നിങ്ങൾ ഗുഹ (cave) കണ്ടിട്ടുണ്ടോ കൂട്ടുകാരേ? അത് മറ്റൊരു ലോകമാണ്. ഇന്ത്യയിൽ ഗുഹാക്ഷേത്രങ്ങൾ തന്നെ ഏതാണ്ട് 1500 എണ്ണമുണ്ട്. മിക്ക ഗുഹകളും ഉണ്ടാകുന്നത് വെള്ളത്തിന്റെ പ്രവർത്തനം മൂലമാണ്. ചുണ്ണാമ്പുപാറകളിലെ (limestone) വിടവുകളിലൂടെ അമ്ലരസമുള്ള (acidic) ജലം കിനിഞ്ഞിറങ്ങുന്നു. അൽപാൽപമായി ഒലിച്ചു പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ഗുഹ (cave) കണ്ടിട്ടുണ്ടോ കൂട്ടുകാരേ? അത് മറ്റൊരു ലോകമാണ്. ഇന്ത്യയിൽ ഗുഹാക്ഷേത്രങ്ങൾ തന്നെ ഏതാണ്ട് 1500 എണ്ണമുണ്ട്. മിക്ക ഗുഹകളും ഉണ്ടാകുന്നത് വെള്ളത്തിന്റെ പ്രവർത്തനം മൂലമാണ്. ചുണ്ണാമ്പുപാറകളിലെ (limestone) വിടവുകളിലൂടെ അമ്ലരസമുള്ള (acidic) ജലം കിനിഞ്ഞിറങ്ങുന്നു. അൽപാൽപമായി ഒലിച്ചു പോയി അനേകലക്ഷം വർഷങ്ങൾ കൊണ്ട് അവ ഗുഹകളായി മാറും. 

അങ്ങനെയൊരിടത്തേക്ക് നമുക്കൊന്നു പോയാലോ? ഹിമാലയ താഴ്‌വരയിലെ ഡെറാഡുണിലെ സഹസ്രധാരയിലേക്ക് ആകാം യാത്ര. പേരുകേട്ട ടൂറിസം കേന്ദ്രമാണിത്. പേരിൽ തന്നെയുണ്ട് ഗുഹയുണ്ടായതിന്റെ സൂചന. സഹസ്രധാര എന്നാൽ ആയിരം ധാരകൾ/വെള്ളച്ചാലുകൾ. എണ്ണിയാലൊടുങ്ങാത്തത്ര നീർച്ചാലുകൾ ഒരുക്കിയ ഗുഹകളാണവിടെ. നിർച്ചാലുകൾ ഒഴുകിയെത്തുന്ന തടാകങ്ങളിൽ കുളിക്കാൻ ജനങ്ങളുടെ തിരക്ക്. നദികൾ ഒഴുകുന്ന ഗുഹകൾപോലും ഇവിടെയുണ്ട്. ചെറുചൂടുള്ള, ഗന്ധകം (sulphur) കലർന്ന വെള്ളത്തിൽ കുളിച്ചാൽ പല ത്വക്ക് രോഗങ്ങളും മാറുമത്രേ. 

Sahastradhara.in Dehradun. Photo Om Joshi/ istock.com
ADVERTISEMENT

4 കോടി വർഷം മുൻപ്, അതായത് ഹിമാലയ പർവതം ഉണ്ടാകുന്നതിനു മുൻപ് ഈ പ്രദേശം തെത്തിസ് എന്നു പേരുള്ള ഒരു കടലായിരുന്നു (Tethys Sea). കടൽ മാറി കരയായപ്പോൾ അവിടെ അടിഞ്ഞുകൂടിയിരുന്ന, സമുദ്ര ജീവികളാൽ സമ്പന്നമായ മണ്ണും പാറയുമൊക്കെ ചേർന്ന് ചുണ്ണാമ്പുകല്ലു പർവതനിരകളുണ്ടായി. അതിൽ പിന്നീട് ഗുഹകളും.  ഗുഹയിലൂടെ തപ്പിത്തടഞ്ഞു നടക്കുമ്പോൾ ചെറുതും വലുതുമായ പ്രകൃതിദത്ത തൂണുകൾ കാണാം. ചിലത് മേൽക്കൂരയിൽ നിന്നുതാഴേക്ക്, ചിലത് തറയിൽ നിന്ന് മുകളിലേക്ക്!  ഇറ്റു വീഴുന്ന വെള്ളത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള ചുണ്ണാമ്പുകല്ല് കട്ടിപിടിച്ചുണ്ടാകുന്ന ഇവയാണ് stalangmites. 

സഹസ്രധാരയിലെ ഗുഹകളിലൊന്നാണ് ‘Robber's Cave’ / കൊള്ളക്കാരുടെ ഗുഹ. ബ്രിട്ടിഷ് ഭരണകാലത്ത് അവരിൽ നിന്ന് കൊള്ളമുതൽ ഒളിപ്പിക്കാൻ നാട്ടുകാർ കണ്ടെത്തിയ സുരക്ഷിത സ്ഥാനമായിരുന്നു ഇത്. ഇന്നും വിലപിടിച്ച വസ്തുക്കൾ തിരയാൻ ഇവിടെയെത്തുന്ന നാട്ടുകാരുണ്ട്, കേട്ടോ. ഐതിഹ്യങ്ങൾ ഒരുപാടുള്ള മറ്റൊരു ഗുഹയാണ് ദ്രോണ ഗുഹ (Drona Cave).

English Summary:

Discover Sahasradhara ancient caves