ഗോഡ്സിലയും കിങ് കോങ്ങും തമ്മിലടിച്ചാൽ ആര് ജയിക്കും?
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്‌സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്‌സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്‌സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്‌സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962 ലായിരുന്നു ആദ്യ കോങ്–സില ചിത്രം.
ഗോജിറ alias ഗോഡ്സില
1954 ൽ ഇഷിരോ ഹോണ്ടയുടെ സംവിധാനത്തിൽ ആദ്യ ഗോഡ്സില ചിത്രം ജാപ്പനീസിൽ പുറത്തിറങ്ങി. ഗൊറില്ലയുടെ ജാപ്പനീസ് പേരായ gorira യും തിമിംഗിലത്തിന്റെ പേരായ kujira യും ചേർത്ത് ആണ് Gojira എന്ന പേര് നൽകിയത്. ഇംഗ്ലിഷ് പരിഭാഷകളിൽ അത് പിന്നീട് ഗോഡ്സില എന്ന് ആക്കി.
Suitmation
1954 മുതൽ 1972 വരെയുള്ള 12 ഗോഡ്സില സിനിമകളിൽ ആ ഭീകരന്റെ ‘വേഷത്തിൽ’ ഒരു മനുഷ്യനായിരുന്നു – ഹറുവോ നക്കാജിമ! ഭീമാകാര രൂപികളുടെ പ്രത്യേക കോസ്റ്റ്യൂം തയാറാക്കി അതിനുള്ളിൽ കയറി നിന്ന് ചലിപ്പിക്കുകയാണ് ആദ്യഘട്ടം. പിന്നീടിത് ക്യാമറവിദ്യയിലൂടെ വലുതാക്കും. ഇതാണ് സ്യൂട്ട് മേഷൻ അഥവാ സ്യൂട്ട് ആനിമേഷൻ. ഗോഡ്സിലയോടെ ജപ്പാനിൽ തുടക്കമിട്ട മോൺസ്റ്റർ സിനിമാ ശാഖയെ Kaiju എന്നാണ് വിളിക്കുന്നത്. അറുപതുകളിൽ മാത്രം 8 ഗോഡ്സില സിനിമ പുറത്തിറങ്ങി. 1933 ലെ കിങ് കോങ്ങിൽ സ്റ്റോപ്പ് മോഷൻ ആനിമേഷൻ (പല ഫ്രെയിമുകൾ കൂട്ടിച്ചേർത്ത് ചലിപ്പിക്കുന്നത്) ആണ് ഉപയോഗിച്ചത്.
സൂപ്പർ ഇഫക്ട്സ്
ഇക്കൊല്ലത്തെ വിഷ്വൽ ഇഫക്ട്സ് ഓസ്കർ നേടിയത്– Godzilla Minus One. മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിങ്, ഗാർഡിയൻസ് ഓഫ് ഗാലക്സി-3 ,നെപ്പോളിയൻ പോലുള്ള വൻ ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കിയാണ് താരതമ്യേനെ കുറഞ്ഞ ചെലവിൽ (12 ദശലക്ഷം ഡോളർ) നിർമിച്ച ഈ ചിത്രം ഓസ്കർ നേടുന്ന ആദ്യ ഗോഡ്സില സിനിമയായത്.
ഗോഡ്സില പരസ്യം
ഡോ. പെപ്പർ ശീതള പാനീയം, നൈക്കി, സ്നീക്കേഴ്സ്. ഹണ്ടർ, FYE മിഠായി കമ്പനികൾ ഗോഡ്സില
ചോക്ലേറ്റുകളും പുറത്തിറക്കുന്നു.
പൊലീസ് ചീഫ്
ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ടൂറിസം അംബാസഡർ പദവിയാണ് ഗോഡ്സിലയ്ക്ക്. ഈയിടെ ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തേക്ക് ആലങ്കാരികമായി ടോക്കിയോയിലെ പോലീസ് ചീഫ് പദവിയും നൽകി !!!
Parthenogenesis
Parthenogenesis വഴിയാണ് ഗോഡ്സില ഒരു സിനിമയിൽ മുട്ടയിട്ടത് എന്നു ഫാൻ ഗ്രൂപ്പുകൾ പറയുന്നു. എന്താണിത്? തേനീച്ച, പല്ലി, ഉറുമ്പ് തുടങ്ങിയ മൃഗങ്ങൾക്ക് ലൈംഗിക ക്രോമസോമുകൾ ഇല്ല . ഇവയിൽ ബീജസങ്കലനം നടക്കാതെ തന്നെ
നടക്കുന്ന അലൈംഗിക പ്രത്യുല്പാദന രീതി
യാണ് പാർത്തനോജെനിസിസ് (അനിഷേക ജനനം ). ഏതാനും സസ്യങ്ങൾ, ഉരഗങ്ങൾ, മത്സ്യങ്ങൾ എന്നിവ ഈ രീതിയിൽ reproduction നടത്തുന്നു. തെക്കൻ പസഫിക്കിൽ ശാന്തനായി കഴിഞ്ഞിരുന്ന ഒരു വമ്പൻ ഡൈനോസർ. അമേരിക്ക പരീക്ഷിച്ച അതിമാരക ന്യൂക്ലിയർ ബോംബിന്റെ അണുവികരണങ്ങൾ ബാധിച്ച് അതിനു മുറിവേൽക്കുന്നു, ആക്രമണകാരിയാകുന്നു. പ്രതികാരദാഹിയായി ഗോഡ്സിലയായി ഉയർത്തെഴുന്നേൽക്കുന്നു. ഈരീതിയിലാണ് 1954ൽ ഗോഡ്സില കഥ വികസിച്ചത്. ആണവ ബോംബിന്റെ പരിണത ഫലമായി ഈ സൃഷ്ടിയെ പലരും കരുതുന്നു.
