എടത്വ ∙ അബാക്ക (ഫിലിപ്പീൻസിൽ നിന്നുള്ള ഒരിനം വാഴ) നാര് എടത്വ ചെത്തിപ്പുരയ്ക്കൽ ഡോ. റിറ്റിൻ ഏബ്രഹാം കുര്യന്റെ കൈകളിൽ എത്തിയാൽ ഉന്നത നിലവാരമുള്ള വ്യാവസായിക ഉൽപന്നമായി മാറും. ഇതിന് പേറ്റന്റ് ലഭിച്ചു. 2020 ഒക്ടോബറിലാണ് പേറ്റന്റിന് അപേക്ഷ സമർപ്പിച്ചിരുന്നത്. കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടത്വ ∙ അബാക്ക (ഫിലിപ്പീൻസിൽ നിന്നുള്ള ഒരിനം വാഴ) നാര് എടത്വ ചെത്തിപ്പുരയ്ക്കൽ ഡോ. റിറ്റിൻ ഏബ്രഹാം കുര്യന്റെ കൈകളിൽ എത്തിയാൽ ഉന്നത നിലവാരമുള്ള വ്യാവസായിക ഉൽപന്നമായി മാറും. ഇതിന് പേറ്റന്റ് ലഭിച്ചു. 2020 ഒക്ടോബറിലാണ് പേറ്റന്റിന് അപേക്ഷ സമർപ്പിച്ചിരുന്നത്. കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. റിറ്റിൻ ഏബ്രഹാം കുര്യൻ നടത്തിയ കണ്ടെത്തലിനാണ് ഇന്ത്യൻ പേറ്റന്റ് ലഭിച്ചത്.  കോയമ്പത്തൂരിലെ കാരുണ്യ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി  ഗവേഷണവുമായി ബന്ധപ്പെട്ടാണ് ഈ നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.

അബാക്ക നാരിൽ എപ്പോക്സിയും  മൾട്ടി-വാൾഡ് കാർബൺ നാനോ ട്യൂബുകളും സംയോജിപ്പിച്ചാണ് ഈ സംയുക്തം റിറ്റിൻ വികസിപ്പിച്ചത്. പോളി പ്രൊപ്പലിൻ ഉൽപന്നങ്ങളെക്കാൾ  ഗുണനിലവാരമുള്ളതും ഈട് നിൽക്കുന്നതുമാണ് ഈ പുതിയ പോളിമർ സംയുക്തം. വാഹനങ്ങളിൽ ഡോർപാനലുകളിലും മറ്റു നിർമാണ മേഖലയിൽ സീലിങ് ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് ഈ മേഖലയിൽ ഗുണപരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നതാണ് ഈ കണ്ടുപിടുത്തം എന്നാണ് റിറ്റിൻ പറയുന്നത്.

ADVERTISEMENT

പ്ലൈവുഡ്, മൾട്ടിവുഡ് ഉൽപന്നങ്ങൾ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഇതുപയോഗിച്ച്  ചെയ്യാൻ കഴിയുമെന്നാണ് റിറ്റിൻ അവകാശപ്പെടുന്നത്. പരിസ്ഥിതിക്ക് ഹാനികരമായ സിന്തറ്റിക് മെറ്റീരിയലുകളുടെ ഉപയോഗം ഈ കണ്ടുപിടുത്തം മൂലം കുറയ്ക്കാൻ സാധിക്കുമെന്നും  സിന്തറ്റിക് മെറ്റീരിയലുകളെക്കാൾ ഈടുള്ളതും  മണ്ണിനോടു അഴുകിച്ചേരുന്നതും വിലക്കുറവുള്ളതുമാണ്  പുതിയ സംയുക്തമെന്നും ഡോ. റിറ്റിൻ പറഞ്ഞു.റിട്ട. അധ്യാപകരായ എടത്വ ചെത്തിപ്പുരക്കൽ സി.എ. കുര്യന്റെയും സൂസൻ കുര്യന്റെയും മകനാണ്.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT