കുഞ്ഞുവാവ കയ്യില്‍ കിട്ടുന്നതെല്ലാം എടുത്ത് വായിലിടുന്നുണ്ടോ? ഈ പെരുമാറ്റത്തിനു പിന്നിലെ കാരണങ്ങള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ നിലത്തു നിന്നും സാധനങ്ങള്‍ എടുത്തു വിഴുങ്ങുന്നത് പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ്. ഒട്ടു മിക്ക കുഞ്ഞുങ്ങളും ഈ സ്വഭാവം കാണിക്കാറുണ്ട്. നിരുപദ്രവകരമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ സ്വഭാവം അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ അപകടസാധ്യതകള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ നിലത്തു നിന്നും സാധനങ്ങള്‍ എടുത്തു വിഴുങ്ങുന്നത് പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ്. ഒട്ടു മിക്ക കുഞ്ഞുങ്ങളും ഈ സ്വഭാവം കാണിക്കാറുണ്ട്. നിരുപദ്രവകരമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ സ്വഭാവം അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ അപകടസാധ്യതകള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ നിലത്തു നിന്നും സാധനങ്ങള്‍ എടുത്തു വിഴുങ്ങുന്നത് പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ്. ഒട്ടു മിക്ക കുഞ്ഞുങ്ങളും ഈ സ്വഭാവം കാണിക്കാറുണ്ട്. നിരുപദ്രവകരമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ സ്വഭാവം അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ അപകടസാധ്യതകള്‍
പിഞ്ചുകുഞ്ഞുങ്ങള്‍ നിലത്തു നിന്നും സാധനങ്ങള്‍ എടുത്തു വിഴുങ്ങുന്നത് പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന വലിയൊരു വെല്ലുവിളിയാണ്. ഒട്ടു മിക്ക കുഞ്ഞുങ്ങളും ഈ സ്വഭാവം കാണിക്കാറുണ്ട്. നിരുപദ്രവകരമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ സ്വഭാവം അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. നിലത്തു നിന്ന് സാധനങ്ങളെടുത്തു കഴിക്കുന്നത് കുഞ്ഞുങ്ങളില്‍ ശ്വസനസംബന്ധമായ അപകടങ്ങള്‍ക്കും അണുബാധകള്‍ക്കുമെല്ലാം കാരണമായേക്കാം. വിഷ പദാര്‍ത്ഥങ്ങളോ മലിനമായ വസ്തുക്കളോ കഴിക്കുന്നത് വിഷബാധയ്ക്കോ ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ക്കോ ഇടയാക്കും. ഈ അപകടസാധ്യതകള്‍ പരിഗണിക്കുമ്പോള്‍ കുഞ്ഞുങ്ങളിലെ ഈ പ്രവണതയ്ക്ക് പിന്നിലെ കാരണങ്ങള്‍ അറിഞ്ഞിരിക്കുന്നതും പ്രായോഗിക പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്.
എന്ത് കൊണ്ട് കുട്ടികളില്‍ ഇങ്ങനെയൊരു പെരുമാറ്റം?
നിലത്തു നിന്ന് വസ്തുക്കളെടുത്ത് ഭക്ഷിക്കുന്ന കൊച്ചു കുട്ടികളുടെ സ്വഭാവം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കുട്ടികളിലെ ഈ രീതി പലപ്പോഴും സ്വാഭാവികമാണ്. വളര്‍ച്ചയുടെ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ വികസനപരമായി, ഉയര്‍ന്ന ജിജ്ഞാസ ഉള്ളവരും തങ്ങള്‍ക്ക് ചുറ്റുമുള്ള വസ്തുക്കളെ തൊട്ടും രുചിച്ചുമെല്ലാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരുമാണ്. അപകടകരമായ വസ്തുക്കള്‍ വിഴുങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു തീരെ അവബോധം അവര്‍ക്കില്ലാത്തതിനാല്‍ തൊട്ടും രുചിച്ചും മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു. അതോടൊപ്പം കുട്ടികളില്‍ ജിജ്ഞാസയുണര്‍ത്തുന്ന വസ്തുക്കളോടുള്ള ആകര്‍ഷണവും രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയുമെല്ലാം കുട്ടികളിലെ പ്രവണതയെ കൂടുതല്‍ വഷളാക്കും. കൂടാതെ, കുട്ടികളിലെ പോഷകാഹാര കുറവുകളോ സെന്‍സറി പ്രോസസ്സിംഗ് പ്രശ്‌നങ്ങളോ ഈ സ്വഭാവത്തെ സ്വാധീനിച്ചേക്കാമെന്ന് അമേരിക്കയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പുറത്തിറക്കിയ പഠനങ്ങളില്‍ പറയുന്നു.
