ആലപ്പുഴ ∙ അണികൾക്ക് ആവേശം വിതറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ. കുട്ടികൾ മുതൽ പ്രായമായവർ വരെ വെയിലും ചൂടും വകവയ്ക്കാതെ സ്വീകരണ വേദികളിലേക്ക് ഒഴുകിയെത്തി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും റെഡ് വൊളന്റിയർമാരുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ എം.വി.ഗോവിന്ദനെ

ആലപ്പുഴ ∙ അണികൾക്ക് ആവേശം വിതറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ. കുട്ടികൾ മുതൽ പ്രായമായവർ വരെ വെയിലും ചൂടും വകവയ്ക്കാതെ സ്വീകരണ വേദികളിലേക്ക് ഒഴുകിയെത്തി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും റെഡ് വൊളന്റിയർമാരുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ എം.വി.ഗോവിന്ദനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അണികൾക്ക് ആവേശം വിതറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ. കുട്ടികൾ മുതൽ പ്രായമായവർ വരെ വെയിലും ചൂടും വകവയ്ക്കാതെ സ്വീകരണ വേദികളിലേക്ക് ഒഴുകിയെത്തി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും റെഡ് വൊളന്റിയർമാരുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ എം.വി.ഗോവിന്ദനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ അണികൾക്ക് ആവേശം വിതറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ. കുട്ടികൾ മുതൽ പ്രായമായവർ വരെ വെയിലും ചൂടും വകവയ്ക്കാതെ സ്വീകരണ വേദികളിലേക്ക് ഒഴുകിയെത്തി. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും റെഡ് വൊളന്റിയർമാരുടെയും അകമ്പടിയോടെ തുറന്ന ജീപ്പിൽ എം.വി.ഗോവിന്ദനെ വേദിയിലേക്കു സ്വീകരിച്ചു. കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു. പ്രവർത്തകർക്ക് ആവേശം പകരുന്നതും ചോദ്യങ്ങളോടു പ്രതികരിക്കാതിരുന്നപ്പോൾ അൽപം ‘ശാസന’ ചേർന്നതുമായിരുന്നു ഗോവിന്ദന്റെ പ്രസംഗങ്ങൾ.

Also read: കുമരകത്തിന്റെ മുഖഛായ മാറ്റാൻ ജി–20 ഉച്ചകോടി സമ്മേളനം: വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടക്കാത്ത നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ

ADVERTISEMENT

കോട്ടയം ജില്ലയിലെ പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ടു മണിക്കൂറോളം വൈകിയാണു തവണക്കടവിൽ എം.വി.ഗോവിന്ദൻ എത്തിയത്. വൈക്കത്തുനിന്നു ജങ്കാറിലായിരുന്നു യാത്ര. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രവ‍ർത്തകർ വള്ളങ്ങളിൽ ജാഥാ ക്യാപ്റ്റനെ അനുഗമിച്ചു. ജില്ലയിലെത്തിയ ജാഥയെ സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. തുടർന്നു തുറവൂർ വടക്ക് പൂജപ്പാടത്തായിരുന്നു ആദ്യ സ്വീകരണ സമ്മേളനം. വൻ ജനാവലിയാണു പാർട്ടി സംസ്ഥാന സെക്രട്ടറിയെ കാണാൻ സമ്മേളന സ്ഥലത്തെത്തിയത്.

എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വൈക്കത്തു നിന്നു തവണക്കടവിലേക്ക് എത്തിയപ്പോൾ.

തുറവൂരിൽനിന്നു ചേർത്തല സെന്റ് മൈക്കിൾസ് കോളജ് വളപ്പിലെ സമ്മേളനവേദിയിലെത്തി. 11ന് എത്തുമെന്നാണു പറഞ്ഞിരുന്നതെങ്കിലും ഗോവിന്ദൻ എത്തിയപ്പോൾ സമയം 12.30. സൂര്യൻ തലയ്ക്കു മുകളിൽ കത്തിജ്വലിച്ചെങ്കിലും അതിനും മുകളിലായിരുന്നു പ്രവർത്തകരുടെ വീര്യം. നെടുമുടിയിൽ ഉച്ചയ്ക്കു 3നാണു സ്വീകരണം നിശ്ചയിച്ചിരുന്നതെങ്കിലും ഗോവിന്ദൻ എത്തിയത് 4.30ന്. ആ സമയമത്രയും കടുത്ത ചൂടിനെ വകവയ്ക്കാതെ പ്രവർത്തകർ കാത്തിരുന്നു. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ കടത്തിവിടാനായി എസി റോഡിലെ ഗതാഗതതടസ്സങ്ങൾ നീക്കുകയും ചെയ്തു.

Also read: ലേറ്റ് ആയ‍െങ്കിലും ലേറ്റസ്റ്റായി വന്ന് ലേലം ശൈലിയിൽ: വേദിയെ ഇളക്കിമറിച്ച് സുരേഷ് ഗോപി, തീപ്പൊരി വാക്കുകളുമായി പ്രസംഗം

ഹരിപ്പാട്ടും പറഞ്ഞിരുന്നതിലും 2 മണിക്കൂർ വൈകിയിട്ടും ജനം കാത്തുനിന്നു. ഹരിപ്പാട്ടെ സമ്മേളനത്തിനു ശേഷമാണ് ആലപ്പുഴ ബീച്ചിലെ സമ്മേളനവേദിയിലേക്കെത്തിയത്. ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലെ സ്വീകരണമാണു ബീച്ചിൽ നടത്തിയത്. ബൈപാസിൽ കൂടി പോയ വാഹനങ്ങൾ വരെ നിർത്തി ആളുകൾ പ്രസംഗം കേട്ടു. ബൈപാസിൽ ചെറിയതോതിൽ വാഹനത്തിരക്കും അനുഭവപ്പെട്ടു. പി.കെ.മേദിനിയുടെ റെഡ് സല്യൂട്ട് ആലപിക്കൽ ബീച്ചിലെ സമ്മേളനത്തിനു മിഴിവേകി.

ADVERTISEMENT

മന്ത്രി സജി ചെറിയാൻ, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു, എ.എം.ആരിഫ് എംപി, എംഎൽഎമാരായ ദലീമ ജോജോ, പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ജാഥാ മാനേജർ പി.കെ.ബിജു, സ്ഥിരാംഗങ്ങളായ സി.എസ്.സുജാത, കെ.ടി.ജലീൽ, എം.സ്വരാജ്, ജെയ്ക് സി.തോമസ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.

ആലപ്പുഴയിലെ വിഭാഗീയത; താക്കീതുമായി എം.വി.ഗോവിന്ദൻ

ജനകീയ പ്രതിരോധ ജാഥയിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസംഗങ്ങൾ ജില്ലയിലെ സിപിഎമ്മിൽ ശക്തമായ വിഭാഗീയതയ്ക്കുള്ള താക്കീതു കൂടിയായി. ആലപ്പുഴയിലും കുട്ടനാട്ടിലും കടുത്ത ഭാഷയിലായിരുന്നു പാർട്ടിയിലെ പ്രശ്നങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചത്. എത്ര വലിയ നേതാവിന്റെയും തെറ്റായ പ്രവണതയെ നേരിടുമെന്നും വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽനിന്നു പോയവരെ തിരികെക്കൊണ്ടുവരുമെന്നുമാണ‌ു പാർട്ടിയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഏറ്റവും പ്രധാനമാണ്. അതിൽ വെള്ളം ചേർത്തു വ്യാഖ്യാനിച്ചിട്ടു കാര്യമില്ല. മാധ്യമങ്ങളുമായി ചേർന്നു കാര്യങ്ങൾ നീക്കേണ്ട. പുറത്തു പറയാൻ തീരുമാനിച്ചതു പാർട്ടി പറയും. അതു മാത്രമേ പറയൂ. സംഘടനയിൽ ചില പ്രശ്നങ്ങളുണ്ടായ സമയത്താണു ജാഥ തുടങ്ങിയത്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളെ പ്രതിരോധിക്കാനാണോ ജാഥയെന്നു ചോദ്യമുണ്ടായി. അതെല്ലാം പരിഹരിച്ചു. ഇപ്പോൾ പ്രശ്നങ്ങളില്ല. എന്നാൽ, തെറ്റായ പ്രവണതകളെ നേരിട്ടല്ലാതെ പാർട്ടിക്കു മുന്നോട്ടു പോകാനാവില്ല. സംഘടനാ നടപടി കാരണം നഷ്ടമുണ്ടായേക്കും. എന്നാൽ, അതിനെക്കാൾ ലാഭകരമായ സാമൂഹിക സ്ഥിതി പാർട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

