കുട്ടനാട് ∙ കുട്ടനാട്ടിൽ പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി ശക്തമായ മഴയിൽ മട വീണു. പാടശേഖരങ്ങൾ മടവീഴ്ചാ ഭീഷണിയിലാണ്. ശക്തമായ പുറംബണ്ടില്ലാത്ത പാടശേഖരങ്ങളിലാണു മടവീഴുന്നതും മടവീഴ്ചാ ഭീഷണിയുള്ളതും. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേത്തൊള്ളായിരം പാടശേഖരത്തിലാണു മട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടനാട് ∙  കുട്ടനാട്ടിൽ പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ നടത്തിയ ഒരു പാടശേഖരത്തിൽ കൂടി ശക്തമായ മഴയിൽ മട വീണു.  പാടശേഖരങ്ങൾ മടവീഴ്ചാ ഭീഷണിയിലാണ്. ശക്തമായ പുറംബണ്ടില്ലാത്ത പാടശേഖരങ്ങളിലാണു മടവീഴുന്നതും മടവീഴ്ചാ ഭീഷണിയുള്ളതും. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പെരുമാനിക്കരി വടക്കേത്തൊള്ളായിരം പാടശേഖരത്തിലാണു മട വീണത്. കാവാലം കൃഷിഭവൻ പരിധിയിലെ മംഗലം മാണിക്യമംഗലം പാടശേഖരത്തിൽ അള്ളവീണു പാടശേഖരത്തിലേക്കു വെള്ളം കയറിയെങ്കിലും മടവീഴാതിരിക്കാൻ കർഷകർ രാത്രിയിലും പരിശ്രമിക്കുകയാണ്.

300 ഏക്കർ വിസ്തൃതിയുള്ള പെരുമാനിക്കരി വടക്കേതൊള്ളായിരം പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ടിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയാണു മടവീണത്. പുഞ്ചക്കൃഷിക്കായി ട്രാക്ടർ ഉപയോഗിച്ചു നിലം ഉഴുതുമറിച്ച് നിലമൊരുക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണു മടവീഴ്ച. മടവീഴ്ചയെത്തുടർന്ന് 10 മീറ്ററോളം നീളത്തിൽ പുറംബണ്ട് ഒലിച്ചുപോയി. മട തടയാനുള്ള ശ്രമം കർഷകർ നടത്തിയെങ്കിലും മണിമലയാറ്റിൽ നിന്നുള്ള ശക്തമായ വെളളപ്പാച്ചിലിനെത്തുടർന്നു പരാജയപ്പെടുകയായിരുന്നു. പാടശേഖരത്തിൽ പൂർണമായും വെള്ളം നിറഞ്ഞു പുറം ജലാശയത്തിന് ഒപ്പമെത്തിയശേഷമേ തുടർ പ്രവർത്തനം നടത്താൻ സാധിക്കൂ.

ADVERTISEMENT

ഒന്നര വർഷം മുൻപ് പാടശേഖരത്തിൽ ഇതേ ചിറയിൽ തന്നെ മടവീണിരുന്നു. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി മടകുത്തിയെങ്കിലും സർക്കാർ അനുവദിച്ചിരുന്ന തുക പാടശേഖരസമിതിക്ക് ഇതുവരെ കിട്ടിയിട്ടില്ല.   25 ലക്ഷം രൂപയോളം മടകുത്താൻ പാടശേഖരസമിതിക്കു ചെലവായി. എന്നാൽ 15 ലക്ഷം രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്.   2 മാസമായി തുക ട്രഷറി നിയന്ത്രണങ്ങളെത്തുടർന്ന് തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാരിൽ നിന്ന് അടിയന്തര നടപടി  ഉണ്ടായെങ്കിൽ മാത്രമേ ഇത്തവണ മട കുത്താനാകൂ. സമയബന്ധിതമായി മടകുത്താൻ സാധിച്ചില്ലെങ്കിൽ പാടശേഖരത്തിൽ ഈ സീസണിലെ പുഞ്ചക്കൃഷി മുടങ്ങും.