മൈക്രോഫോൺ അഥവാ മൈക്കുകൾ നമുക്കെല്ലാം സുപരിചിതമാണല്ലോ. ഏതൊരു പരിപാടിയുണ്ടായാലും വേദിയിൽ ഒരു മൈക്കുണ്ടാകും. പല തരത്തിലും ഇനത്തിലുമുള്ള മൈക്രോഫോണുകൾ ഇന്ന് വിപണിയിലുണ്ട്. മൊബൈലിലെ ചെറിയ മൈക്രോഫോൺ മുതൽ പരിപാടികളിലും ഓഡിയോ സ്റ്റുഡിയോകളിലുമൊക്കെ ഉപയോഗിക്കുന്ന മൈക്കുകൾ വരെ അനേകം തരത്തിലുള്ള മൈക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോഫോൺ അഥവാ മൈക്കുകൾ നമുക്കെല്ലാം സുപരിചിതമാണല്ലോ. ഏതൊരു പരിപാടിയുണ്ടായാലും വേദിയിൽ ഒരു മൈക്കുണ്ടാകും. പല തരത്തിലും ഇനത്തിലുമുള്ള മൈക്രോഫോണുകൾ ഇന്ന് വിപണിയിലുണ്ട്. മൊബൈലിലെ ചെറിയ മൈക്രോഫോൺ മുതൽ പരിപാടികളിലും ഓഡിയോ സ്റ്റുഡിയോകളിലുമൊക്കെ ഉപയോഗിക്കുന്ന മൈക്കുകൾ വരെ അനേകം തരത്തിലുള്ള മൈക്കുകൾ ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള മൈക് ചൈനയിലാണ് നിർമിച്ചത്. ക്വോറോസ് സൂപ്പർമൈക്ക് എന്നറിയപ്പെടുന്ന ഇതിന്റെ നീളം 5 മീറ്റർ, വീതി 3.1 മീറ്റർ. ചൈനയിലെ ഷാങ്ഹായിയിലുള്ള ക്വോറോസ് ഓട്ടമോട്ടീവ് കമ്പനിയാണ് ഈ മൈക്ക് നിർമിച്ചത്.

ADVERTISEMENT

ഇതിനു മുൻപ് ഏറ്റവും വലുപ്പമുള്ള മൈക്കിനുള്ള റെക്കോർഡ് സ്വീഡനിൽ നിന്നുള്ള ഒരു മൈക്കിനായിരുന്നു. സ്വീഡനിലെ ഹെൽസിങ്‌ബോർഗിൽ ഡേവിഡ് ആബെർഗ് എന്ന വ്യക്തിയാണ് ഈ മൈക്ക് നിർമിച്ചത്. 675 കിലോയാണ് ഈ ഭീമൻ മൈക്കിന്റെ ഭാരം. 1876ൽ അലക്‌സാണ്ടർ ഗ്രഹാംബെല്ലാണ് മൈക്രോഫോൺ കണ്ടെത്തിയത്. ദ്രാവകങ്ങൾ നിർമാണത്തിൽ ഉപയോഗിച്ചിരുന്നതിനാൽ ഉപയോഗിക്കാൻ വളരെ പാടുള്ള ഒരു ഉപകരണമായിരുന്നു ഇത്. 1876ൽ എമിൽ ബെർലിനറും തോമസ് ആൽവ എഡിസനും ചേർന്നാണ് കാർബൺ മൈക്രോഫോൺ കണ്ടെത്തിയത്. ശരിയായ രീതിയിലുള്ള മൈക്ക് എന്നു വിളിക്കാവുന്ന ആദ്യ മൈക്കായിരുന്നു ഇത്. ഇതിന്‌റെ പേറ്റന്‌റ് തോമസ് ആൽവ എഡിസനാണു നൽകപ്പെട്ടത്. പിൽക്കാലത്ത് മൈക്ക് രംഗത്ത് വിവിധ ഗവേഷണങ്ങൾ നടന്നു. പലതരത്തിലുള്ള മൈക്കുകൾ കണ്ടെത്തപ്പെട്ടു.

ADVERTISEMENT

Content Summary : Qoros Super MIC - Largest microphone in the world

ADVERTISEMENT