നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു

നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Paw Patrol എന്ന് കുറെ കൂട്ടുകാർ കേട്ടിട്ടുണ്ടാകും, കണ്ടിട്ടുമുണ്ടാകും. കേൾക്കാത്തവർ ഒട്ടും വിഷമിക്കേണ്ട. നമുക്ക് ഇന്ന് അവരെ പരിചയപ്പെടാം. മിടുക്കരായ നായ്ക്കുട്ടികളുടെ സാഹസിക കഥകൾ പറയുന്ന കനേഡിയൻ ആനിമേറ്റഡ് ടിവി സീരീസ് ആണ്  PAW Patrol. 2013ൽ ആദ്യമായി ടിവിയിൽ എത്തിയതു മുതൽ ലോകത്തെങ്ങുമുള്ള ഒരുപാടു കുട്ടികൾ ഇവരുടെ ഫാൻസായി മാറിയെന്നേ.  ആറ് പപ്പീസും അവരുടെ നേതാവായി ഒരു പത്തുവയസ്സുകാരനും. ഉഗ്രൻ കോംബോ അല്ലേ.
As you know, it is all about a team of puppies. They work together to solve problems in the city of Adventure Bay. Ryder, the 10-year-old boy, and his PAW patrol team of  6 puppies live in this city. Chase, Skye, Marshall, Rubble, Rocky and Zuma are the action-ready pups in the series. All of them have different skill-sets. They travel on 'pup mobiles' wearing their 'pup packs' and head gears. Pup packs contain different tools. A few other puppies also join the team in some episodes. The PAW Patrol puts forward the ideas of teamwork, hard work, courage, social responsibility, and self-confidence. They always say that "no job is too big, no pup is too small". PAW Patrol ഹായ് കിഡ്സിനോട് എന്താണു പറയുന്നതെന്നു കേൾക്കാം. 

നല്ലതു ചെയ്യാൻ മടി വേണ്ട
നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു. കൂട്ടുകൂടുന്നതിന്റെയും ഒരുമിച്ചുനിന്ന് പ്രവർത്തിക്കുന്നതിന്റെയും ഗുണങ്ങൾ, പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള മനസ്സ് തുടങ്ങിയവയൊക്കെ കുട്ടികൾ പഠിച്ചെടുക്കണമല്ലോ. അല്ലാതെ, ചെറിയ പ്രശ്നം ആണെങ്കിൽപോലും പേടിച്ച് ഓടണോ? വേണ്ടേ വേണ്ട.  എല്ലാ രാജ്യങ്ങളിലും ധാരാളം PAW Patrol കളിപ്പാട്ടങ്ങളും ഡ്രസുകളും വിഡിയോഗെയിമുകളും ക്രാഫ്റ്റുകളും തീം പാർക്കുകളും ഒക്കെയുണ്ട്.  ഇതിനിടെ PAW Patrolന്റെ സിനിമകളുമിറങ്ങി. 

ADVERTISEMENT

ഒളിച്ചോട്ടം നോ നോ
ഹലോ, ഞാൻ Chase. ജർമൻ ഷെപ്പേർഡായ ഞാനൊരു 
പൊലീസ് നായ്ക്കുട്ടിയാണ്. ഒരു പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്നത് എനിക്ക് ഇഷ്ടമല്ല. ഏതു പ്രശ്നത്തിനും പരിഹാരമുണ്ട്, ഉണ്ടാകണം. നിങ്ങൾ ഓരോരുത്തരും അങ്ങനെയാകണമെന്നാണ് എന്റെ ആഗ്രഹം കേട്ടോ. എല്ലാക്കാര്യത്തിനും വാശിപിടിച്ച്, പ്രശ്നക്കാരായി നടക്കുന്നതിനു പകരം, നമുക്ക് ഹാപ്പി ഹായ് കിഡ്സ് ആകാം. എങ്കിൽ ഇതാ മുകളിൽ കാണുന്ന ഹെയർ ബാൻഡ് എടുത്തു നെറ്റിയിൽ കെട്ടിക്കോളൂ. വെറുതെ ഒരു രസത്തിന്... എന്നിട്ട് കണ്ണാടിയിൽ നോക്കിപ്പറയണം. ഞാൻ ഒരു ഹാപ്പി കിഡ് ആണ്. ഞാൻ വളരെ സന്തോഷമുള്ള ഒരു കുട്ടിയാണ്. ഞാൻ ഒരു ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യും.  