രക്ഷിതാക്കള്‍ പുലര്‍ത്തേണ്ട നിതാന്ത ജാഗ്രത:
രക്ഷിതാക്കളുടെ കൃത്യമായ മേല്‍നോട്ടത്തില്‍ കുട്ടികള്‍ ആയിരിക്കുന്ന ചുറ്റുപാടുകള്‍ ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ചെറിയ വസ്തുക്കളോ ശ്വാസം മുട്ടിക്കാന്‍ സാധ്യതയുള്ളതോ ആയ ഒന്നും പിഞ്ചുകുഞ്ഞുങ്ങളുടെ കൈകളില്‍ ലഭിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ഒരു തരത്തിലും യാതൊരു വീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
കുഞ്ഞുങ്ങള്‍ക്ക് പരിശീലനം നല്‍കാം:
നിലത്തു നിന്ന് സാധനങ്ങള്‍ എടുക്കുന്നതും ഭക്ഷിക്കുന്നതും തടയാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുമ്പോള്‍ കുട്ടികളുടെ സ്വഭാവത്തിലേക്കും അക്കാര്യം പതിയെ കടന്നു വരും. കുട്ടികള്‍ക്ക് കളിക്കുവാന്‍ വലിയ കളിപ്പാട്ടങ്ങള്‍ നല്‍കുന്നതും സുരക്ഷിതമായ പ്രവര്‍ത്തനങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുന്നതും അവരുടെ ജിജ്ഞാസയെ സംതൃപ്തമാക്കുകയും സുരക്ഷിതരായിരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും.
സുരക്ഷിതമായ സെന്‍സറി ബിന്നുകള്‍ നല്‍കാം:
രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ അരി, ബീന്‍സ് അല്ലെങ്കില്‍ മണല്‍ എന്നിവ ഉപയോഗിച്ചുള്ള സുരക്ഷിതമായ സെന്‍സറി ബിന്നുകള്‍ കുട്ടികള്‍ക്ക് നല്‍കാം (കുട്ടികളുടെ പഞ്ചേന്ദ്രിയങ്ങളില്‍ ഒന്നോ അതിലധികമോ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്ന വസ്തുക്കള്‍ നിറച്ച ഒരു പാത്രമാണ് സെന്‍സറി ബിന്‍). ഇത് അപകടങ്ങളില്ലാതെ വ്യത്യസ്ത ഇന്ദ്രിയാഭിരുചികള്‍ പരിചയപ്പെടാനും കുഞ്ഞുങ്ങളിലെ സ്വാഭാവികമായ ജിജ്ഞാസയെ സംതൃപ്തമാക്കാനും സഹായിക്കും.
സമീകൃതാഹാരം നല്‍കാം:
സമീകൃതാഹാരത്തിലൂടെയോ സപ്ലിമെന്റേഷനിലൂടെയോ പോഷകാഹാരക്കുറവ് പരിഹരിക്കുന്നത് പോഷകാഹാരമല്ലാത്ത വസ്തുക്കള്‍ കഴിക്കാനുള്ള കുട്ടിയുടെ ആഗ്രഹം കുറയ്ക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് 2020 ല്‍ പുറത്തിറക്കിയ പഠനത്തില്‍ വ്യക്തമാക്കുന്നു.