ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികൾക്കായി ലോകത്താദ്യമായി ഒരു സൗന്ദര്യമത്സരം നടക്കുന്ന കാര്യം കുറച്ചുനാൾ മുൻപ് വാർത്തകളിൽ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സൗന്ദര്യമത്സരത്തിൽ ഇപ്പോൾ വിജയിച്ചിരിക്കുകയാണ് കെൻസ ലയ്‌ലി എന്ന എഐ സൃഷ്ടി. മൊറോക്കോയിൽ നിന്നുള്ളതാണ് ഈ എഐ സൃഷ്ടി. മൊത്തം 1500 സൃഷ്ടികളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികൾക്കായി ലോകത്താദ്യമായി ഒരു സൗന്ദര്യമത്സരം നടക്കുന്ന കാര്യം കുറച്ചുനാൾ മുൻപ് വാർത്തകളിൽ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സൗന്ദര്യമത്സരത്തിൽ ഇപ്പോൾ വിജയിച്ചിരിക്കുകയാണ് കെൻസ ലയ്‌ലി എന്ന എഐ സൃഷ്ടി. മൊറോക്കോയിൽ നിന്നുള്ളതാണ് ഈ എഐ സൃഷ്ടി. മൊത്തം 1500 സൃഷ്ടികളാണ് പരിഗണിക്കപ്പെട്ടത്. എഐ പ്ലാറ്റ്ഫോമായ ഫാൻവൂവാണ് ഈ മത്സരം സംഘടിപ്പിച്ചത്. കെൻസയുടെ നിർമാതാക്കൾക്ക് 20000 ഡോളർ (ഏകദേശം ഒന്നരലക്ഷത്തിലധികം രൂപ) ആകെ പ്രൈസ്മണി ലഭിക്കും.

എഐ സൃഷ്ടികളുടെ സൗന്ദര്യം, ഓൺലൈൻ സ്‌പേസിലുള്ള സാന്നിധ്യം, ഇവയെ നിർമിക്കാനായി വേണ്ടിവന്ന സാങ്കേതിക വൈദഗ്ധ്യം എന്നിവ പരിഗണിച്ചാണ് വിജയിയെ തിരഞ്ഞെടുത്തത്. ഓൺലൈൻ സ്‌പേസിൽ ആരാധകരുമായുള്ള ഇടപെടൽ എന്നിവയും മാനദണ്ഡങ്ങളായി പരിഗണിച്ചു. എഐ നിർമിത വനിതകളുടെ ചിത്രങ്ങൾ ഒരു ജഡ്ജിങ് പാനലിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. രണ്ട് എഐ ഇൻഫ്‌ളുവൻസർമാരും ജഡ്ജിങ് പാനലിൽ അംഗങ്ങളായിരുന്നു. എയ്താന ലോപസ്, എമിലി പെലഗ്രിനി എന്നിവരാണ് ജഡ്ജിങ് പാനലിലെ എഐ നിർമിത അംഗങ്ങൾ. 

ADVERTISEMENT

സാങ്കേതികപരമായി പറഞ്ഞാൽ എഐ അധിഷ്ഠിത ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് എയ്താന. മഡ്രിഡിലെ ക്ലൂലെസ് ഏജൻസിയുടെ സ്ഥാപകനായ റൂബെൻ ക്രൂസാണ് ഇതു നിർമിച്ചത്. വെറും ചിത്രങ്ങൾ വിടുകയല്ല, മറിച്ച് സാധാരണ ഗതിയിൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ ചെയ്യുന്നതു പോലെ ചിത്രങ്ങൾക്കൊപ്പം കഥകളും മറ്റും പങ്കു വച്ച് വളരെ ഒറിജിനാലിറ്റി തോന്നിപ്പിക്കുന്ന ഒരു പ്രൊഫൈൽ നിർമിക്കുകയാണ് ഇതിന്റെ സ്രഷ്ടാക്കൾ ചെയ്തത്. 

മറ്റു രണ്ടുപേർ മനുഷ്യർ തന്നെയാണ്. സംരംഭകനും പിആർ വിദഗ്ദനുമായ ആൻഡ്രൂ ബ്ലോക്, ബ്യൂട്ടി പേജന്‌റുകളുടെ ചരിത്രത്തിൽ ഗവേഷണം ചെയ്യുന്ന സാലി ആൻ ഫോസറ്റ് എന്നിവരാണ് ഇവർ. ഡീപ് എഐ, മിഡ്‌ജേണി, അല്ലെങ്കിൽ സ്വയം വികസിപ്പിച്ചെടുത്ത ടൂൾ തുടങ്ങി ഏത് പ്ലാറ്റ്‌ഫോം ഉപയോഗിച്ചും സൃഷ്ടിച്ച എഐ മോഡലുകളുടെ ചിത്രങ്ങൾ സമർപ്പിക്കാ‍ൻ അവസരമുണ്ടായിരുന്നു. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‌റലിജൻസിലുണ്ടായ കുതിച്ചുചാട്ടം വൻവിപ്ലവത്തിനാണ് വഴിവച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ എഴുത്ത്, ചിത്രങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ഉള്ളടക്കങ്ങൾ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൻതോതിൽ ഉത്പാദിപ്പിക്കപ്പെട്ടു.

ADVERTISEMENT

ചാറ്റ്ജിപിടി, ഗൂഗിൾ ബാർഡ് തുടങ്ങിയ ടെക്സ്റ്റ് ജനറേഷൻ ടൂളുകൾ ലോകമെങ്ങും ആളുകളുടെ ശ്രദ്ധ നേടിയതിനോടൊപ്പം തന്നെ അനേകം ഇമേജ് ജനറേഷൻ ടൂളുകളും ഇടം പിടിച്ചു. കൃത്യവും സ്പഷ്ടവുമായി നൽകുന്ന ഒരു പ്രോംപ്റ്റിലൂടെ കമനീയമായ ചിത്രങ്ങൾ നിർമിക്കാനുള്ള അവസരമാണ് എഐ അധിഷ്ഠിത ഇമേജ് ജനറേഷൻ ടൂളുകൾ മുന്നോട്ട വച്ചു. ധാരാളം ആളുകൾ ഇവ പരീക്ഷിക്കുകയും ഫലങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും ഒരു ട്രെൻഡായി മാറിയിട്ടുണ്ട് സമൂഹമാധ്യമങ്ങളിൽ.

English Summary:

Moroccan AI Beauty Kenza Lilly Wins First-Ever AI Beauty Contest