മക്കളെ തടയേണ്ട, കായികവിനോദങ്ങള്‍ കുട്ടിക്കളിയല്ല! ആരോഗ്യമുള്ള മനസ്സും ശരീരവും പ്രധാനം
അതിവേഗം ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍, കളിസ്ഥലങ്ങളേക്കാള്‍ ഫോണുകളും ടാബുകളും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറിക്കഴിഞ്ഞു. വരുന്ന സ്‌ക്രീന്‍ സമയങ്ങള്‍ക്കും ഔട്ട്‌ഡോര്‍ സ്‌പേസുകളുടെ ദൗര്‍ലഭ്യത്തിനും ഇടയില്‍, സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം പറയാതെ വയ്യ. കുട്ടികളുടെ മാനസികവും
അതിവേഗം ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍, കളിസ്ഥലങ്ങളേക്കാള്‍ ഫോണുകളും ടാബുകളും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറിക്കഴിഞ്ഞു. വരുന്ന സ്‌ക്രീന്‍ സമയങ്ങള്‍ക്കും ഔട്ട്‌ഡോര്‍ സ്‌പേസുകളുടെ ദൗര്‍ലഭ്യത്തിനും ഇടയില്‍, സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം പറയാതെ വയ്യ. കുട്ടികളുടെ മാനസികവും
അതിവേഗം ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍, കളിസ്ഥലങ്ങളേക്കാള്‍ ഫോണുകളും ടാബുകളും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറിക്കഴിഞ്ഞു. വരുന്ന സ്‌ക്രീന്‍ സമയങ്ങള്‍ക്കും ഔട്ട്‌ഡോര്‍ സ്‌പേസുകളുടെ ദൗര്‍ലഭ്യത്തിനും ഇടയില്‍, സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം പറയാതെ വയ്യ. കുട്ടികളുടെ മാനസികവും
അതിവേഗം ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍, കളിസ്ഥലങ്ങളേക്കാള്‍ ഫോണുകളും ടാബുകളും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറിക്കഴിഞ്ഞു. വരുന്ന സ്‌ക്രീന്‍ സമയങ്ങള്‍ക്കും ഔട്ട്‌ഡോര്‍ സ്‌പേസുകളുടെ ദൗര്‍ലഭ്യത്തിനും ഇടയില്‍, സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം പറയാതെ വയ്യ. കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ വളര്‍ച്ചയെ ഏറ്റവും ആരോഗ്യകരമായി സ്വാധീനിക്കാവുന്ന ഘടകമാണ് കായിക വിനോദങ്ങള്‍.
കായിക വിനോദങ്ങളില്‍ ഉരുത്തിരിയുന്ന ശാരീരികാരോഗ്യം
കുട്ടിക്കാലത്ത് സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്നത് ശക്തമായ ശാരീരിക ആരോഗ്യത്തിന് അടിത്തറയിടുന്നു. കായിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും പേശികളെ വികസിപ്പിക്കുകയും ചെയ്യുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (WHO) പറയുന്നതനുസരിച്ച് ആരോഗ്യകരമായ മനസ്സും ശരീരവും ഉണ്ടായിരിക്കുന്നതിന്, 5-17 വയസ് പ്രായമുള്ള കുട്ടികള്‍ ദിവസേന കുറഞ്ഞത് 60 മിനിറ്റ് മിതമായതും ഊര്‍ജ്ജസ്വലവുമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. അതില്‍ ഭൂരിഭാഗവും സ്‌പോര്‍ട്‌സ് വഴി നേടാനാകും എന്ന് തിരിച്ചറിയുമ്പോഴാണ് കായിക വിനോദങ്ങളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയുക. ആഗോളതലത്തില്‍ തന്നെ ആശങ്കാജനകമായി മാറിക്കൊണ്ടിരിക്കുന്ന അമിതവണ്ണത്തെ ചെറുക്കാന്‍ കായിക വിനോദങ്ങള്‍ക്ക് സാധിക്കും. തുടര്‍ച്ചയായി കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിക്കുമെന്നും രോഗ സാധ്യതകള്‍ കുറയുമെന്നും പഠനങ്ങളുണ്ട്.
