ദേശീയപാതയിലെ യാത്ര മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നതിലും അപകടകരം; ഇതുവരെ 22 മരണം
ആലപ്പുഴ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ നിർമാണം നടക്കുന്നയിടത്ത് ഇന്നലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇതുൾപ്പെടെ ഉയരപ്പാത നിർമാണം ആരംഭിച്ച ശേഷം 22 പേരാണ് ഈ 12.75 കിലോമീറ്ററിൽ മാത്രം അപകടത്തിൽപെട്ടു മരിച്ചത്. ഇതിന്റെ മൂന്നിരട്ടിയോളം ആളുകൾക്കാണ് അപകടത്തിൽ സാരമായി പരുക്കേറ്റത്. ഇന്നലെ പുലർച്ചെ
ആലപ്പുഴ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ നിർമാണം നടക്കുന്നയിടത്ത് ഇന്നലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇതുൾപ്പെടെ ഉയരപ്പാത നിർമാണം ആരംഭിച്ച ശേഷം 22 പേരാണ് ഈ 12.75 കിലോമീറ്ററിൽ മാത്രം അപകടത്തിൽപെട്ടു മരിച്ചത്. ഇതിന്റെ മൂന്നിരട്ടിയോളം ആളുകൾക്കാണ് അപകടത്തിൽ സാരമായി പരുക്കേറ്റത്. ഇന്നലെ പുലർച്ചെ
ആലപ്പുഴ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ നിർമാണം നടക്കുന്നയിടത്ത് ഇന്നലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇതുൾപ്പെടെ ഉയരപ്പാത നിർമാണം ആരംഭിച്ച ശേഷം 22 പേരാണ് ഈ 12.75 കിലോമീറ്ററിൽ മാത്രം അപകടത്തിൽപെട്ടു മരിച്ചത്. ഇതിന്റെ മൂന്നിരട്ടിയോളം ആളുകൾക്കാണ് അപകടത്തിൽ സാരമായി പരുക്കേറ്റത്. ഇന്നലെ പുലർച്ചെ
ആലപ്പുഴ∙ അരൂർ– തുറവൂർ ഉയരപ്പാതയുടെ നിർമാണം നടക്കുന്നയിടത്ത് ഇന്നലെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇതുൾപ്പെടെ ഉയരപ്പാത നിർമാണം ആരംഭിച്ച ശേഷം 22 പേരാണ് ഈ 12.75 കിലോമീറ്ററിൽ മാത്രം അപകടത്തിൽപെട്ടു മരിച്ചത്. ഇതിന്റെ മൂന്നിരട്ടിയോളം ആളുകൾക്കാണ് അപകടത്തിൽ സാരമായി പരുക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണു കാൽനടയാത്രികരായ തീർഥാടകരെ വാൻ ഇടിച്ചു തെറിപ്പിച്ചത്. ഡ്രൈവറുടെ അശ്രദ്ധ പോലെ തന്നെ റോഡിന്റെ വീതി കുറവു മുതൽ വെളിച്ചമില്ലായ്മ വരെയാണ് ഈ അപകടത്തിന്റെ കാരണങ്ങൾ.
ഇരുചക്രവാഹന യാത്രികരാണു കൂടുതലും അപകടത്തിൽപെടുന്നതെന്നു പൊലീസ് പറയുന്നു. കുഴി കണ്ടു വാഹനം വെട്ടിക്കുമ്പോൾ മറ്റു വാഹനങ്ങളിൽ ഇടിച്ചാണു മിക്ക അപകടങ്ങളും. കാൽനടയാത്രികരിലേക്കു വാഹനം പാഞ്ഞുകയറിയും മരണമുണ്ടായി. റോഡുപണി കാരണം അൽപ സമയം ഗതാഗതക്കുരുക്ക് ഉണ്ടായതു മറികടക്കാൻ വേഗമെടുക്കുമ്പോഴാണു കൂടുതൽ അപകടങ്ങളുമുണ്ടാകുന്നതെന്നു പൊലീസ് പറയുന്നു.
ഇനിയും രണ്ടു വർഷത്തോളം റോഡുപണി തുടരും. അത്രയും കാലവും ഇരുട്ടും കുഴിയും ഉണ്ടാക്കുന്ന അപകടങ്ങൾ യാത്രികർ ഈ ബുദ്ധിമുട്ടുകൾ അനുഭവിക്കണോ. പഴയ റോഡിൽ പണി നടക്കുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ഭാഗം ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കുകയും രാത്രിയിൽ വെളിച്ചം ഉറപ്പാക്കുകയും ചെയ്താൽ കുറച്ചെങ്കിലും അപകടങ്ങൾ കുറയ്ക്കാനാകും.
