പെറുവിൽ മണൽക്കൂനയിൽ നാലായിരം വർഷം പഴയ ആരാധനാലയം കണ്ടെത്തി; ഒപ്പം മനുഷ്യ അസ്ഥികളും
തെക്കേ അമേരിക്കൻ രാജ്യമായ പെറുവിന്റെ വടക്കൻ മേഖലയിൽ മണൽക്കൂനകൾക്കുള്ളിൽ മറഞ്ഞുകിടന്ന ഒരു ആദിമ ആരാധനാലയം ഗവേഷകർ കണ്ടെത്തി. ഇവിടെ നിന്ന് മനുഷ്യന്റെ അസ്ഥികളും കണ്ടെത്തി. നാലായിരം വർഷം പഴക്കമുള്ളതാണ് ആരാധനാലയമെന്ന് ഗവേഷകർ പറയുന്നു. മരുഭൂമി സ്ഥിതി ചെയ്യുന്ന പെറുവിലെ സനാ ജില്ലയിൽ നിന്നാണ് കണ്ടെത്തൽ

തെക്കേ അമേരിക്കൻ രാജ്യമായ പെറുവിന്റെ വടക്കൻ മേഖലയിൽ മണൽക്കൂനകൾക്കുള്ളിൽ മറഞ്ഞുകിടന്ന ഒരു ആദിമ ആരാധനാലയം ഗവേഷകർ കണ്ടെത്തി. ഇവിടെ നിന്ന് മനുഷ്യന്റെ അസ്ഥികളും കണ്ടെത്തി. നാലായിരം വർഷം പഴക്കമുള്ളതാണ് ആരാധനാലയമെന്ന് ഗവേഷകർ പറയുന്നു. മരുഭൂമി സ്ഥിതി ചെയ്യുന്ന പെറുവിലെ സനാ ജില്ലയിൽ നിന്നാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പെറുവിലെ ലാംബയേഖ് മേഖലയിലാണ് സനാ സ്ഥിതി ചെയ്യുന്നത്. പെറുവിന്റെ തലസ്ഥാനം ലിമയിൽ നിന്ന് 780 കിലോമീറ്റർ വടക്കോട്ട് സ്ഥിതി ചെയ്യുന്ന മേഖലയാണ് ഇത്.
ആരാധനാലയത്തിന്റെ കൃത്യമായ പഴക്കം നിർണയിക്കാനായി റേഡിയോ കാർബൺ ഡേറ്റിങ് നടത്താനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ. 900 ബിസിക്കു മുൻപ് പെറുവിലുണ്ടായിരുന്ന ആദിമ ഗോത്രസംസ്‌കാരത്തിന്റേതാണ് ഈ ആരാധനാലയമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനടുത്ത് വേറൊരു ആരാധനാലയത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു. ഇത് മൊഷ് എന്ന സംസ്‌കാരത്തിന്റെ ആരാധനാലയമായിരുന്നു.
പ്രസിദ്ധമായ ഇൻകാ സംസ്‌കാരം നിലനിന്നിരുന്ന രാജ്യമായ പെറുവിൽ അദ്ഭുതാവഹമായ പല ചരിത്ര സംഗതികളുമുണ്ട്. പെറുവിലെ ഇകാ മേഖലയിലാണ് പ്രശസ്തമായ നാസ്‌ക ലൈൻസ് സ്ഥിതി ചെയ്യുന്നത്. മരുഭൂമിയിലേക്ക് വരച്ചുചേർത്ത വിചിത്ര ചിത്രങ്ങൾ പോലെയാണ് നാസ്‌ക ലൈൻസ്.
പെറുവിലെ ഏറ്റവും പ്രശസ്തമായ പൗരാണിക കേന്ദ്രം മാച്ചു പിച്ചുവാണ്. മലനിരകൾ നിറഞ്ഞ കുസ്‌കോ മേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.