മാന്നാറിൽ മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങളിൽ മോഷണം
മാന്നാർ ∙ രണ്ടു മെഡിക്കൽ സ്റ്റോറിലും ബേക്കറിയിലും മോഷണം. പണവും മൊബൈൽ ഫോണും കവർന്നു. നായർ സമാജം സ്‌കൂളിനു തെക്കു എംജി മെഡിക്കൽ സ്റ്റോർ, പത്മശ്രീ മെഡിക്കൽസ്, പ്രിയ ബേക്കറി ആൻഡ് സ്റ്റേഷനറി എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. കൂടാതെ സമീപത്തുള്ള ചിലങ്ക സ്റ്റേഷനറി കടയിൽ മോഷണശ്രമവും

മാന്നാർ ∙ രണ്ടു മെഡിക്കൽ സ്റ്റോറിലും ബേക്കറിയിലും മോഷണം. പണവും മൊബൈൽ ഫോണും കവർന്നു.നായർ സമാജം സ്‌കൂളിനു തെക്കു എംജി മെഡിക്കൽ സ്റ്റോർ, പത്മശ്രീ മെഡിക്കൽസ്, പ്രിയ ബേക്കറി ആൻഡ് സ്റ്റേഷനറി എന്നിവിടങ്ങളിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത്. കൂടാതെ സമീപത്തുള്ള ചിലങ്ക സ്റ്റേഷനറി കടയിൽ മോഷണശ്രമവും നടന്നതായി പൊലീസ് പറഞ്ഞു. എംജി മെഡിക്കൽ സ്റ്റോറിൽ നിന്നും 30,000 രൂപയും ഒരു മൊബൈൽ ഫോണും കവർന്നു.
പത്മശ്രീ മെഡിക്കൽസിൽ നിന്നും 6000 രൂപയും പ്രിയ ബേക്കറിയിൽ നിന്ന് കുറച്ചു പണത്തോടൊപ്പം ബേക്കറി സാധനങ്ങളുമാണ് മോഷണം പോയിട്ടുള്ളതെന്ന് ഉടമകൾ പൊലീസിനു മൊഴി നൽകി. എന്നാൽ ഇതു സംബന്ധിച്ചു ആരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.ഒരാഴ്ച മുൻപ് പരുമല, ചെന്നിത്തല ഒരിപ്രം പട്ടരുകാട്, കാരാഴ്മ എന്നിവിടങ്ങളിലും മോഷണം നടന്നിരുന്നു. മോഷണം നടത്തിയത് ഒരാളാണെന്നാണ് നിരീക്ഷണ ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും പൊലീസിന്റെ അനുമാനിക്കുന്നത്.
മാന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മാന്നാർ, ചെന്നിത്തല മേഖലയിൽ മോഷണ പരമ്പര പതിവായിട്ടും ഒരാളെ പോലും പിടികൂടുന്നില്ലെന്നും കേസുകളൊന്നും തെളിയുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.