മനഃശാസ്ത്രപരവും വൈജ്ഞാനികവുമായ നേട്ടങ്ങള്‍
കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍ കായിക വിനോദങ്ങള്‍ നല്‍കുന്ന നേട്ടങ്ങള്‍ നിരവധിയാണ്. കുട്ടികളില്‍ ആത്മാഭിമാനം വളര്‍ത്താനും ഉത്കണ്ഠ കുറയ്ക്കാനും വൈകാരിക പക്വത നേടാനും കായിക വിനോദങ്ങള്‍ സഹായിക്കും. 'അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍' എയ്മി ആര്‍ എം പറയുന്നതനുസരിച്ചു തുടര്‍ച്ചയായി കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന തോതിലുള്ള സാമൂഹിക ബന്ധമുണ്ടെന്നും അവരില്‍ വിഷാദരോഗങ്ങൾ കുറവാണെന്നും കാണാം. മാത്രമല്ല, കായിക വിനോദങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കായിക വിനോദങ്ങള്‍ മസ്തിഷ്‌കത്തില്‍ നിന്നുള്ള ന്യൂറോട്രോഫിക് ഫാക്ടര്‍ (BDNF) ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു. ഇത് ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുന്നതിനും ഓര്‍മ്മശക്തിക്കും നിര്‍ണായകമായ ഒരു പ്രോട്ടീന്‍ ആണ്.
വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്ന കായികവിനോദങ്ങള്‍
കളിസ്ഥലത്തിനപ്പുറത്തേക്ക് വ്യാപിക്കുന്ന ജീവിത നൈപുണ്യങ്ങള്‍ സ്‌പോര്‍ട്‌സ് കുട്ടികളെ പഠിപ്പിക്കുന്നു. കളിക്കളങ്ങളില്‍ അവര്‍ വികാരങ്ങളെ നിയന്ത്രിക്കാനും തോല്‍വി അംഗീകരിക്കാനും സമപ്രായക്കാരുമായി ഫലപ്രദമായി സഹകരിക്കാനും പഠിക്കുന്നു. ഈ പാഠങ്ങള്‍ കുട്ടികളിലെ മനക്കരുത്ത് വര്‍ധിപ്പിക്കുകയും ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഫ്രേസര്‍-തോമസ് തുടങ്ങിയവര്‍ നടത്തിയ ഒരു പഠനത്തില്‍ (2005), കായിക വിനോദങ്ങളിലുള്ള കുട്ടികളുടെ പങ്കാളിത്തം പല തരത്തിലുള്ള ആളുകളുമായി സഹകരിക്കുന്നതിനും ഒരു ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുന്നതിനും കുട്ടികളെ പര്യാപ്തരാക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സമപ്രായക്കാരുമായി ഇടപഴകുന്നത് കുട്ടികളില്‍ സഹാനുഭൂതിയും സാംസ്‌കാരിക അവബോധവും വൈവിധ്യങ്ങളോടുള്ള ആദരവും വര്‍ധിപ്പിക്കുന്നു.
ചില വെല്ലുവിളികള്‍
കായിക വിനോദങ്ങള്‍ക്ക് നിരവധി നേട്ടങ്ങളുണ്ടെങ്കിലും അതു മത്സരമാകുമ്പോള്‍ അവയിലുള്ള ചില അപകടസാധ്യതകളും തള്ളിക്കളയാനാവില്ല. മാതാപിതാക്കളില്‍ നിന്നോ പരിശീലകരില്‍ നിന്നോ നേരിടേണ്ടി വരുന്ന അനിയന്ത്രിതമായ മത്സര സമ്മര്‍ദം കുട്ടികളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അത്തരം സാഹചര്യങ്ങളിലൂടെ കുട്ടികള്‍ കടന്നു പോകുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം. കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പരുക്കുകള്‍ മറ്റൊരു ആശങ്കയാണ്. ശരിയായ പരിശീലനം, കളിക്കുന്നതിനാവശ്യമായ നല്ല ഉപകരണങ്ങള്‍, സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഉറപ്പാക്കുന്നത് ഈ അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ സഹായിക്കും.
കളിക്കളങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതും വലിയൊരു പ്രശ്‌നമാണ്. കുറെ കുട്ടികള്‍ക്കെങ്കിലും കളിക്കാനുള്ള ആഗ്രഹമുണ്ടെങ്കില്‍ പോലും കളിക്കാനുള്ള ഇടങ്ങള്‍ ഇല്ലാത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും കമ്മ്യൂണിറ്റികളും സുരക്ഷിതമായ കളിസ്ഥലങ്ങള്‍ ഒരുക്കുന്നതിന് മുന്നിട്ടിറങ്ങണം. സ്‌കൂളുകള്‍ ശാരീരിക വിദ്യാഭ്യാസത്തെ പാഠ്യപദ്ധതികളിലേക്ക് സംയോജിപ്പിക്കുകയും എല്ലാ കുട്ടികള്‍ക്കും സ്പോര്‍ട്സില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഉറപ്പാക്കുകയും വേണം. കായികവിനോദങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്ന നിരവധിയായ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞു രക്ഷിതാക്കള്‍ കുട്ടികളെ കളിക്കളങ്ങളിലേക്ക് പറഞ്ഞു വിടണം. നമ്മുടെ കുട്ടികള്‍ കളിച്ചുവളരട്ടെ.