ആലപ്പുഴ ∙ പ്രസവിക്കുന്ന കുഞ്ഞിനു ജീവനുണ്ടാകാൻ സാധ്യതയില്ലെന്നാണു ബിറ്റിയോടും ഭാര്യ ആഗ്നസിനോടും ഡോക്ടർമാർ പറഞ്ഞത്. കാരണം, ഗർഭാവസ്ഥയിൽ തന്നെ ആ കുഞ്ഞിന് അത്രയേറെ പ്രശ്നങ്ങളുണ്ടായിരുന്നു.തുമ്പോളി പള്ളിക്കു പടിഞ്ഞാറ് പൊള്ളയിൽ വീട്ടിൽ ആ കുഞ്ഞ് 14 വയസ്സ് പിന്നിട്ടിരിക്കുന്നു. അത്രയും വർഷങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പ്രസവിക്കുന്ന കുഞ്ഞിനു ജീവനുണ്ടാകാൻ സാധ്യതയില്ലെന്നാണു ബിറ്റിയോടും ഭാര്യ ആഗ്നസിനോടും ഡോക്ടർമാർ പറഞ്ഞത്. കാരണം, ഗർഭാവസ്ഥയിൽ തന്നെ ആ കുഞ്ഞിന് അത്രയേറെ പ്രശ്നങ്ങളുണ്ടായിരുന്നു.തുമ്പോളി പള്ളിക്കു പടിഞ്ഞാറ് പൊള്ളയിൽ വീട്ടിൽ ആ കുഞ്ഞ് 14 വയസ്സ് പിന്നിട്ടിരിക്കുന്നു. അത്രയും വർഷങ്ങളുടെ ദുരിതവുമാണ് ആഷിഖിന്റെ കുഞ്ഞുജീവിതം. മലദ്വാരമില്ലാതെയാണ് അവൻ ജനിച്ചുവീണത്. കൈകാലുകളും വിരലുകളും കൂടിച്ചേർന്നു നട്ടെല്ല് ഉൾപ്പെടെ ശരീരം വളഞ്ഞുപോയി.

വീടിനകത്ത് ഇഴഞ്ഞും പുറത്തു വാക്കറിൽ ഊന്നിയുമാണു മുന്നോട്ടു നീങ്ങുന്നത്. ആകെ ഒരു വൃക്ക മാത്രം. അതിനും തകരാറുകളേറെ. അനുഭവിച്ച യാതനകളുടെ അടയാളപ്പെടുത്തലുകളാണ് ആ മെല്ലിച്ച ശരീരമാകെ. ഇല്ലായ്മകൾ മാറ്റിവച്ച് ഇതിനകം ലക്ഷങ്ങളാണു മത്സ്യത്തൊഴിലാളിയായ ബിറ്റിയും ആഗ്നസും മകനു വേണ്ടി ചെലവിട്ടത്. ഒരു വയസ്സു മുതൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സകൾ ചെയ്തു വരുന്നത്. ഉദരത്തിനു വശത്തായി ശസ്ത്രക്രിയയിലൂടെ ദ്വാരം ഇട്ടാണു മലം പുറത്തുകളയുന്നത്. മല, മൂത്രവിസർജനം നിയന്ത്രണത്തിലല്ലാത്തതിനാൽ എപ്പോഴും ഡയപ്പർ കെട്ടണം.

ADVERTISEMENT

അതിനു തന്നെ നല്ല ചെലവുണ്ട്. പനിയും മൂത്രത്തിലെ അണുബാധയും എപ്പോഴുമുണ്ട്. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയായ ആഷിഖിന് ഈ അധ്യയന വർഷം സ്കൂളിൽ പോകാൻ പോലും കഴിഞ്ഞിട്ടില്ല.മകനൊപ്പം ആരെങ്കിലും ഉണ്ടാകണമെന്നതിനാൽ ബിറ്റിക്കു പലപ്പോഴും ജോലിക്കു പോകാനാകുന്നില്ല. കാലിൽ മരവിപ്പ് ബാധിക്കുന്നത് എന്തുകൊണ്ടെന്നു പരിശോധിക്കാൻ പോലും ബിറ്റിക്കു നേരം കിട്ടുന്നില്ല. വീട്ടുജോലി ചെയ്താണ് ആഗ്നസ് കുടുംബം നോക്കുന്നത്. അതും സ്ഥിരമായില്ല. കടൽത്തീരത്തെ കൊച്ചു വീടാണ് ആകെ സമ്പാദ്യം. 

മലദ്വാര സംബന്ധമായ ശസ്ത്രക്രിയയും മൂത്രഞരമ്പിന്റെ പ്രശ്നം പരിഹരിക്കാനുള്ള ശസ്ത്രക്രിയയും അടിയന്തരമായി നടത്തണമെന്നാണ് ഇപ്പോൾ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കരുണ വറ്റാത്ത മനസ്സുകളുടെ സഹായം തേടുകയാണ് ഇവർ. എസ്ബിഐ കൊമ്മാടി ശാഖയിൽ ആഗ്നസിന്റെ പേരിലുള്ള അക്കൗണ്ട് നമ്പർ–32491279085, IFSC-SBIN0008187, ഗൂഗിൾ പേ–9562645957

English Summary:

This heartwarming story spotlights the resilience of young Ashiq from Alappuzha, India, who has defied the odds after being born with multiple disabilities. Facing immense challenges, his family struggles to provide him with necessary medical care. Learn about their journey and how you can contribute to improving Ashiq's quality of life.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT