മെട്രോ വിദ്യാലയ റോഡ് ആർ.വി റോഡ്–ബൊമ്മസന്ദ്ര പാത ഹെബ്ബഗോഡി ഡിപ്പോ നിർമാണം ഹൈസ്പീഡിൽ
ബെംഗളൂരു∙ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ രാഷ്ട്രീയ വിദ്യാലയ റോഡ് ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ ഹെബ്ബഗോഡി ഡിപ്പോ നിർമാണം പുരോഗമിക്കുന്നു. യാരാഡഹള്ളിയിലെ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ (കെപിടിസിഎൽ) സബ് സ്റ്റേഷനിൽ നിന്ന് ഭൂഗർഭ കേബിൾ വഴിഡിപ്പോയിലേക്ക് വൈദ്യുതി

ബെംഗളൂരു∙ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന നമ്മ മെട്രോ രാഷ്ട്രീയ വിദ്യാലയ റോഡ് ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ ഹെബ്ബഗോഡി ഡിപ്പോ നിർമാണം പുരോഗമിക്കുന്നു. യാരാഡഹള്ളിയിലെ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ (കെപിടിസിഎൽ) സബ് സ്റ്റേഷനിൽ നിന്ന് ഭൂഗർഭ കേബിൾ വഴിഡിപ്പോയിലേക്ക് വൈദ്യുതി കടത്തിവിടുന്നത് കഴിഞ്ഞ ദിവസം ആരംഭിച്ചു. 4.27 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ സ്ഥാപിച്ചത്. 54 ഏക്കർ ഭൂമിയാണ് മെട്രോ ഡിപ്പോയ്ക്കായി ബിഎംആർസി ഏറ്റെടുത്തത്.
ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന 19.5 കിലോമീറ്റർ (യെല്ലോ ലൈൻ) പാതയിലെ പാലങ്ങളുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. പാളം സ്ഥാപിക്കുന്ന പ്രവൃത്തികളും 16 സ്റ്റേഷൻ നിർമാണവുമാണ് ഇനി പൂർത്തിയാകാനുള്ളത്. ആർവി റോഡ്, ജയദേവ, സിൽക്ക് ബോർഡ് സ്റ്റേഷനുകളാണ് യെല്ലോ, പിങ്ക്, ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനുകൾ. റാഗിഗുഡ്ഡ, ബിടിഎം ലേഔട്ട്, ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര, കുഡ്‌ലുഗേറ്റ്, സിംങസന്ദ്ര, ഹൊസറോഡ്, ബേർത്തേന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്കൂർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ മറ്റു സ്റ്റേഷനുകൾ.
ഹെബ്ബാളിൽ സബേർബനും മെട്രോയും ഒന്നിക്കും
നിർദിഷ്ട ബയ്യപ്പനഹള്ളി–ചിക്കബാനവാര സബേർബൻ പാതയിലെ ഹെബ്ബാൾ സ്റ്റേഷൻ നിർമാണവും പുരോഗമിക്കുന്നു. നിലവിലെ സ്റ്റേഷനോട് ചേർന്ന് തന്നെയാണ് സബേർബർ സ്റ്റേഷനും നിർമിക്കുന്നത്. നമ്മ മെട്രോ കെആർപുരം–വിമാനത്താവള പാത (ബ്ലൂ ലൈൻ)യും ഹെബ്ബാളിലൂടെ കടന്നുപോകുന്നുണ്ട്. ബിഎംടിസി ഡിപ്പോയ്ക്ക് സമീപത്താണ് മെട്രോ സ്റ്റേഷൻ നിർമിക്കുന്നത്. മെട്രോ മൂന്നാം ഘട്ടത്തിലുൾപ്പെടുന്ന ജെപി നഗർ ഫോർത്ത് ഫേസ് –കെംപാപുര പാതയും സർജാപുര –ഹെബ്ബാൾ പാതയും കൂടി വരുന്നതോടെ മൾട്ടി മോഡൽ ട്രാൻസിറ്റ് ഹബ്ബായി ഹെബ്ബാൾ മാറും. റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി കർണാടക (കെ–റൈഡ്) ആണ് സബേർബൻ സ്റ്റേഷൻ നിർമിക്കുന്നത്.