സഭാകവി സി.പി.ചാണ്ടി കർമയോഗി: കുര്യാക്കോസ് മാർ ക്ലിമ്മീസ്
പരുമല ∙ സഭാകവി സി.പി.ചാണ്ടി മലങ്കര സഭയ്ക്കും മലയാള ഭാഷയ്ക്കും അതുല്യ സംഭാവനകൾ നൽകിയ കർമയോഗിയായിരുന്നെന്ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന അഖില മലങ്കര ശുശ്രൂഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സയൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത

പരുമല ∙ സഭാകവി സി.പി.ചാണ്ടി മലങ്കര സഭയ്ക്കും മലയാള ഭാഷയ്ക്കും അതുല്യ സംഭാവനകൾ നൽകിയ കർമയോഗിയായിരുന്നെന്ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത. പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന അഖില മലങ്കര ശുശ്രൂഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സയൂഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിച്ചു. ഡോ. അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, കെ.വി.പോൾ റമ്പാൻ, ഫാ. ജോസ് തോമസ് പൂവത്തുങ്കൽ, ബിജു വി.പന്തപ്ലാവ്, റെജി താഴമൺ, എന്നിവർ പ്രസംഗിച്ചു.
‘അനുഗ്രഹങ്ങളിലൂടെ ആത്മീയ ബോധ്യങ്ങൾ നേടണം’
പരുമല ∙ അനുഗ്രഹങ്ങളിലൂടെ ആത്മീയ ബോധ്യങ്ങൾ നേടണമെന്നും ഭൗതിക പ്രതിസന്ധികളുടെ പരിഹാരം മാത്രമാകരുത് മധ്യസ്ഥതയെന്നും പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡോ.ബിജു ജേക്കബ്. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള ഗ്രിഗോറിയൻ പ്രഭാഷണ പരമ്പരയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ അധ്യക്ഷത വഹിച്ചു. അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഫാ. എൽദോസ് ഏലിയാസ്, മത്തായി ടി.വർഗീസ്, സജി മാമ്പ്രക്കുഴി, മാത്യു ഉമ്മൻ അരികുപുറം, പി.എ.ജോസ് പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.
പരുമലയിൽ ഇന്ന്
7.30– മൂന്നിൻമേൽ കുർബാന ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് 10.00– അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം. ഉദ്ഘാടനം യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്.
12ന് ഉച്ച നമസ്കാരം
2.00– പിതൃസ്മൃതി സമ്മേളനം. അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. പ്രഭാഷണം ഫാ.ഡോ.കെ.എം. ജോർജ്.
4.00– ഗ്രിഗോറിയൻ പ്രഭാഷണം. ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ.
6.00– സന്ധ്യാനമസ്കാരം.
7.00– കൺവൻഷൻ പ്രസംഗം. ഫാ.ജോജി കെ. ജോയി.
8.00– കബറിങ്കൽ ധൂപ പ്രാർഥന.
ഗുരുവിൻ സവിധേ വിദ്യാർഥിസംഗമം
പരുമല∙ ശുദ്ധിയും ശ്രദ്ധയും വിദ്യാർഥി ജീവിതത്തിൽ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്. പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിൻ സവിധേ വിദ്യാർഥിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവും ലഹരിയും സമൂഹത്തെ കാർന്നു തിന്നുന്ന തിന്മയാണെന്നും അദ്ദേഹം പറഞ്ഞു. ഷാജി എ.സലാം ക്ലാസ് നയിച്ചു. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തോമസ് ടി.കുര്യൻ, പി.ടി.തോമസ്, യോഹന്നാൻ ഈശോ, ജെസ്സി മാത്യു, എഫ്.അജിനി, മിനി കുമാരി ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.