‘ദേശീയപാത കാണാൻ തീർഥാടനം പോലെ ആളെത്തും’

ആലപ്പുഴ ∙ ദേശീയപാതയുടെ വികസനം പൂർത്തിയായാൽ യൂറോപ്പിന്റെ സൗന്ദര്യം പോലെയാകുമെന്ന് എം.വി.ഗോവിന്ദൻ. അതു കാണാൻ തീർഥാടകരെപ്പോലെ ആളുകളെത്തും. ഫ്രഞ്ച് വിപ്ലവം നടന്ന നാട്ടിൽ 400 വർഷം കൊണ്ടുണ്ടായ വളർച്ച എത്രയാണോ ആ തലത്തിൽ കേരളത്തെ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. യുഡിഎഫ് ദേശീയപാതാ വികസനം വേണ്ടെന്നു പറഞ്ഞവരാണ്. സിൽവർലൈനിനെയും ഇങ്ങനെയാണ് യുഡിഎഫും ബിജെപിയും എതിർത്തത്. ദേശീയപാതാ വികസനത്തിന്റെ പേരിൽ ജനങ്ങളെ വയൽക്കിളികൾ തെറ്റിദ്ധരിപ്പിച്ചു. പക്ഷേ, സെന്റിന് 6,000 രൂപ വിലയുള്ളിടത്തു സർക്കാർ 6 ലക്ഷം നൽകിയപ്പോൾ എതിർപ്പെല്ലാം ഇല്ലാതായി – അദ്ദേഹം പറഞ്ഞു. 

‘ഇത് കൊത്തിവലിക്കുന്നവരോടുള്ള പ്രതിരോധം’ 

സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നു കൊത്തിവലിക്കുകയാണെന്നും അതിനെ പ്രതിരോധിക്കാനാണു ജനകീയ പ്രതിരോധ ജാഥയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഭരണഘടനയെ അംഗീകരിക്കാത്ത ആർഎസ്എസ് ഫാഷിസത്തിലൂടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണ്. ജീവൻ കൊടുത്തും അതു പരാജയപ്പെടുത്തും.

ഹിന്ദുവിന്റെ പേര് ഉപയോഗിച്ച് അദാനിയെയും അംബാനിയെയുമാണു മോദി സർക്കാർ സഹായിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു സീറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്തത് ബിജെപിയുമായുണ്ടാക്കിയ ധാരണപ്രകാരമാണ്. കോലീബി സഖ്യത്തിനു പകരം, കോൺഗ്രസ്, ലീഗ്, ബിജെപി, മുസ്‌ലിം ഭീകരവാദ സംഘടനകളെയും ചേർത്തുള്ള സഖ്യമാണ് ഇപ്പോഴുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.

ഇന്നുകൂടി ജില്ലയിൽ 

ജനകീയ പ്രതിരോധ ജാഥയുടെ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. ഇന്നു രാവിലെ 8നു ജാഥാ ക്യാപ്റ്റനും അംഗങ്ങളും ബീച്ചിലെ ക്ലാസിക് ഹോട്ടലിൽ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് 9നു കായംകുളം എൽമെക്സ് ഗ്രൗണ്ട്, 11നു ചാരുംമൂട്, 3നു ചെങ്ങന്നൂർ ടൗൺ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ചെങ്ങന്നൂരിൽ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജാഥ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT