‘അത് കേരളാ പൊലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല’; എങ്കിലും മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തുക
'രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളാ പൊലീസിന്റേതായി ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അത് തങ്ങളുെട ഔദ്യോഗിക അറിയിപ്പല്ല എന്ന് വ്യത്കമാക്കുന്ന ഒരു പോസ്റ്റ് കേരളാ പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. കേരളാ പൊലീസിന്റെ ഔദ്യോഗിക

'രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന നിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളാ പൊലീസിന്റേതായി ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അത് തങ്ങളുടെ ഔദ്യോഗിക അറിയിപ്പല്ലെന്ന വ്യക്മാക്കുന്ന ഒരു പോസ്റ്റ് കേരളാ പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരിക്കുകയാണിപ്പോള്‍.
കേരളാ പൊലീസിന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ച കുറിപ്പ്
'രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പുകളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരളാ പൊലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല. എന്നാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു.
കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!
. കുട്ടികൾ രാവിലെ കൃത്യമായി സ്‌കൂളിൽ എത്തുകയും സ്‌കൂൾവിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുക.
. അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക.
. കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽ നിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പൊലീസിന്റെ 'ചിരി' കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം.
കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കുക.
English Summary : Kerala police's social media post related parenting