സ്പെഷൽ വന്ദേഭാരതും ഹൗസ്ഫുൾ; തിരക്ക് മൂലം ചെന്നൈയിൽ നിന്നു കോട്ടയത്തേക്ക് കെഎസ്ആർടിസി
ചെന്നൈ ∙ ക്രിസ്മസിനോട് അടുത്തുള്ള ദിവസങ്ങളിൽ നാട്ടിലേക്കുള്ള ട്രെയിനിലും ബസിലും ബുക്കിങ് പൂർണമായതോടെ നട്ടംതിരിയുകയാണ് മലയാളികൾ.പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റുതീർന്ന നിലയിലാണ്. ശബരിമല സ്പെഷലായി പ്രഖ്യാപിച്ച ചെന്നൈ– കോട്ടയം വന്ദേഭാരത് ട്രെയിനിലും 22, 24 തീയതികളിലെ മുഴുവൻ

ചെന്നൈ ∙ ക്രിസ്മസിനോട് അടുത്തുള്ള ദിവസങ്ങളിൽ നാട്ടിലേക്കുള്ള ട്രെയിനിലും ബസിലും ബുക്കിങ് പൂർണമായതോടെ നട്ടംതിരിയുകയാണ് മലയാളികൾ. പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തന്നെ വിറ്റുതീർന്ന നിലയിലാണ്. ശബരിമല സ്പെഷലായി പ്രഖ്യാപിച്ച ചെന്നൈ– കോട്ടയം വന്ദേഭാരത് ട്രെയിനിലും 22, 24 തീയതികളിലെ മുഴുവൻ ടിക്കറ്റുകളും അതിവേഗം തീർന്നു. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആർടിസി സ്പെഷൽ സർവീസിലും മുഴുവൻ ടിക്കറ്റുകളും തീർന്നു. ക്രിസ്മസിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിലെ വിമാന ടിക്കറ്റ് നിരക്ക് നേരത്തേ തന്നെ 10,000 കടന്നിരുന്നു.
സ്പെഷൽ വന്ദേഭാരതും ഹൗസ്ഫുൾ
22, 24 തീയതികളിൽ കോട്ടയത്തേക്കുള്ള വന്ദേഭാരത് ട്രെയിനിൽ ചെയർകാറിൽ ടിക്കറ്റ് നില വെയ്റ്റ് ലിസ്റ്റ് 40 കടന്നു. എക്സിക്യൂട്ടീവ് ക്ലാസിൽ വെയ്റ്റ് ലിസ്റ്റ് 10 കടന്നു. പുലർച്ചെ 4.30നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 4.15നു കോട്ടയത്ത് എത്തിച്ചേരും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
സർവീസ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ പകുതിയിലധികം ടിക്കറ്റുകളും തീർന്നിരുന്നു. പകൽ സമയത്ത് 12 മണിക്കൂറോളം ഇരുന്ന് യാത്ര ചെയ്യണമെങ്കിലും മറ്റു ട്രെയിനുകളിൽ ടിക്കറ്റ് ഇല്ലാത്തതിനാലാണ് കൂടുതൽ പേരും വന്ദേഭാരതിൽ ബുക്ക് ചെയ്തത്.അതേസമയം, പാലക്കാട്ട് 12.05, തൃശൂരിൽ 1.20 എന്നീ സമയങ്ങളിൽ എത്തുന്നതിനാൽ ഈ ഭാഗങ്ങളിലുള്ളവർക്ക് ഉച്ചയോടെ വീട്ടിലെത്താമെന്നതും ട്രെയിൻ ഹൗസ്ഫുൾ ആകാനുള്ള കാരണമാണ്.
കോട്ടയത്ത് നിന്നു ചെന്നൈയിലേക്ക് 23, 25 തീയതികളിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ചെയർകാറിൽ 200ലേറെ ടിക്കറ്റുകളും എക്സിക്യൂട്ടീവ് ക്ലാസിൽ ഇരുപതോളം ടിക്കറ്റുകളും ലഭ്യമാണ്. പുലർച്ചെ 4.40നു കോട്ടയത്ത് നിന്നു പുറപ്പെട്ട് വൈകിട്ട് 5.15നു ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്നു തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കും മലബാർ ഭാഗത്തേക്കുമുള്ള ട്രെയിനുകളിൽ 22 മുതലുള്ള സ്ലീപ്പർ ടിക്കറ്റുകളുടെ നില വെയ്റ്റ് ലിസ്റ്റ് 300 കടന്നു.
കോട്ടയത്തേക്കുണ്ട് കെഎസ്ആർടിസി
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്നു കോട്ടയത്തേക്ക് 22നു കെഎസ്ആർടിസി സ്പെഷൽ സർവീസ് നടത്തും. വൈകിട്ട് 6നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 7.10നു കോട്ടയം ഡിപ്പോയിൽ എത്തിച്ചേരും. സൂപ്പർ ഡീലക്സ് എയർ ബസിന്റെ നോൺ എസി സീറ്ററാണു സർവീസ് നടത്തുക. 1,191 രൂപയാണു നിരക്ക്. അതേസമയം 22, 23, 24 തീയതികളിൽ എറണാകുളത്തേക്കുള്ള സ്പെഷൽ സർവീസുകളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. വൈകിട്ട് 5.30ന് കോയമ്പേട് നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 6.25ന് എറണാകുളത്ത് എത്തും.
രാത്രി 8നുള്ള സ്ഥിരം സർവീസിൽ ഇന്നലെ രാത്രി വരെയുള്ള വിവരങ്ങൾ പ്രകാരം 20നു 4 സീറ്റുകളും 21ന് ഒരു സീറ്റും 22നു 2 സീറ്റുകളും മാത്രമാണു ബാക്കിയുള്ളത്. 23ന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. രാത്രി 8നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 8.55ന് എറണാകുളത്ത് എത്തിച്ചേരും. തിരുവനന്തപുരത്തേക്കുള്ള സ്പെഷൽ സർവീസിലും ടിക്കറ്റുകൾ ഏതാണ്ട് കഴിഞ്ഞ സ്ഥിതിയാണുള്ളത്. ഇന്നലെ രാത്രി വരെയുള്ള നില പ്രകാരം, 22ന്റെ മുഴുവൻ ടിക്കറ്റുകളും കാലിയായി. 23ന് ഒരു ടിക്കറ്റ് മാത്രം. വൈകിട്ട് 6.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.50നു തിരുവനന്തപുരത്ത് എത്തിച്ചേരും. വിവരങ്ങൾക്കും ബുക്കിങ്ങിനും www.onlineksrtcswift.com. മൊബൈൽ ആപ് ente ksrtc.