തെക്കേതളത്തിൽ വല്യച്ഛന്റെ അനുഗ്രഹം തേടി വിശ്വാസികൾ
ചാരുംമൂട് ∙ ഏത്തക്കുലകളും, കരിക്കും, വെറ്റിലയടുക്കും, അടയും വഴിപാടായി സമർപ്പിച്ചാണ് ഒരു ദേശക്കാർ തങ്ങളുടെ വിശ്വാസ കേന്ദ്രമായ തെക്കേതളത്തിൽ വല്യച്ഛന്റെ അനുഗ്രഹം തേടുന്നത്.മാവേലിക്കര താലൂക്കിൽ താമരക്കുളം ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രാങ്കണത്തിലാണ് തെക്കേതളത്തിൽ വല്യച്ഛന്റെ

ചാരുംമൂട് ∙ ഏത്തക്കുലകളും, കരിക്കും, വെറ്റിലയടുക്കും, അടയും വഴിപാടായി സമർപ്പിച്ചാണ് ഒരു ദേശക്കാർ തങ്ങളുടെ വിശ്വാസ കേന്ദ്രമായ തെക്കേതളത്തിൽ വല്യച്ഛന്റെ അനുഗ്രഹം തേടുന്നത്. മാവേലിക്കര താലൂക്കിൽ താമരക്കുളം ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രാങ്കണത്തിലാണ് തെക്കേതളത്തിൽ വല്യച്ഛന്റെ ക്ഷേത്രം. ഇവിടെയാണ് പൂജയ്ക്കായി അപൂർവമായ വഴിപാട് സമർപ്പണം നടന്നു വരുന്നത്.
ചത്തിയറ ദേശത്ത് ജീവിച്ചിരുന്ന അമാനുഷികനായിരുന്ന വല്യച്ഛന്റെ സംരക്ഷണവും അനുഗ്രഹവും ഇപ്പോഴും ദേശത്തുണ്ടെന്നാണ് വിശ്വാസം. വർഷത്തിലൊരിക്കൽ മാത്രമുള്ള വല്യച്ചൻ പൂജ ഇന്നലെ നടന്നു. ഉച്ചയ്ക്ക് 12 ന് ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര തന്ത്രി വൈക്കം നാഗമ്പൂഴിമന ഹരി ഗോവിന്ദൻ നമ്പൂതിരി പൂജയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ആയിരക്കണക്കിന് ഏത്തക്കുലകളാണ് ഭക്തർ പൂജയ്ക്കായി എത്തിച്ചത്.
പൂജകഴിഞ്ഞതോടെ ഏത്തക്കുലകളും കരിക്കുമെല്ലാം ഏറ്റുവാങ്ങി ഭക്തർമടങ്ങി. പൂജയുടെ ഭാഗമായി ക്ഷേത്ര ഉപദേശക സമിതി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പ്രസിഡന്റ് കെ.വിജയകുമാർ, സെക്രട്ടറി വി.രാമചന്ദ്ര കുറുപ്പ്, വൈസ് പ്രസിഡന്റ് സരസൻ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ഉപദേശക സമിതിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.