1871ൽ ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര്‍ ഒരു ചിത്രം കല്ലറയിൽനിന്നു കണ്ടെത്തി. ഈജിപ്ഷ്യൻ രാജകുമാരനായ നെഫർമാറ്റ് ഒന്നാമന്റെയും ഭാര്യ ഐടെറ്റിന്റെയും 4600 വർഷം പഴക്കമുള്ള കല്ലറയിൽ നിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. ദുരൂഹമായ വാത്തക്കോഴികളാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1871ൽ ഓഗസ്റ്റ് മരിയാറ്റി, ല്യൂഗി വസാലി എന്നീ പുരാവസ്തു ഗവേഷകര്‍ ഒരു ചിത്രം കല്ലറയിൽനിന്നു കണ്ടെത്തി. ഈജിപ്ഷ്യൻ രാജകുമാരനായ നെഫർമാറ്റ് ഒന്നാമന്റെയും ഭാര്യ ഐടെറ്റിന്റെയും 4600 വർഷം പഴക്കമുള്ള കല്ലറയിൽ നിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. ദുരൂഹമായ വാത്തക്കോഴികളാണ് ഈ ചിത്രത്തിലുള്ളത്. ഈ ചിത്രത്തിലുള്ള പക്ഷികൾ ഇപ്പോൾ ഭൂമിയിലില്ല. ഈ ചിത്രം കല്ലറയിൽ കണ്ടെടുത്തത് ഈജിപ്തിലെ മെയ്ഡം എന്ന പ്രദേശത്തു നിന്നു കണ്ടെടുത്തതിനാൽ മെയ്ഡം ഗീസ് എന്നും ഇവ അറിയപ്പെട്ടിരുന്നു.എന്നാൽ ഇവ യാഥാർഥ്യത്തിലുണ്ടായിരുന്നതാണോ എന്ന് ഉറപ്പില്ലായിരുന്നു.

5 സഹസ്രാബ്ദങ്ങൾക്കു മു‍ൻപ് ഇത്രയും മിഴിവേറിയ ഒരു ചിത്രം എങ്ങനെ വരയ്ക്കപ്പെട്ടു എന്നതായിരുന്നു മെയ്ഡം വാത്തക്കോഴികളുടെ പ്രത്യേകതയും ദുരൂഹതയും. ശിൽപകലയും ചിത്രകലയും ഒരുമിച്ചു പ്രയോഗിക്കപ്പെട്ട ഒന്നായിരുന്നു ചിത്രം. കുഴച്ചുണക്കിയ കളിമണ്ണിൽ ചിത്രം കൊത്തിവച്ച ശേഷം പുരാതന കാലത്തെ ചായക്കൂട്ടുകൾ പ്രയോഗിച്ചാണ് പൂർത്തീകരിച്ചത്. സങ്കീർണമായ ഈ ചിത്രനിർമാണരീതി മൂലം ചിത്രം അറിയപ്പെട്ടിരുന്നത് ‘ഈജിപ്തിന്റെ മൊണാലിസ’ എന്ന പേരിലാണ്. ഇത്തരം രീതിയിലുള്ള ചിത്രങ്ങൾ നെഫർമാറ്റിന്റെയും ഐടെറ്റിന്റെയും കല്ലറയിൽ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. നിലവിൽ ചിത്രം കെയ്റോ മ്യൂസിയത്തിൽ സ്ഥിതി ചെയ്യുന്നു.

ADVERTISEMENT

മുഖത്ത് ചുവപ്പ്, കറുപ്പ്, വെള്ള കലകളും ചാര നിറത്തിൽ വെള്ള അടയാളങ്ങളുള്ള ചിറകുകളും നെഞ്ചിന്റെ ഭാഗത്ത് ചുവന്ന തൂവലുകൾ തിങ്ങിനിറഞ്ഞ ഘടനയും മെയ്ഡമിലെ വാത്തക്കോഴികൾക്കുണ്ട്. എന്നാൽ ജന്തുശാസ്ത്രപരമായി ഇവയെക്കുറിച്ച് വലിയ പഠനങ്ങൾ നടന്നിട്ടില്ല. ഈ വിഭാഗത്തിലുള്ള വാത്തക്കോഴികൾ ഇന്നു നിലവിലില്ല. പിന്നെങ്ങനെയാണ് ഇവ കല്ലറയിലെ ചിത്രത്തിലെത്തയതെങ്ങനെ എന്നും ചോദ്യം ഉയർന്നിരുന്നു. പുരാതന കാലത്തെ കലാകാരൻമാർ പലപ്പോഴും സ്വാതന്ത്ര്യമെടുത്ത് ഇല്ലാത്ത കാര്യങ്ങൾ വരയ്ക്കാറുണ്ട്. ഇങ്ങനെയാകാം ഇവയുടെ ചിത്രം വന്നതെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ.

ഈ കല്ലറയിൽ വരച്ചു വച്ചിരിക്കുന്ന പല ചിത്രങ്ങളും യഥാർഥത്തിലുണ്ടായിരുന്ന മൃഗങ്ങളുടെ ഇഞ്ചോടിഞ്ച് പകർപ്പുകളാണെന്ന് ഡോ.ആന്റണി പറയുന്നു.വാത്തക്കോഴികളുടെ ചിത്രത്തിൽ തന്നെ വേറെ വിഭാഗത്തിലെ ചില വാത്തക്കോഴികളെയും കാണിക്കുന്നുണ്ട്. ബീൻ, ഗ്രെയ്‌ലാഗ് വിഭാഗങ്ങളിൽ പെടുന്ന ഇവയൊക്കെ ഇന്നുമുള്ള ഇനങ്ങളാണ്. കൃത്യമായി തന്നെയാണ് ഇവയെ വരച്ചു വച്ചിട്ടുളളത്.

ADVERTISEMENT

പഴയകാലത്ത് ഈജിപ്ത് ഇന്നത്തെപ്പോലെ ഒരു ഉഷ്ണമേഖലയായിരുന്നില്ലത്രേ. വളരെ വമ്പിച്ച സസ്യ, ജൈവ വൈവിധ്യം ഇവിടെ നിലനിന്നിരുന്നു.ആ വൈവിധ്യത്തിന്റെ തെളിവുകളാണ് ചിത്രങ്ങളായി പല കല്ലറകളിലുമുള്ളത്. ഇന്നത്തെ കാലത്തെ കന്നുകാലികളുടെ പൂർവിക വംശമായ ഓറോച്ച്, ഇന്നില്ലാത്ത വിവിധ തരം മാനുകൾ,കഴുതകൾ, പക്ഷികൾ തുടങ്ങിയവയുടെയൊക്കെ ചിത്രങ്ങൾ കല്ലറകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ഒരുകാലത്തുണ്ടായിരുന്നതും പിന്നീട് മറഞ്ഞതുമായ ഒരു പക്ഷിയാണ് ഇതെന്ന വാദമുണ്ട്.

ഈജിപ്തിന്റെ നാലാം രാജവംശത്തിന്റെ സ്ഥാപകനായ സ്നെഫേരു ചക്രവർത്തിയുടെ മകനായിരുന്നു നെഫർമാറ്റ് ഒന്നാമൻ.ഈജിപ്തിലെ വിഖ്യാത ചരിത്രനി‍ർമിതിയായ ഗിസ പിരമിഡിന്റെ സ്ഥാപകൻ ഖുഫു നെഫർമാറ്റിന്റെ സഹോദരനായിരുന്നു.

English Summary:

The Mysterious Bird Found in the Painting: An Unsolved Egyptian Enigma