സിഗ്നലില്ല
കഴിഞ്ഞ ദിവസം ഇതുവഴി പോയപ്പോൾ ഇവിടെ പ്രശ്നമൊന്നുമില്ലല്ലോ എന്നു കരുതി വാഹനം വേഗമെടുക്കുമ്പോഴാകും തൊട്ടുമുൻപിൽ ടേക് ഡൈവേർഷൻ ബോർഡ് കാണുക. രണ്ടു വരിയിലൂടെ കുതിച്ചെത്തുന്ന വാഹനങ്ങൾ ഒരു വരിയിലേക്കു തിക്കിത്തിരക്കി കയറണം. റോഡുപണി നടക്കുന്നതിന്റെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നു മോട്ടർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമായി സ്ഥാപിച്ചിട്ടില്ല. രാത്രിയാണെങ്കിൽ വാഹനം അടുത്തെത്തി റിഫ്ലക്ടറുകൾ കണ്ടു വേണം റോഡിലെ തടസ്സം മനസ്സിലാക്കാൻ. രാത്രി ജോലിക്കാരുള്ളയിടങ്ങളിൽ മാത്രം വെളിച്ചം ഉണ്ട്, ബ്ലിങ്കർ ലൈറ്റ് വളരെ കുറവും.
സന്ധ്യമയങ്ങിയാൽ
സന്ധ്യമയങ്ങിയാൽ ദേശീയപാത ഇരുട്ടിലാകും. ഒരിടത്തെ മാത്രം കാര്യമല്ല, ജില്ലയിൽ 83 കിലോമീറ്റർ നീളത്തിൽ ദേശീയപാത ഉണ്ടെങ്കിലും 20 കിലോമീറ്ററിൽ പോലും ആവശ്യത്തിനു വെളിച്ചമില്ല. കടകളിൽ നിന്നുള്ള വെളിച്ചമാണു പലയിടത്തുമുള്ളത്. കടയടയ്ക്കുന്നതോടെ ഇരുട്ടും കൂടും.
കുഴികൾ
അരൂർ– തുറവൂർ ഉയരപ്പാതയ്ക്കായി റോഡിന്റെ മധ്യഭാഗത്തു ബാരിക്കേഡ് വച്ചു ഗതാഗതം തടഞ്ഞാണു നിർമാണം. ഗതാഗതത്തിനായി റോഡിന്റെ ഇരുവശത്തും രണ്ടു മീറ്ററോളം വീതിയിൽ സ്ഥലം നിരപ്പാക്കിയെങ്കിലും ടാർ ചെയ്തിട്ടില്ല. ഇതുകാരണം റോഡിൽ എപ്പോഴും പൊടിയാണ്, നിറയെ കുഴിയും.തൊട്ടു മുൻപിൽ കുഴി കണ്ടു വെട്ടിക്കുന്ന ഇരുചക്ര വാഹനങ്ങൾ പലതും അപകടത്തിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെടുന്നത്. എരമല്ലൂർ ഭാഗത്താണു കൂടുതൽ കുഴികൾ. മഴ പെയ്തു തുടങ്ങുന്നതോടെ കുഴികളുടെ എണ്ണം ഇനിയും കൂടും, അപകടങ്ങളും.
പേടിപ്പിച്ച് ബസും ലോറിയും
റോഡിന്റെ സ്ഥിതിയോ വീതിയോ കണക്കിലെടുക്കാതെയാണു നാഷനൽ പെർമിറ്റ് ലോറികൾ, അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ, കെഎസ്ആർടിസി ബസുകൾ എന്നിവയുടെ മരണപ്പാച്ചിൽ. ഇവ വലിയ വാഹനങ്ങളാണ് എന്നതിനാൽ ചെറിയ കുഴികൾ പ്രശ്നമല്ല.
ഇരുചക്ര അഭ്യാസം
മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നതിലും അപകടമാണ് ദേശീയപാതയിലൂടെ വാഹനം ഓടിക്കുന്നത്. ഇടതു വശം നിറയെ കുഴിയാണ്. കുഴി ഒഴിവാക്കി അൽപം വലത്തേക്കു നീങ്ങുമ്പോഴാകും തൊട്ടു പിന്നിലെ വാഹനം തൊട്ടു, തൊട്ടില്ല എന്ന രീതിയിൽ കടന്നുപോകുന്നത്.