Be Confident
I am Skye, a puppy from the Cockapoo breed. I am a fantastic helicopter pilot and an excellent acrobat. In my back pack (pup back), there are wings attached. Hey kids, I want to tell you that the size of your body has nothing to do with your personality. Genuineness, willpower and the day to day acts make you who you are. It is not the colour of the skin or the proportion of your body. It is the mind and heart that matter. Fly high, my dear friends.

ADVERTISEMENT

ചങ്ങാതി ചങ്ക്
ഡാൽമേഷ്യൻ ആയ ഞാനാണ് മാർഷൽ. ഫയർഡോഗാണ്. നിങ്ങൾ അഗ്നിരക്ഷാസേന എന്നു പറയില്ലേ. അതാണ് ജോലി. ഞാനിച്ചിരി പെടപെടപ്പൊക്കെ കാണിക്കുമെങ്കിലും ഉരുണ്ടും പെരണ്ടും വീഴുമെങ്കിലും അതൊന്നും ഞങ്ങൾ കൂട്ടുകാർ കാര്യമാക്കാറില്ല. ഫ്രണ്ട്ഷിപ്പാണ് എനിക്കെല്ലാം. ഞാനെന്റെ കൂട്ടുകാരോട് വളരെ വളരെ വിശ്വസ്തനാണ് (loyal). നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കൂട്ടുകാരോടും അങ്ങനെയാകണം കേട്ടോ. പരസ്പരം വിശ്വസിച്ചും സഹായിച്ചും സ്നേഹിച്ചും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഒപ്പം നിന്നും നല്ല ചങ്ങാതിമാരാകണേ. ആപത്തിൽ കൈവിടുന്നവരൊന്നും ശരിക്കുള്ള കൂട്ടുകാരല്ല

Have Fun Kids!
Hey there, I am Rubble, a  strong and powerful construction Bulldog. I am rough and tough at my work. But my friends know that I am a fun-loving puppy. I am happy when my friends laugh their hearts out at my jokes. I want the readers of Hai Kids to be strong in and out. And, you should also have a funny bone (sense of humour, I mean). You have to be serious in your studies and other activities, but you should not stress yourself out.  Always keep an eye for fun, happiness and playful activities. Never ever forget to play with your friends. 

ADVERTISEMENT

പുനരുപയോഗം ശീലിക്കാം
റീസൈക്ലിൾ പപ് ആയ എന്റെ പേരാണു റോക്കി. റീസൈക്ലിങ് (പുനരുപയോഗം) തന്നെയാണു ജോലി. പലരും വലിച്ചെറിയുന്ന സാധനങ്ങളിൽ നിന്ന് ഞാൻ മനോഹര വസ്തുക്കളുണ്ടാക്കും. മാലിന്യം വലിച്ചെറിഞ്ഞ് ഈ ലോകത്തെ നാം കുപ്പത്തൊട്ടിയാക്കരുത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാം. “Don’t lose it – reuse it!” ഇതാണ് എന്റെ മുദ്രാവാക്യം. നിങ്ങൾ ഉപയോഗിച്ച കളിപ്പാട്ടവും വായിച്ച പുസ്തകവും കളയാതെ അവ വൃത്തിയാക്കി ആർക്കെങ്കിലും നൽകിയാൽ എന്തു നന്നായിരിക്കും. തീരെ നശിച്ചുപോയതല്ല കൊടുക്കേണ്ടത്. നിങ്ങൾക്ക് പാകമാകാത്ത നല്ല വസ്ത്രങ്ങൾ കഴുകിയുണക്കിയെടുത്ത്, സാമ്പത്തികമായി പ്രയാസപ്പെടുന്നവർക്ക് നൽകാമല്ലോ. ആഹാരമോ വെള്ളമോ വൈദ്യുതിയോ ഒന്നും പാഴാക്കരുത്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശേഖരിച്ച് മുതിർന്നവരുടെ സഹായത്തോടെ റീസൈക്കിൾ ചെയ്യാൻ നൽകാം. പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ഭൂമിയെ രക്ഷിക്കാം. ഓരോരുത്തരും ഇങ്ങനെ നന്നായാൽ ലോകവും നന്നാകും. 

Precious Skills
I am Zuma, the cute water-loving Labrador pup. I do water rescue missions in the team. I want all of you to find out your skill set. No skill is inferior. Some have the ability to study and memorise, while others have the skill to run or cook or sing or dance or create videos or paint or draw or make crafts or drive or swim or whistle or clean or ... yes, there are a billion things! Every skill has its value. Always be confident and try to become the better version of yourself. We need not copy anyone. Be cool and unique!

English Summary:

PAW Patrol: How six puppies and a young leader are shaping heroic values for kids