എന്തു കഴിക്കും?
ഗോഡ്സില ന്യൂക്ലിയർ വികരണങ്ങൽ വലിച്ചെടുത്താണത്രേ ജീവിക്കുന്നത്. തിമിംഗലങ്ങളെയും ഡോൾഫിനുകളെയും ഒക്കെ ആഹാരമാക്കിയേക്കാം എന്നും ചില കട്ട ആരാധകർ പറയുന്നു.
കളിക്കളത്തിലും
ജാപ്പനീസ് ബേസ്ബോൾ സൂപ്പർ താരം ഹിദേക്കി മറ്റ്സൂയിയുടെ കളിക്കളത്തിലെ വിളിപ്പേര് ഗോഡ് സില്ല എന്നായിരുന്നു.
2004 ൽ ഹോളിവുഡ് വോക്ക് ഓഫ് ഫെയിമിൽ ഗോഡ്സിലയുടെ പേരും ചേർത്തു.
എന്തൊരു വളർച്ച!
തുടക്കത്തിൽ: 50 മീറ്റർ ഉയരം, 2 കോടി കിലോഗ്രാം ഭാരം. 2024– 170 മീറ്ററിൽ അധിക നീളവും 9 കോടി കിലോഗ്രാം ഭാരവും! 5 ലക്ഷം0C ഊഷ്മാവുള്ള ആണവ ജ്വാലകളാണത്രേ ഗോഡ്സില ഊതുന്നത്.
ആര് ജയിക്കും
ഗോഡ്സിലയും കിങ് കോങ്ങും തമ്മിലടിച്ചാൽ ആര് ജയിക്കും? ഡോ.ഡാരൻ നൈഷ് എന്ന ജീവ ശാസ്ത്രകാരൻ ബിബിസിയുടെ സയൻസ് ഫോക്കസിൽ ഇതെക്കുറിച്ച് ഒരു ശാസ്ത്ര ലേഖനം അവതരിപ്പിച്ചു. തെളിവുകൾ സഹിതം അദ്ദേഹം പറയുന്നു, ഗോഡ്സില ജയിക്കുമെന്ന്.
ആദ്യകിങ് കോങ് കഥ
സ്കൾ ഐലൻഡ് എന്ന വിദൂര ദ്വീപിൽ സിനിമാ ഷൂട്ടിങ്. നായിക ആൻ ഹാരോയെ തദ്ദേശീയർ തട്ടിക്കൊണ്ടുപോയി ദ്വീപധികാരിയായ കോങ് എന്ന വൻ ഗോറില്ലയ്ക്ക് ബലിക്കായി നൽകുന്നു. പക്ഷേ, കോങ് ആനിനെ കൊന്നില്ല. പകരം അവളെ ഇഷ്ടപ്പെട്ടു. കൂടെയുള്ളവർ ആനിനെ വളരെ പ്രയാസപ്പെട്ടു രക്ഷപ്പെടുത്തുന്നു. കോങ്ങിനെയാകട്ടെ ബോധംകെടുത്തി. എന്നിട്ട് ചങ്ങലക്കിട്ട് ന്യൂയോർക്ക് നഗരത്തിൽ പ്രദർശിപ്പിക്കാനും എത്തിക്കുന്നു. അവിടെ നിന്ന് രക്ഷപ്പെടുന്ന കോങ്, ആനിനെ തിരിച്ചുപിടിക്കുന്നു. ന്യൂയോർക്കിലെ പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിലേക്ക് അവളുമായി കയറുന്നു. വലിയ പോരാട്ടമാണു പിന്നീട്. ഒടുവിൽ കോങ്ങിനെ വെടിവച്ച് വീഴ്ത്തുന്നു. ഇതായിരുന്നു ആദ്യ കിങ് കോങ് കഥ.
എട്ടാമത്തെ ലോകാത്ഭുതം
മെരിയൻ സി കൂപ്പർ ആണ് കോങ്ങിന്റെ സ്രഷ്ടാവ്, വില്ലിസ് എച്ച് ബ്രെയൻ ടോപ് മോഷൻ ഇഫക്ടിലൂടെ സ്ക്രീനിൽ എത്തിച്ചു. സിംഹത്തിന്റെയും കടുവയുടെയും ശബ്ദങ്ങൾ മിക്സ് ചെയ്ത് ആണ് ശബ്ദം ഉണ്ടാക്കിയത്. എട്ടാം ലോകാത്ഭുതം എന്ന് അറിയപ്പെടുന്ന കഥാപാത്രമാണിത്.