ബസും ട്രെയിനും ഹൗസ്ഫുൾ
സ്വന്തം വാഹനം ഒഴിവാക്കി പൊതുഗതാഗതത്തെ ആശ്രയിക്കാം എന്നു വച്ചാൽ ട്രെയിനിലും ബസിലും സ്ഥലം വേണ്ടേ. ഓഫിസ് സമയത്ത് എറണാകുളത്തേക്കുള്ള ബസുകൾ ചേർത്തലയിൽ നിന്നു തന്നെ നിറഞ്ഞാണു പോകുന്നത്. തുറവൂർ കഴിഞ്ഞുള്ള സ്റ്റോപ്പുകളിൽ നിന്നു യാത്രികർക്കു കയറാനായാൽ ഭാഗ്യം. രാവിലത്തെ ട്രെയിനുകളുടെ സ്ഥിതിയും അതുതന്നെ. തിങ്ങിനിറഞ്ഞാണു യാത്ര.
ഉത്തരവാദി ആര്
ദേശീയപാത നിർമാണത്തിനുള്ള കരാർ നൽകുന്നതു റോഡുപണിക്കു വേണ്ടി മാത്രമല്ല. പണി നടക്കുന്ന കാലയളവിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന റോഡുകൾ, താൽക്കാലിക പാത എന്നിവ ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കാനുള്ള പണവും കരാറിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. റോഡിൽ ആവശ്യത്തിനു സിഗ്നലുകൾ സ്ഥാപിക്കുക, രാത്രിയിൽ വെളിച്ചം ഉറപ്പാക്കുക, ജംക്‌ഷനുകളിൽ ട്രാഫിക് മാർഷൽമാരെ നിയോഗിക്കുക തുടങ്ങിയവ ദേശീയപാത അതോറിറ്റിയുടെ വ്യവസ്ഥകളിലുണ്ട്.
എങ്കിലും ലാഭം കൂട്ടാനായി നിർമാണ കരാറെടുക്കുന്ന കമ്പനികൾ താൽക്കാലിക റോഡ് ടാറിങ് ഒഴിവാക്കും. ആവശ്യമുള്ളതിന്റെ പകുതി സിഗ്നൽ ബോർഡുകളേ സ്ഥാപിക്കൂ. തിരക്കേറിയ സമയത്തു മാത്രം ട്രാഫിക് മാർഷൽമാരെ നിയോഗിക്കും. രാത്രിയിൽ എല്ലായിടത്തും വെളിച്ചം ഒരുക്കില്ല. റോഡിലെ കുഴിയോ, റോഡിന്റെ വീതി കുറച്ചതോ അറിയാൻ വെളിച്ച സംവിധാനം ഒരുക്കില്ല. ഇത്തരത്തിൽ റോഡു നിർമാണ കമ്പനി ഓരോ രൂപ ലാഭിക്കുമ്പോഴും അപകടങ്ങളുണ്ടാകാനുള്ള സാധ്യത സൃഷ്ടിക്കപ്പെടുകയാണ്.
അറിയിക്കണം
ദേശീയപാതയിൽ പുതിയ ഒരിടത്തു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതു ജനങ്ങളെ അറിയിക്കാനുള്ള സൗകര്യം വേണമെന്നാണു സ്ഥിരയാത്രികർ ആവശ്യപ്പെടുന്നത്. നിയന്ത്രണം അറിയാതെ പഴയ റോഡെന്നു കരുതി പാഞ്ഞു വരുന്ന വാഹനങ്ങളാണു മിക്കപ്പോഴും അപകടമുണ്ടാക്കുന്നത്.
അപകടം തുടർക്കഥ
ഇന്നലെ നടന്ന അപകടത്തിനു സമാനമായ മറ്റൊരു അപകടത്തിനു സാക്ഷികളായവരാണു കോടംതുരുത്ത് ഗവ. എൽപി സ്കൂളിലെ അധ്യാപകരായ ധന്യയും ജെസിയും. റോഡരികിലൂടെ ട്രോളിയുമായി നടന്നു പോകുകയായിരുന്ന രണ്ടു യുവാക്കളെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. ധന്യയും ജെസിയും ചേർന്നാണു പരുക്കേറ്റവരെ ആശുപത്രിയിലാക്കിയത്. ഉയരപ്പാതയുടെ ജോലിയുമായി ബന്ധപ്പെട്ടു ഇരുമ്പു ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇതുകാരണം റോഡിന്റെ വീതി കുറഞ്ഞതു കണക്കിെലടുക്കാതെ അമിത വേഗത്തിൽ എത്തിയ കാറാണു യുവാക്കളെ ഇടിച്ചു വീഴ്ത്തിയത്.