ണെണ്ണയുമൊക്കെ നേരത്തെ തന്നെ എത്തിച്ചിരുന്നു.അഗ്നിപർവതത്തിന്റെ മുകളിലെ ഗർത്തത്തിൽ ടയറുകൾ കൂട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് പോർക്കിയും സംഘവും തീ കൊളുത്തി. കറുത്ത പുക ഉയർന്നു.പതിയെ പുക കടുത്തു ഒരു കമ്പളം പോലെ കട്ടി നേടി. ഇതിനിടയിൽ അഗ്നിപർവതത്തിന്റെ മുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഏപ്രിൽ ഫൂൾ’ എന്നെഴുതി വയ്ക്കാനും പോർക്കി മറന്നില്ല.

പുക ശക്തമായതോടെ സിറ്റ്സ്കയിലെ ജനങ്ങൾ പരിഭ്രാന്തരായി. ഇങ്ങനെ ഒന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. പലരും സാധനങ്ങളൊക്കെ പായ്ക്ക് ചെയ്യാൻ തുടങ്ങി. കാര്യം കുസൃതിയാണെങ്കിലും അത്ര അലമ്പനല്ലായിരുന്നു പോർക്കി. തങ്ങൾ ഈ വേല കാണിക്കാൻ പോകുന്ന കാര്യം പൊലീസിനെയും മറ്റ് അധികാരികളെയുമൊക്കെ നേരത്തെ തന്നെ പോർക്കി അറിയിച്ചിരുന്നു.എന്നാൽ ഒരു വിഭാഗത്തെ അറിയിക്കാൻ വിട്ടുപോയി. കോസ്റ്റ് ഗാർഡിനെ. പുക ഉയരുന്നതറിഞ്ഞ കോസ്റ്റ് ഗാർഡ് സംഭവ സ്ഥലത്തേക്ക് ഹെലിക്കോപ്റ്ററിൽ കുതിച്ചു.അതിനു മുൻപ് തന്നെ അവർ തങ്ങളുടെ ഹെഡ് ഓഫിസിൽ ഇക്കാര്യം അറിയിച്ചിരുന്നു. സംഭവം ഇതോടെ വലിയ ശ്രദ്ധനേടി. മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളുമൊക്കെ വാർത്തയും കൊടുത്തു തുടങ്ങി.പിന്നീടാണു പോർക്കിയുടെ കളി എല്ലാവർക്കും മനസ്സിലായത്.

ADVERTISEMENT

ഏതായാലും ഒലിവർ പോർക്കി രാജ്യാന്തര പ്രശസ്തനായി.പിന്നീട് എവിടെ ഏത് അഗ്നിപർവതത്തിൽ പുകയുയർന്നാലും അതു പോർക്കിയുടെ വിദ്യയാണെന്നായിരുന്നു സിറ്റ്സ്കക്കാരുടെ വിചാരം. ഒരിക്കൽ വാഷിങ്ടനിലുള്ള സെന്റ്.ഹെലൻസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ പോർക്കിയെ വഴക്കു പറ​‌‍ഞ്ഞ് കൊണ്ട് ഒരു കത്ത് സിറ്റ്സ്കക്കാരിയായ ഒരു സ്ത്രീ അയച്ചു.‘എന്റെ പോർക്കീ, ഇത്തവണ നീ ചെയ്തത് ഇത്തിരി കൂടിപ്പോയി’ എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.2003ൽ ഒലിവർ പോർക്കി അന്തരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും കിടുക്കൻ ഏപ്രിൽ ഫൂൾ പ്രാങ്കിന്റെ ഉപജ്ഞാതാവെന്ന ഖ്യാതിയും നേടിക്കൊണ്ട്. ഏതായാലും പോർക്കി ചെയ്തതു പോലെയുള്ള വേലത്തരങ്ങൾ ഒന്നും കൂട്ടുകാർ ചെയ്യാൻ മിനക്കെടരുതേ...
 
English Summary:

Greatest April Fool's Volcano Prank in History

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT