കടലിൽ അലഞ്ഞുതിരിയുന്ന പ്രേതക്കപ്പൽ: നാവികരെ പേടിപ്പിച്ച ഫ്ലയിങ് ഡച്ച്മാൻ
ഭൂമിയുടെ നല്ലൊരുഭാഗവും സമുദ്രമാണെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം. ഭൂമിയിൽ വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ വിമാനയാത്രകൾക്ക് ഇന്നു കഴിയും. എന്നാൽ വിമാനങ്ങൾ കണ്ടുപിടിക്കപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ കപ്പൽയാത്രകളായിരുന്നു ഇതിനുള്ള ആശ്രയം. നോക്കെത്താദൂരം

ഭൂമിയുടെ നല്ലൊരുഭാഗവും സമുദ്രമാണെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം. ഭൂമിയിൽ വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ വിമാനയാത്രകൾക്ക് ഇന്നു കഴിയും. എന്നാൽ വിമാനങ്ങൾ കണ്ടുപിടിക്കപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ കപ്പൽയാത്രകളായിരുന്നു ഇതിനുള്ള ആശ്രയം.
നോക്കെത്താദൂരം പരന്നുകടക്കുന്ന കടൽ. ഈ കടലിലെ സഞ്ചാരം സുഗമമായിരുന്നില്ല. കാറും കോളും കൊടുങ്കാറ്റുമൊക്കെ സമുദ്രത്തിൽ ആഞ്ഞടിക്കാറുണ്ട്. അനേകം അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളും പേടിപ്പിക്കുന്ന കെട്ടുകഥകളുമൊക്കെ പഴയകാലത്തെ നാവികർ വിശ്വസിച്ചിരുന്നു.
പഴയകാലത്തെ നാവികകഥകളിൽ പ്രശസ്തമായിരുന്നു ഫ്ലയിങ് ഡച്ച്മാനെക്കുറിച്ചുള്ളത്. ഫാന്റം ഷിപ്, ഗോസ്റ്റ് ഷിപ് എന്ന പേരുകളിൽ ചില കപ്പലുകൾ അറിയപ്പെടാറുണ്ട്. നാവികസംഘങ്ങൾ നഷ്ടപ്പെട്ട് നിയന്ത്രണമില്ലാതെ അലയുന്ന കപ്പലുകളെയാണ് ഈ ഗണത്തിൽകൂട്ടുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ കഥയാണ് ഫ്ലയിങ് ഡച്ച്മാൻ. കഥകൾപ്രകാരം ഫ്ലയിങ് ഡച്ച്മാൻ എവിടെയും നങ്കൂരമിടാൻ സാധിക്കാത്ത കപ്പലാണ്. ഈ കപ്പലിനെ കടലിൽ വച്ചു കാണുന്ന മറ്റു കപ്പലുകളിലെ യാത്രക്കാരും സാഗരങ്ങൾ തോറും നിലയില്ലാതെ അലയേണ്ടിവരുമെന്നും വിശ്വാസമുണ്ട്. നാവികർക്ക് ദുർഭാഗ്യം കൊണ്ടുവരുന്ന ഒന്നായിട്ടാണ് ഫ്ലയിങ് ഡച്ച്മാൻ പരിഗണിക്കപ്പെടുന്നത്.
1641ൽ കാണാതായ ഒരു ഡച്ച് കപ്പലുമായി ബന്ധപ്പെട്ടാണ് ഫ്ലയിങ് ഡച്ച്മാനെക്കുറിച്ചുള്ള മിത്ത് വളർന്നത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടേതായിരുന്നു ഈ കപ്പൽ. ഹെൻഡ്രിക് വാൻഡർ ഡെക്കൻ എന്നയാളായിരുന്നു കപ്പലിന്റെ ക്യാപ്റ്റൻ. ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ്‌ഹോപ്പിലെത്താനുള്ള ക്യാപ്റ്റന്റെ ശ്രമങ്ങൾ 7 വർഷമായിട്ടും ഫലവത്തായില്ല. ഇതോടെ ഏതുവിധേനയും താൻ ഗുഡ്‌ഹോപ് മുനമ്പ് കടക്കുമെന്ന് ഡെക്കൻ പ്രതിജ്ഞ ചെയ്തു. ഇത് ക്യാപ്റ്റനു മേൽ ശാപമുണ്ടാകാൻ കാരണമായത്രേ.
അതിനു ശേഷം ഫ്ലയിങ് ഡച്ച് മാൻ കടലിലലഞ്ഞു നടക്കുകയാണെന്നാണ് മിത്ത്. എന്നാൽ ഫ്ലയിങ്ഡച്ച്മാൻ സത്യമാണെന്നു ചില നാവികർ ഇടയ്ക്ക് വാദവുമായെത്തി. ഈ കപ്പലിനെ തങ്ങൾ കണ്ടെന്നായിരുന്നു അവരിൽ പലരുടെയും അവകാശവാദം. ഇടക്കാലത്ത് എച്ച്എംഎസ് ബച്ചാന്റെ എന്ന കപ്പലിൽ യാത്ര ചെയ്തിരുന്ന ജോർജ് അഞ്ചാമൻ രാജകുമാരനും (പിൽക്കാലത്ത് ബ്രിട്ടിഷ് രാജാവ്) ആൽബർട്ട് വിക്ടർ രാജകുമാരനും ഈ കപ്പൽ കണ്ടെന്നുള്ള അഭ്യൂഹങ്ങളും പരന്നു. 1881ൽ ആയിരുന്നത്രേ ഇത്. രണ്ടാം ലോകയുദ്ധ കാലത്താണ് ഈ കപ്പൽ കണ്ടെന്നുള്ള അവസാന അവകാശവാദം ഇറങ്ങിയത്.