കൊടിക്കുന്നിലിന് വോട്ട് തേടി എൻഡിഎ സ്ഥാനാർഥിയുടെ സഹോദരി
ചാരുംമൂട് ∙ മാവേലിക്കര പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സഹോദരി വോട്ടു തേടുന്നത് എതിർ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനു വേണ്ടി. മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് സെക്രട്ടറിയും സോഷ്യൽ മീഡിയ കോ - ഓർഡിനേറ്ററും സീരിയൽ താരവുമായ ഇന്ദു രാജനാണ് പ്രചാരണത്തിന് രംഗത്തുള്ളത്. കോൺഗ്രസ് നേതാവും

ചാരുംമൂട് ∙ മാവേലിക്കര പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാലയുടെ സഹോദരി വോട്ടു തേടുന്നത് എതിർ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനു വേണ്ടി. മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് സെക്രട്ടറിയും സോഷ്യൽ മീഡിയ കോ - ഓർഡിനേറ്ററും സീരിയൽ താരവുമായ ഇന്ദു രാജനാണ് പ്രചാരണത്തിന് രംഗത്തുള്ളത്.
കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബൈജു കലാശാല 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം കോൺഗ്രസ് വിട്ടിരുന്നു. എന്നാൽ ഇന്ദുരാജനും കുടുംബവുമെല്ലാം കോൺഗ്രസിൽ സജീവമായി. ബൈജു കഴിഞ്ഞ മാസം ബിഡിജെഎസിൽ ചേരുകയും മാവേലിക്കരയിലെ എൻഡിഎ സ്ഥാനാർഥിയാവുകയും ചെയ്തെങ്കിലും നിലപാടിലുറച്ചു നിൽക്കുകയാണ് ഇന്ദുരാജൻ.
ബൈജുവിന്റെയും ഇന്ദുവിന്റെയും വീടുള്ള താമരക്കുളം പഞ്ചായത്തിലെ 164-ാം ബൂത്തിലാണ് കൊടിക്കുന്നില്ലിനായി വോട്ട് ഉറപ്പിക്കാൻ ഇന്ദു വീടുകൾ കയറിയത്. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിത, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള മഹിളാ കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ രോഹിണിയമ്മ, ഗൗരിയമ്മ എന്നിവരും ഇന്ദുവിനൊപ്പം ഭവന സന്ദർശനത്തിനുണ്ടായിരുന്നു.